കേരളകൗമുദി ആലപ്പുഴ യൂണിറ്റ് അമ്പലപ്പുഴ എസ്.എൻ.ഡി.പി. ഹാളിൽ നടത്തിയ പത്രാധിപർ കെ. സുകുമാരൻ അനുസ്മരണത്തിൽ ചുനക്കര ജനാർദ്ദനൻനായർ അനുസ്മരണ പ്രഭാഷണം നടത്തുന്നു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ബ്യൂറോ ചീഫ് എസ്. പ്രേംലാൽ, യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, പ്രസിഡന്റ് പി. ഹരിദാസ്, കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശൻ, റീഡേഴ്സ് ക്ലബ്ബ് ടൗൺ മേഖല പ്രസിഡന്റ് സി.കെ. ബാലു എന്നിവർ സമീപം.
തൊപ്പി കിട്ടി... മേല്കാവ് മറ്റത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്റെയടുത്ത് വന്ന കുട്ടിക്ക് തൊപ്പിവെച്ച് കൊടുക്കുന്നു.
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ നടന്ന അടൽ ടിങ്കറിങ് ലാബിന്റെയും കോഴിക്കോട് കോർപറേഷന്റെ വിവിധ പദ്ധതികളുടെയും ഉദ്‌ഘാടന കർമ്മം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു.
കേരളകൗമുദി ആലപ്പുഴ യൂണിറ്റ് അമ്പലപ്പുഴ എസ്.എൻ.ഡി.പി. ഹാളിൽ നടത്തിയ പത്രാധിപർ കെ. സുകുമാരൻ അനുസ്മരണം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനം ചെയ്യുന്നു.
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 38-ാം ചരമവർഷികാചരണത്തിന്റെ ഭാഗമായി കേരളകൗമുദി കൊല്ലം യൂണിറ്റിൽ നടന്ന പത്രാധിപർ അനുസ്മരണത്തിൽ പത്രാധിപരുടെ ഛായാചിത്രത്തിന് മുന്നിൽ യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ഭദ്രദീപം തെളിക്കുന്നു
ഈ മനോഹര വീഥിയിൽ... പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനെ തുടർന്ന് കടകളിലെ വരാന്തയിൽ അഭയംതേടിയ വയോധികൻ. ഇത്തരം ആളുകൾ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ കട വരാന്തകളാണ് രാത്രികാലങ്ങളിൽ അഭയം തേടുന്നു.
പത്രാധിപർ കെ.സുകുമാരന്റെ 38-ാമത് ചരമവാർഷികദിനത്തിൽ പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്‌മൃതിമണ്ഡപത്തിൽ അടൂർ പ്രകാശ് എം.പി പുഷ്പാർച്ചന നടത്തുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ് സാബു എന്നിവർ സമീപം.
ലോക മുള ദിനത്തിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഗായകൻ വിജയ് യേശുദാസ് മുളതൈ നട്ടപ്പോൾ.
ലോക മുള ദിനത്തിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗായകൻ വിജയ് യേശുദാസ്.
പ്രളയത്തിൽ നാശനഷ്ടം വന്ന വ്യാപാരികൾക്ക് സർക്കാർ നഷ്‌ടപരിഹാരം അനുവദിക്കുക, പ്രളയസെസ്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സെക്രട്ടേറിയറ്റ് പടിക്കൽ സംഘിടിപ്പിച്ച ധർണ.
മാധവ് ഗാർഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ഡോ. എൻ.സി ഇന്ദുചൂഢൻ ഉദ്‌ഘാടനം ചെയ്യുന്നു. ബി.സുധാകരൻ, കെ.പ്രഭാകരൻ തുടങ്ങിയവർ സമീപം.
പത്രാധിപർ കെ.സുകുമാരന്റെ 38-ാം ചരമവാർഷികത്തോടനുബന്ധിച്ചു കേരള കൗമുദി നോൺ ജേർണലിസ്റ്റസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ പത്രാധിപർ അനുസ്മരണയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. മുൻമന്ത്രി പി.കെ.ഗുരുദാസൻ, സി.ദിവാകരൻ എം.എൽ.എ, നോൺ ജേർണലിസ്റ്റസ് അസോസിയേഷൻ ജനറൽ സെക്ക്രട്ടറി കെ.എസ്.സാബു, പ്രസിഡന്റ് വി.ബാലഗോപാൽ തുടങ്ങിയവർ സമീപം.
അനന്തശായി ബാലസദനത്തിന് മുന്നിൽ നിരാഹാരമിരിക്കുന്ന പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥ പുഷ്പാഞ്ജലി സ്വാമിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ. വി.എസ്.ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻങ്കര സനൽ തുടങ്ങിയവർ സമീപം.
പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള അങ്കണവാടി ഡിഗ്രി തല ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തിക ഭേദഗതി വരുത്തി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള ഐ.സി.ഡി.എസ് സൂപ്പർവൈസർ റാങ്ക് ഹോൾഡേഴ്സിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം.
വിരമിക്കൽ ആനുകൂല്യം മൂന്ന് മാസത്തിനുള്ളിൽ വിതരണം ചെയ്യുക, വെട്ടിക്കുറച്ച ക്ഷേമപെൻഷൻ പുന:സ്ഥാപിക്കുക, ചികിത്സാ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അംഗൻവാടി സ്റ്റാഫ് പെൻഷണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ആന്റണി രാജു ഉദ്‌ഘാടനം ചെയ്യുന്നു. സെക്ക്രട്ടറി അന്നമ്മ ജോർജ്, പ്രസിഡന്റ് ത്രേസ്യ.സി.എക്സ് തുടങ്ങിയവർ സമീപം.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ദയാ ബായിയുടെ നേതൃത്വത്തിൽ സേവ് കേരള ക്യാംമ്പയിൻ കമ്മിറ്റി നടത്തിയ കണ്ണൂർ കളക്ട്രേറ്റ് മാർച്ചിൽ നിന്ന്.
കൈവിടല്ലേ... തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ ഇന്ത്യൻ ആർമിയിലേക്കായ് നടക്കുന്ന തെരെഞ്ഞെടുപ്പിലെ ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട തളിപ്പറമ്പ് സ്വദേശി തന്നെ പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിക്കുന്നു.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനെ തുടർന്ന് കെട്ടിടത്തിന്റെ മുകളിലുള്ള ഫ്‌ളക്‌സ് ബോർഡ് നീക്കം ചെയ്യുന്നു.
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരൻറെ ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരൻറെ ചരമവാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി കോട്ടയം യുണിറ്റിന്റെ ആഭിമുഖ്യത്തിൽ കോടിമതയിലെ സ്‌മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്‌പാർച്ചന.
  TRENDING THIS WEEK
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
ഒടുവിൽ തീരുമാനമായി... നാളെ പൊളിച്ചു മാറ്റുന്ന പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ്.
കരക്കെത്തും മുമ്പേ... കോഴിക്കോട് കടപ്പുറത്ത് കയാക്കിങ്ങിനെത്തിയ സഞ്ചാരികൾ കരക്കെത്തും മുൻപ് തിരയിൽ അകപ്പെടുന്നു
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
കൊല്ലം മൺട്രോതുരുത്തിലെ കണ്ടൽ കാണാൻ എത്തിയ വിദേശ വിനോദ സഞ്ചാരിക
യോഗക്ഷേമസഭ സംസ്ഥാന സമ്മേളന സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ നടന്ന ഘോഷയാത്ര.
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര വീക്ഷിക്കാൻ കേരളീയ വേഷത്തിലെത്തിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാനും ഭാര്യ രേഷ്മ ആരിഫും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം.
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാൻ എത്തിയ ജനത്തിരക്ക്
ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനത്ത് നടന്ന ഘോഷയാത്രയിൽ നിന്ന്
പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ് കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com