രാജാജി നഗർ ഇന്റഗ്രേറ്റഡ് ഹൗസിംഗ് കോംപ്ലക്സ് പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, തമ്പാനൂർ കൗൺസിലർ എം.വി. ജയലക്ഷ്മി എന്നിവർ സമീപം
ഇന്ന് നഗരത്തിൽ പെയ്ത മഴ. സെക്രട്ടേറിയറ്റിനുമുന്നിൽ നിന്നുള്ള ദൃശ്യം
സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന ഒ.രാജഗോപാൽ എം.എൽ.എ, ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്,സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി രമ,ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ
smart road construction scheme
ജീവിത സമരമാ...യു.ഡി.എഫ്.വോട്ട് നേടി വിജയിച്ച ശേഷം എൽ.ഡി.എഫിലേയ്ക്ക് മാറിയ കേരളാകോൺഗ്രസ് (എം) ജോസ് വിഭാഗം എം.എൽ.എ മാരും എം.പിയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോട്ടയം ജില്ലയിൽ അയ്യായിരം കേന്ദ്രങ്ങളിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ വിചാരണാ സമരത്തിന്റെ ഭാഗമായി മഹിളാകോൺഗ്രസ് പ്രവർത്തകർ തിരുനക്കരയിലെ പോയിന്റിൽ സമരം നടത്തുന്നതിന് മുൻപിലൂടെ മഴ നനഞ്ഞ് പോകുന്ന യാത്രക്കാരി
മഴയത്തൊരു സമരം..., യു.ഡി.എഫ്.വോട്ട് നേടി വിജയിച്ച ശേഷം എൽ.ഡി.എഫിലേയ്ക്ക് മാറിയ കേരളാകോൺഗ്രസ് (എം) ജോസ് വിഭാഗം എം.എൽ.എ മാരും എം.പിയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോട്ടയം ജില്ലയിൽ അയ്യായിരം കേന്ദ്രങ്ങളിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ വിചാരണാ സമരത്തിൽ പങ്കെടുക്കാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർ തിരുനക്കരയിലെ പോയിന്റിലേക്കു പോകുന്നു
യു.ഡി.എഫ്. വോട്ട് നേടി വിജയിച്ച ശേഷം എൽ.ഡി.എഫിലേയ്ക്ക് കൂറുമാറിയ കോട്ടയം പാർലമെൻ്റ് അംഗം തോമസ് ചാഴിക്കാടനും, കാഞ്ഞിരപ്പള്ളി എം.എൽ.എ. എൻ.ജയരാജും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോട്ടയം ജില്ലയിൽ അയ്യായിരം കേന്ദ്രങ്ങളിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ വിചാരണാ സമരം തിരുനക്കര ഗാന്ധിസ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി മെഡിക്കൽ കോളേജിലെ ഉദ്യേഗസ്ഥരെ അനാസ്ഥക്കെതിരെ പ്രതിഷേധിച്ച് മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഡി. എം. ഒ ഡോ. കെ. സക്കീനയെ ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്ത് നീക്കുന്നു
പെട്ടന്നിട്ടില്ലേൽ പെടും...കോവിഡ് അവലോകന യോഗത്തിനായി മലപ്പുറം കളക്ടറേറ്റിലേക്ക് എത്തുന്ന വയനാട് എം. പി രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായി കലക്ടറേറ്റ് കവാടത്തിന് മുൻപിൽ കൂടിയ മഹിളാ കോൺഗ്രസ്സ് പ്രവർത്തകരിലൊരാൾ ധരിക്കാൻ മറന്ന മാസ്ക് മുദ്രാവാക്യം വിളിക്കുന്നതിനിടെ ധരിക്കുന്നു.
ഞാനില്ലേ കൂടെ..., നിലമ്പൂർ കവളപ്പാറ ദുരന്തത്തിൽ കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട കാവ്യയ്ക്കും കാർത്തികയ്ക്കും നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം കളക്ട്രേറ്റിൽ നിർവഹിച്ച ശേഷം കുട്ടികളോട് സന്തോഷം പങ്കിടുന്ന രാഹുൽ ഗാന്ധി എം.പി.
രാഹുൽ ഗാന്ധി എം പിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന കോവിഡ് പ്രതിരോധ അവലോകന യോഗം.
ഇന്നലെ മുതൽ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്ന് ദർശനം കഴിഞ്ഞു മടങ്ങുന്ന ഭക്തർ. കൊവിഡ് മാന ദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചത്
എം.ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ
ആകാശത്താ... മുടങ്ങിക്കിടന്ന ആകാശപാതയുടെ നിർമ്മാണപ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി തൂണുകളിൽ തൊഴിലാളി പെയിന്റ്ടിക്കുന്നു.
എ.കെ.ജി സെന്ററിലെ കൂടിക്കാഴ്ചക്ക് ശേഷം തിരികെ മടങ്ങുന്ന നേതാക്കൾ.
സിദ്ധീഖ് കാപ്പന് നീതി നല്‍കുക എന്നാവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനംചെയ്യാനെത്തിയ ടി.എന്‍.പ്രതാപന്‍ എം.പി, മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി.ചേക്കുട്ടി എന്നിവര്‍ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് മക്കളായ മുസമ്മില്‍, മുഹമ്മദ് സിദാന്‍ എന്നിവരോട് കാര്യങ്ങള്‍ തിരക്കുന്നു
കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം നിയമിച്ച സെറ്ററൽ ഓഫീസർ മനോജിന്റെ നേതൃത്വത്തിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പരിസരത്തെ വ്യാപാര സ്ഥാപനങ്ങൾ നടത്തിയ പരിശോധന.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ.
നവരാത്രി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് പഴയ കൽപ്പത്തി കൽചെട്ടിതെരുവിൽ മനസിനി വീട്ടിൽ വൃധാലക്ഷിയുടെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു.
ഇരുമുഖൻ...ഇരുകണ്ണുകൾക്കും രണ്ട് നിറമുള്ള പൂച്ച. മുണ്ടക്കയം കൊക്കയാർ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
മുഷിഞ്ഞ വസ്ത്രങ്ങളും നീട്ടി വളർത്തിയ താടിയും മുടിയും കണ്ടാൽ മനോനിലതെറ്റിയെന്ന് ആരും പറയും. എസ്.പി ബാലസുബ്രഹ്മണ്യൻ പാടിയ 'ശങ്കരാ നാദ ശരീര പരാ....' എന്ന ഗാനം സുഗതനെ കൊണ്ട് പാടിച്ച് നാട്ടുകാരിലൊരാൾ യു ട്യൂബിൽ പോസ്റ്റ് ചെയ്തപ്പോൾ വീഡിയോ: കെ.സി. സ്മിജൻ
കച്ചവടത്തിനിടയിൽ തന്നെയും സുഹൃത്തിനേയും അപമാനിക്കുകയും ഉപജീവന മാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനന്നൊന്ത് ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞ ട്രാൻസ് ജെൻഡർ സജ്നയ്ക്കൊപ്പം എറണാകുളം ഇരുമ്പനത്ത് ബിരിയാണി വില്പനയ്ക്കെത്തിയ നടൻ സന്തോഷ് കീഴാറ്റൂർ
ഇരുമുഖൻ...ഇരുകണ്ണുകൾക്കും രണ്ട് നിറമുള്ള പൂച്ച. മുണ്ടക്കയം കൊക്കയാർ നിന്നുള്ള കാഴ്ച
ജോസ്
സീറ്റ് ചർച്ച...കോട്ടയം ഡി.സി.സി.ഓഫീസിൽ ചർച്ചെക്കെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും, മോൻസ് ജോസഫും കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫിനൊപ്പം
നവരാത്രി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് പഴയ കൽപ്പത്തി കൽചെട്ടിതെരുവിൽ മനസിനി വീട്ടിൽ വൃധാലക്ഷിയുടെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു.
പാടശേഖരത്തിന് സമാനമായ നെൽക്കൃഷിയാണ് മനോജ് മാഷിന്റെ വീട്ടുമുറ്റത്തിന് ശോഭ പകരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഒലിപ്പുറം സ്വദേശിയായ കുത്തിരേഴി ചേളാരി എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ വിഭാഗം ഗണിതശാസ്ത്ര അദ്ധ്യാപകനാണ് മനോജ് കൃഷിക്കായി തിരഞ്ഞെടുത്തത് വീടിന്റെ മുറ്റം തന്നെയാണ്. വീഡിയോ: അഭിജിത്ത് രവി
ഓട്ടോ യാത്രക്കിടെ അപ്രതിക്ഷിതമായെത്തിയ മഴയെ ആസ്വദിക്കുന്ന യാത്രിക സ്റ്റാച്യുവിൽ നിന്നുളള കാഴ്ച്ച
അപ്രതിക്ഷിതമായെത്തിയ മഴയിലൂടെ നടന്ന് നീങ്ങുന്ന കാൽനടയാത്രിക സ്റ്റാച്യുവിൽ നിന്നുളള കാഴ്ച്ച
കൊവിഡ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com