തച്ചമ്പാറ മുതുകുറുശ്ശി തെക്കുംപുറത്ത് മരം മുറിക്കുന്നതിനിടെ അരയിൽ കെട്ടിയ കയർ കുരുങ്ങി നെല്ലിക്കുന്ന് സ്വദേശിയായ രാജുവിനെ അഗ്നിരക്ഷസേനാഗങ്ങൾ താഴെ ഇറക്കുന്നു ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .
മരണകുഴി...കളക്ടറുടെ ക്യാമ്പ് ഹൗസും ഫയർ സ്റ്റേഷനിലേക്കും തിരിയുന്ന ജംഗ്‌ഷനായ ക്ലബ് റോഡിലെ കുഴി. ഒരു മാസത്തിലേറെയായിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്
ഒരു കൈ സഹായം...പന്തൽ പണിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളിക്ക് ജെ.സി.ബി ക്രെയിൻ ഉപയോഗിച്ച് ഇരുമ്പ് കമ്പികൾ ഉയർത്തിയപ്പോൾ. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച്ച
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ രാജ്ഭവനിലക്ക് നടത്തിയ പ്രതിഷേധ നടത്തം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ജോസഫ് വാഴക്കൻ, ജി. സുബോധൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം. ഹസ്സൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ, ടി. ശരത് ചന്ദ്രപ്രസാദ് തുടങ്ങി പ്രമുഖർ സമീപം
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് യു .ഡി .എഫിന്റെ നേതൃത്വത്തിൽ രാജ്ഭവനിലക്ക് നടത്തിയ പ്രതിഷേധ നടത്തം .മുൻ മന്ത്രി വി .എസ് ശിവകുമാർ ,കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ,ഡി .സി .സി പ്രസിഡന്റ് എൻ .ശക്തൻ ,കെ .പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് എം .എൽ .എ ,കെ .പി .സി .സി വർക്കിംഗ് പ്രസിഡന്റ് പി .സി വിഷ്ണു നാഥ്‌ ,പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ,കെ .പി .സി .സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ ,മുൻ .കെ .പി .സി .സി പ്രസിഡന്റ് വി .എം സുധീരൻ ,എ .ഐ .സി .സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,മുൻ കെ .പി .സി .സി പ്രസിഡന്റ് കെ .മുരളീധരൻ തുടങ്ങി പ്രമുഖ നേതാക്കൾ മുൻ നിരയിൽ
കന്യാസ്ത്രീകളെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലി. ബിഷപ്പ് ഐസക്ക് മാർ ഫീലിക്‌സിനോസ്, ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ, ബിഷപ്പുമാരായ ഡോ. ആർ. ക്രിസ്തുദാസ്‌, ആന്റണി മാർ സിൽവാനോസ്, ഡി. സെൽവരാജൻ തുടങ്ങിയവർ മുൻനിരയിൽ.
സന്യാസിനിമാരെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടി നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലി രാജ്ഭവനിലെത്തിയപ്പോൾ മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവയുടെ കറുത്ത തുണി അഴിച്ചു മാറ്റുവാൻ സഹായിക്കുന്ന സഹായി
കന്യാസ്ത്രീകളെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലി.ബിഷപ്പ് ഐസക്ക് മാർ ഫീലിക്‌സിനോസ്,ആർച്ച് ബിഷപ്പ് ഡോ .തോമസ് ജെ നെറ്റോ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ,ബിഷപ്പുമാരായ ഡോ .ആർ .ക്രിസ്തുദാസ്‌, ആന്റണി മാർ സിൽവാനോസ്, ഡി .സെൽവരാജൻ തുടങ്ങിയവർ മുൻനിരയിൽ
കന്യാസ്ത്രീകളെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലിയിൽ പങ്കെടുത്ത കന്യാ സ്ത്രീകൾ
കന്യാസ്ത്രീകളെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലിയിൽ പങ്കെടുത്ത കന്യാ സ്ത്രീകൾ.
കന്യാസ്ത്രീകളെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലിയുടെ ഉദ്‌ഘാടനം മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ നിർവഹിക്കുന്നു
ഓമല്ലൂരിൽ കാട്ടുപന്നിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൺവെൻഷൻ സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനം ചെയ്യുന്നു
എൻസിപി -എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടത്തിയ ഉഴവൂർ വിജയൻ അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ മന്ത്രി വി.എൻ.വാസവന് മന്ത്രി എ.കെ.ശശീന്ദ്രൻ കസേര മാറി കൊടുക്കുന്നു.സംസ്ഥാന പ്രസിഡന്റ് ,തോമസ് കെ.തോമസ് എം.എൽ.എ,ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കുര്യനാട് സെന്റ്. ആൻസ് സ്‌കൂളിനെതിരെ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ ജോയൽ എം.ചാക്കോ പോയിന്റ് നേടുന്നു . മത്സരത്തിൽ ലൂർദ്ദ് സ്‌കൂൾ വിജയിച്ചു
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതിയായ പോൾ ബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി തൈക്കാട് പൊലീസ് ട്രെയ്നിംഗ് കോളേജിൽ സംഘടിപ്പിച്ച ഹീമോപോൾ-2025ന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന പൊലീസ് മേധാവി റവാഡ.എ.ചന്ദ്രശേഖർ പോൾ ബ്ലഡ് പദ്ധതിയുടെ ചെയർമാൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം. ശബരിമല ട്രാക്ടർ യാത്ര വിവാദത്തെത്തുടർന്ന് ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് എക്സൈസ് കമ്മീഷ്ണർ സ്ഥാനത്തേയ്ക്ക് മാറ്റി അജിത് കുമാറിന്റെ അവസാന ഔദ്യോഗിക പരിപാടിയായിരുന്നു ഇത്.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടയം പൗരാവലിയുടെയും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിൽ തിരുനക്കരയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കോട്ടയം ആർച്ച് ബിഷപ് മാർ മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.കാരിത്താസ് ആശുപത്രി ഡയറക്ടർ ഡോ.ബിനു കുന്നത്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു,കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം പ്രവർത്തകർ കോട്ടയം നഗരത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം
ചത്തീസ്ഗഢിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പാലക്കാട് സുൽത്താൻപേട്ട രൂപതയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലി.
രാജസ്‌ഥാനിൽ നിന്നുള്ള നാടോടികുടുംബം വഴിയരികിൽ കളിപ്പാട്ടങ്ങൾ വില്പനക്കായി നിരത്തിവച്ചിരിക്കുമ്പോൾ പ്രതീക്ഷയോടെ ആളുകളെ കാത്തിരിക്കുന്ന അച്ഛനും മൊബൈലിൽ കളിക്കുന്ന കുഞ്ഞും. രാജേന്ദ്ര മൈതാനത്തിനു മുന്നിൽ നിന്നുള്ള കാഴ്ച
ഗോശ്രീ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് കാരണം പാലം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വൈകുന്നേരങ്ങളിലും രാവിലെയും വലിയ ഗതാഗത കുരുക്കാണിവിടെ. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നും ഗോശ്രീ പാലത്തിലേക്കുള്ള റോഡിൽ നിന്നുള്ള കാഴ്ച്ച
  TRENDING THIS WEEK
ഒന്നിരുന്ന് ചിന്തിക്കാം... പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി എം.പി,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം.
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതിയായ പോൾ ബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി തൈക്കാട് പൊലീസ് ട്രെയ്നിംഗ് കോളേജിൽ സംഘടിപ്പിച്ച ഹീമോപോൾ-2025ന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന പൊലീസ് മേധാവി റവാഡ.എ.ചന്ദ്രശേഖർ പോൾ ബ്ലഡ് പദ്ധതിയുടെ ചെയർമാൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം. ശബരിമല ട്രാക്ടർ യാത്ര വിവാദത്തെത്തുടർന്ന് ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് എക്സൈസ് കമ്മീഷ്ണർ സ്ഥാനത്തേയ്ക്ക് മാറ്റി അജിത് കുമാറിന്റെ അവസാന ഔദ്യോഗിക പരിപാടിയായിരുന്നു ഇത്.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ മത്സരിക്കുന്ന തിരുവനന്തപുരത്തിന്റെ മിഖൈല ഗ്ലാഡ്‌സൺ ഗോമസും അനഘയും.
കന്യാസ്ത്രീകളെ അന്യായമായി തടങ്കലിലാക്കിയും മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്തും മനുഷ്യ കടത്ത് ആരോപിച്ചും വേട്ടയാടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഓടി രക്ഷപ്പെടുന്ന പ്രവർത്തകൻ.
യാചനാസമരം... ഒന്നര വർഷമായി പെൻഷനും ആനുകൂല്യങ്ങളും നൽകാത്തതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ യാചനാസമരം.
കവടിയാർ ജവഹർ നഗറിൽ വ്യാജരേഖ ചമച്ച് കോടികൾ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ ഡി.സി.സി അംഗം അനന്തപുരി മണികണ്ഠനെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 20 വിഭാഗം ഷോട്ട് പുട്ട് , ജോൺ സ്റ്റീഫൻ ,എസ് ഡി കോളേജ്, കാഞ്ഞിരപ്പള്ളി
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗം ഹൈജമ്പ്, കാർത്തിക്ക് ഘോഷ് എം എ,എസ്.എംവി എച്ച്.എസ്.എസ് പൂഞ്ഞാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com