ചെമ്പക എഡ്യൂക്കെയർ സൊസൈറ്റിയിലെ നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് പി.എം.ജിയിലെ സൊസൈറ്റി ഓഫീസിനു മുമ്പിൽ പിരിച്ചുവിട്ട ജീവനക്കാർ നടത്തിയ സമരം
നെല്ലു സംഭരണം വൈകുന്നതിലും കർഷകരെ ദ്രോഹിക്കുന്ന കർഷക ബില്ലിനുമെതിരെ കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ പാലക്കാട് അഞ്ചു വിളക്കു പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല വി.എസ്.വിജയരാഘവൻ മുൻ എം.പി. ഉദ്ഘാടനം ചെയുന്നു.
തോപ്പുംപടി ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന മത്സ്യ ബന്ധന ബോട്ടുകൾ. കൊവിഡ് വ്യാപനത്തെതുടർന്ന് കടലിൽ പോകുന്ന ബോട്ടുകളുടെ എണ്ണം കുറഞ്ഞു
പരിശീലന പറക്കൽ നടത്തുന്ന നാവിക സേനയുടെ ഹെലികോപ്റ്റർ. എറണാകുളം തോപ്പുംപടി പാലത്തിൽ നിന്നുള്ള കാഴ്ച
മത്സ്യ ബന്ധനം കഴിഞ്ഞ് പോകുന്ന ബോട്ടും പരിശീലന പറക്കൽ നടത്തുന്ന നാവിക സനേയുടെ ഹെലികോപ്റ്ററും. എറണാകുളം തോപ്പുംപടിയിൽ നിന്നുള്ള കാഴ്ച
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച് മാറ്റുന്ന പാലക്കാട് ടൗൺഹാൾ .
കളക്ടർ എസ്. ഷാനവാസിന്റെ സാന്നിദ്ധ്യത്തിൽ തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംവരണ വാർഡുകളുടെ തെരഞ്ഞെടുപ്പിൽ നിന്ന്
കേരളാകോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സി.എഫ്. തോമസ് അനുസ്മരണ ചടങ്ങിൽ പുഷ്പാർച്ചനായർപ്പിക്കുന്ന ചെയർമാൻ ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി തുടങ്ങിയവർ.
മാറിയപ്പള്ളി എം.സി. റോഡിനു സമീപം വലുപ്പറമ്പിൽ അനിമോന്റെ വീട്ടിലേക്ക് നിയന്ത്രണം വിട്ട് വാഹനം ഇടിച്ചുകയറിയപ്പോൾ.
കോട്ടയം കലക്ടറേറ്റ് സമരത്തിലുണ്ടായ ലാത്തിച്ചാർജിനെതിരെ ബി.ജെ.പി യുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധ സമരം.
"അപകടമാണ് ഉപജീവനം" ചാകര ഇല്ലെങ്കിലും അന്നന്നേക്കുള്ള അന്നത്തിനായുള്ള പാച്ചിലാണ് ആഴക്കടലിലേക്ക് സാഹസികമായ് ബോട്ടിറക്കി മൽസ്യബന്ധനത്തന് പോവുകയാണ് തൊഴിലാളികൾ. വലിയതുറയിൽ നിന്നുള്ള കാഴ്ച.
യു.ഡി.എഫ്. ബി.ജെ.പി. അക്രമരാഷ്ട്രീയത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്‌ഘാടനം ചെയ്യുന്നു.
ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും കോട്ടയം പൗരാവലിയുടെയും നേതൃത്വത്തിൽ നടന്ന എസ്.പി. ബാലസുബ്രമണ്യത്തിന്റെയും, സി.എഫ്. തോമസിന്റെയും അനുസ്മരണസാമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നത് ഓൺലൈനിൽ തത്സമയം ചിത്രീകരിക്കുന്നു.
ആൾ പാർട്ടി ഓൺ ലൈൻ... സംസ്‌ഥാനത്ത് കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആഭിമുഖ്യത്തിൽ വിളിച്ച ഓൺലൈൻ സർവ്വ കക്ഷി യോഗത്തിൽ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലിരുന്ന് പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സമാധാനമായിട്ട് പോകാമോ... ഭാരതീയ ജനതാ ഒ.ബി.സി. മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തുന്ന മാർച്ച് തടയാൻ നിൽക്കുന്ന പോലീസ് സേനക്കിടയിൽ കൂടി കളക്ട്രേറ്റിൽ നിന്നിറങ്ങി വരുന്ന കന്യാസ്ത്രീ.
പ്രതീക്ഷയിൽ...ബലക്ഷയം സംഭവിച്ച ദേശീയ പാതയിലെ പാലാരിവട്ടം ഫ്ളൈഓവർ പൊളിച്ച് അവശിഷ്ടങ്ങൾ ലോറികളിൽ കയറ്റുന്നു. മുട്ടം യാർഡിലേക്കാണ് അവശിഷ്ടങ്ങൾ കൊണ്ടുപോകുന്നത്. ടാറിംഗാണ് ഇപ്പോൾ പൊളിച്ച് മാറ്റിതുടങ്ങിയത്
കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം നഗരത്തിലൂടെ മാസ്ക്ക് ശരിയായ രീതിയിൽ ധരിക്കാതെ യാത്ര ചെയ്യുന്നവർ.
പുതിയതായി തിരഞ്ഞെടുത്ത കെ.പി.സി.സി സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങിൽ നിയമസഭാംഗമായി 50 വർഷം തികച്ച ഉമ്മൻചാണ്ടിയെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ആദരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുൻ അദ്ധ്യക്ഷൻ എം.എം. ഹസ്സൻ, ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാർ,പാലോട് രവി, വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ എന്നിവർ സമീപം
ഡി.വൈ.എസ്.പി ലൈവിലാണ്...മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ ഒ.ബി.സി.മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുമ്പോൾ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കോട്ടയം ഡി.വൈഎസ്.പി ആർ.ശ്രീകുമാറിനെ മൊബൈലിൽ വീഡിയോ കോളിലൂടെ സാഹചര്യങ്ങൾ ധരിപ്പിക്കുന്നു
ആകഷൻ റിയാക്ഷൻ...മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ ഒ.ബി.സി.മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ ലാത്തിച്ചാർജ് ഉണ്ടായതിനെ തുടർന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ ടി.പി.സിന്ധുമോളും എൻ.ഹരിയും ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും വെസ്റ്റ് സി.ഐ എം.ജെ.അരുണുമായി വാക്കേറ്റമുണ്ടായപ്പോൾ
  TRENDING THIS WEEK
മഹിളാ മോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ.
എല്ലാ കാർഡുടമകൾക്കും നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ജില്ല തല ഉദ്ഘാടനത്തിൽ മറിയുമ്മ, സാബിറ, നളിനി എന്നിവർ തങ്ങൾക്ക് കിട്ടിയ കിറ്റ് പരിശോധിക്കുന്നതിനിടയിൽ.
കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ പാതയോര സമരം.
രാജ്യത്തിന്റെ മരണമണിയായ കാർഷിക ബില്ലിനെതിരെ എം എസ് എഫ് മലപ്പുറത്ത് നടത്തിയ കർഷക സമരം.
സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും
പച്ചക്കറി സൗജന്യം
വീടിന് മുന്നിൽ പത്ത്മണി ചെടികൾ തൂക്കിയിട്ട് അലംകരിച്ചിരിക്കുന്നു. ചേർത്തല പാണാവള്ളി പുലവേലിൽ വിനോദിന്റെ വീട്ടിൽ നിന്നുള്ള കാഴ്ച
സമൂഹ മാദ്ധ്യമങ്ങളിൽ സത്രീകൾക്കെതിരെ അശ്ളീല പരാമർശം നടത്തിയ ഡോ. വിജയനെ ഗാന്ധാരിയമ്മൻകോവിലിലെ വസതിയിൽ ചെന്ന് കരിയോയിൽ ഒഴിച്ചതിന് ശേഷം അവിടെ നിന്നും പിടിച്ചെടുത്ത് ലാപ്പ്ടോപ്പും മൊബൈലുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.
കോട്ടൂർ പഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ കവുങ്ങ് കർഷകർ മഗാളി രോഗ ദുരിതത്തിൽ. കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഈ പ്രദേശത്തെ കർഷർക്ക് വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത് .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com