മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ മക്കളായ ഫൈസൽ പട്ടേൽ, മുംതാസ് പട്ടേൽ എന്നിവരോടൊപ്പം തിരുവനന്തപുരത്ത് നടന്ന അനുസ്മരണത്തിൽ കെ.പി.സി.സി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടി എന്നിവർ അഹമ്മദ് പട്ടേലിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കുന്നു.പാലോട് രവി ,ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ സമീപം
ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ബീമാപള്ളി ദർഗാ ഷെരീഫിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പള്ളിയിലെ ഖബറിൽ പട്ട് പുതപ്പിക്കുന്നു
കയ്യാങ്കളി... കാഞ്ഞിരപ്പള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ഷെഫീക്കിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കൊളേജിൽ പോസ്റ്റ് മോർട്ടത്തിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായപ്പോൾ.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിത കമ്മീഷൻ മെഗാ അദാലത്തിൽ പരാതി കേൾക്കുന്ന കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ തുടങ്ങിയവർ.
മാസ്‌റ്റർ എൻട്രി... കൊവിഡ് പശ്ചാത്തലത്തിൽ പത്ത് മാസങ്ങൾക്ക് ശേഷം സിനിമ ശാലകൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ വിജയ് ചിത്രം മാസ്റ്റർ കാണുവാൻ കൈക്കുഞ്ഞുമായെത്തിയ സ്ത്രീ. സിനിമക്ക് കയറുവാൻ കാത്ത് നിൽക്കുന്നവരുടെ നീണ്ട നിരയും കാണാം. കോട്ടയം ആനന്ദ് തിയറ്ററിൽ നിന്നുള്ള കാഴ്ച.
വിജയ് ചിത്രം മാസ്റ്ററിന്റെ പ്രദശനത്തിനായ് തീയേറ്ററുകൾ തുറന്നപ്പോൾ ആദ്യ പ്രദർശനം കാണാൻ എത്തിയ പെൺകുട്ടികളുടെ തിരക്ക്.
കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തീയേറ്ററുകൾ പതിനൊന്നു മാസങ്ങൾക്ക് ശേഷം തമിഴ് സിനിമ മാസ്റ്ററിന്റെ പ്രദർശനത്തിനായ് തുറന്നപ്പോൾ. തിരുവനന്തപുരം ന്യൂ തീയേറ്ററിൽ നിന്നുളള കാഴ്ച.
തിരുവനന്തപുരം ന്യൂ തീയേറ്ററിൽ തമിഴ് സിനിമ മാസ്റ്ററിന്റെ ആദ്യ ഷോയിൽ നായകൻ വിജയുടെ ഇൻട്രോ സീൻ കണ്ടപ്പോളുണ്ടായ ആരാധകരുടെ ആഹ്ലാദ പ്രകടനം.
കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചപ്പോൾ അകലം പാലിച്ച് മലപ്പുറം മാട്ടിൽ മാളിലെ മല്ലിക പ്ലക്‌സ്‌ തിയേറ്ററിൽ സിനിമ കാണുന്നവർ.
കൊല്ലം ധന്യ തീയറ്ററിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്ന സനിമാപ്രേമികൾ.
സുസ്വാഗതം... കൊവിഡ് വാക്സിൻ നെടുമ്പാശ്ശേരിയിൽ നിന്നും തൃശൂർ ജില്ലാ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചപ്പോൾ കൈയടിച്ച് സ്വീകരിക്കുന്ന ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ.
ദേശീയ കര്‍ഷക പ്രക്ഷേഭത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ്സ് സേവാദള്‍ കലക്ട്രേറ്റിലേക്ക് നടത്തിയ കര്‍ഷക റാലി.
ഉറൂസ് മഹാമഹത്തോടനുബന്ധിച്ച് തിരുവനന്തപുരം ബീമാപളളി ദർഗാഷെരീഫ് വൈദ്യുത ദീപാലംകൃതമാക്കിയപ്പോൾ.
തളരാത്ത ആവേശം... വിജയുടെ മാസ്റ്റർ എന്ന സിനിമ പ്രദർശിപ്പിച്ച കൊല്ലം ധന്യ തീയേറ്ററിൽ കാലിന് പരിക്കേറ്റ് പ്ലാസ്റ്ററിട്ടിട്ടും ആവേശനൃത്തം ചവിട്ടുന്ന യുവാവ്.
വിജയലഹരിയിൽ... വിജയ് ചിത്രം മാസ്റ്റർ കണ്ടിറങ്ങിയ യുവാക്കൾ തിയേറ്ററിന് മുമ്പിൽ നൃത്തം വക്കുന്നു തൃശൂർ രാഗം തിയേറ്ററിന് മുന്നിൽ നിന്നൊരു ദൃശ്യം.
പുലിപ്പുറത്താ... എരുമേലി പേട്ട കെട്ട് കാണാനെത്തിയവർ വലിയമ്പലത്തിന് മുൻപിൽ താൽക്കാലിക സ്റ്റുഡിയോയിൽ വയ്‌ക്കാൻ കൊണ്ടുവന്ന പുലികളുടെ പുറത്ത് കയറി ഇരിക്കുന്നു.
എരുമേലി പേട്ട ശ്രീധർമ്മശാസതാ ക്ഷേത്രത്തിൽ നിന്നും ആലങ്ങാട് സംഘം പേട്ടകെട്ടി വലിയമ്പലത്തിലേക്ക് പോകുന്നു.
എരുമേലി കൊച്ചമ്പലത്തിൽ നിന്നും അമ്പലപ്പുഴ സംഘം പേട്ടകെട്ടി വലിയമ്പലത്തിലേക്ക് പോകുന്നു.
കരുതലോടെ പേട്ട കെട്ടി... എരുമേലി പേട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം പേട്ടകെട്ടി വലിയമ്പലത്തിലേക്ക് പോകുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പേട്ട കെട്ട് നടത്തിയത്.
നാളെ മുതൽ തിയേറ്ററുകൾ തുറക്കുന്നതിന്റെ ഭാഗമായി വിജയ് ചിത്രം മാസ്റ്ററിൻ്റെ ടിക്കറ്റ് ബുക്കിംഗിനായ് ക്യൂ നിൽക്കുന്നവരെ ലാത്തിവീശി നിയന്ത്രിക്കുന്ന പൊലീസ്. തൃശൂർ രാഗം തിയേറ്ററിന് മുന്നിൽ നിന്ന്.
  TRENDING THIS WEEK
ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചെങ്കിലും വേളിയിൽ സഞ്ചാരികൾ വളരെ കുറവായിരുന്നു. പുതുവർഷം പിറന്നതോടെ സ്ഥിതി മാറിവരുകയാണ്. വേളി കായലിൽ ബോട്ടിംഗിൽ ഏർപെട്ടിരിക്കുന്നടൂറിസ്റ്റുകൾ. വേളി പാലത്തിൽ നിന്നുളള കാഴ്ച്ച.
എരുമേലി നൈനാർ മസ്ജിദ് അങ്കണത്തിൽ നിന്നാംരംഭിച്ച ചന്ദനക്കുട ഘോഷയാത്രക്ക് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപിൽ നൽകിയ സ്വീകരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഘോഷയാത്ര നടത്തിയത്.
ഉറൂസ് മഹാമഹത്തോടനുബന്ധിച്ച് തിരുവനന്തപുരം ബീമാപളളി ദർഗാഷെരീഫ് വൈദ്യുത ദീപാലംകൃതമാക്കിയപ്പോൾ.
തളരാത്ത ആവേശം... വിജയുടെ മാസ്റ്റർ എന്ന സിനിമ പ്രദർശിപ്പിച്ച കൊല്ലം ധന്യ തീയേറ്ററിൽ കാലിന് പരിക്കേറ്റ് പ്ലാസ്റ്ററിട്ടിട്ടും ആവേശനൃത്തം ചവിട്ടുന്ന യുവാവ്.
കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചപ്പോൾ അകലം പാലിച്ച് മലപ്പുറം മാട്ടിൽ മാളിലെ മല്ലിക പ്ലക്‌സ്‌ തിയേറ്ററിൽ സിനിമ കാണുന്നവർ.
തിരുവനന്തപുരം ന്യൂ തീയേറ്ററിൽ തമിഴ് സിനിമ മാസ്റ്ററിന്റെ ആദ്യ ഷോയിൽ നായകൻ വിജയുടെ ഇൻട്രോ സീൻ കണ്ടപ്പോളുണ്ടായ ആരാധകരുടെ ആഹ്ലാദ പ്രകടനം.
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ്‌ ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ഏർപ്പെടുത്തിയ അക്ഷരശ്രീ മാദ്ധ്യമ പുരസ്‌കാരം മന്ത്രി പി. തിലോത്തമൻ കേരളകൗമുദി ലേഖകൻ സുജിലാൽ കെ. എസിന് സമ്മാനിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അയിലം ഉണ്ണിക്കൃഷ്ണൻ, ഗീത രാജേന്ദ്രൻ, വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
പാലക്കാട് നഗരസഭയ്ക്ക് അകത്തുള്ള ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ബി.ജെ.പി പ്രവർത്തകർ നാട്ടിയ കൊടി പൊലീസ് അഴിച്ചുമാറ്റുന്നു.
വിജയലഹരിയിൽ... വിജയ് ചിത്രം മാസ്റ്റർ കണ്ടിറങ്ങിയ യുവാക്കൾ തിയേറ്ററിന് മുമ്പിൽ നൃത്തം വക്കുന്നു തൃശൂർ രാഗം തിയേറ്ററിന് മുന്നിൽ നിന്നൊരു ദൃശ്യം.
ഡോളർ കടത്ത് കേസിൽ ആരോപണ വിധേയനായ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് നിയമസഭയുടെ പ്രധാനകവാടത്തിലൂടെ തളളിക്കയറുവാൻ ശ്രമിച്ച യുവമോർച്ച ജില്ലാ ട്രഷറർ ചൂണ്ടിക്കൽ ഹരിയെ പൊലീസ് പിടികൂടിയപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com