പ്രതീക്ഷയിൽ...ബലക്ഷയം സംഭവിച്ച ദേശീയ പാതയിലെ പാലാരിവട്ടം ഫ്ളൈഓവർ പൊളിച്ച് അവശിഷ്ടങ്ങൾ ലോറികളിൽ കയറ്റുന്നു. മുട്ടം യാർഡിലേക്കാണ് അവശിഷ്ടങ്ങൾ കൊണ്ടുപോകുന്നത്. ടാറിംഗാണ് ഇപ്പോൾ പൊളിച്ച് മാറ്റിതുടങ്ങിയത്
കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം നഗരത്തിലൂടെ മാസ്ക്ക് ശരിയായ രീതിയിൽ ധരിക്കാതെ യാത്ര ചെയ്യുന്നവർ.
പുതിയതായി തിരഞ്ഞെടുത്ത കെ.പി.സി.സി സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങിൽ നിയമസഭാംഗമായി 50 വർഷം തികച്ച ഉമ്മൻചാണ്ടിയെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ആദരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുൻ അദ്ധ്യക്ഷൻ എം.എം. ഹസ്സൻ, ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാർ,പാലോട് രവി, വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ എന്നിവർ സമീപം
ഡി.വൈ.എസ്.പി ലൈവിലാണ്...മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ ഒ.ബി.സി.മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുമ്പോൾ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കോട്ടയം ഡി.വൈഎസ്.പി ആർ.ശ്രീകുമാറിനെ മൊബൈലിൽ വീഡിയോ കോളിലൂടെ സാഹചര്യങ്ങൾ ധരിപ്പിക്കുന്നു
ആകഷൻ റിയാക്ഷൻ...മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ ഒ.ബി.സി.മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ ലാത്തിച്ചാർജ് ഉണ്ടായതിനെ തുടർന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ ടി.പി.സിന്ധുമോളും എൻ.ഹരിയും ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും വെസ്റ്റ് സി.ഐ എം.ജെ.അരുണുമായി വാക്കേറ്റമുണ്ടായപ്പോൾ
പുതിയതായി തിരഞ്ഞെടുത്ത കെ.പി.സി.സി സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങ്
ഒന്നാം വിളയുടെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് തീറ്റ തേടിയെത്തിയ താറാവ് കുട്ടങ്ങൾ പാലക്കാട് തസ്രാക്കിൽ നിന്ന്.
ഓടിക്കോ...മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ ഒ.ബി.സി.മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയശേഷം റോഡ് ഉപരോധിച്ച് പ്രകടനം നടത്തിവന്ന് ബസേലിയസ് കോളേജ് ട്രാഫിക്ക് ജംഗ്‌ഷനിലെ ബാരിക്കേഡ് തകർത്ത പ്രവർത്തകരെ പൊലീസ് അടിച്ചോടിക്കുന്നു
തല്ലരുതേ..മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ ഒ.ബി.സി.മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയശേഷം റോഡ് ഉപരോധിച്ച് പ്രകടനം നടത്തിവന്ന് ബസേലിയസ് കോളേജ് ട്രാഫിക്ക് ജംഗ്‌ഷനിലെ ബാരിക്കേഡ് തകർത്ത പ്രവർത്തകരെ പൊലീസ് അടിച്ചോടിക്കുന്നു
ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മലപ്പുറത്ത് ആരോഗ്യവകുപ്പിനെ പ്രതീകാത്മകമായി സ്‌ട്രെക്ച്ചറിലേറ്റി നടത്തിയ പ്രതിഷേധം.
പാലക്കാട് വിക്ടോറിയ കോളേജിന് സമീപം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മേൽപ്പാലത്തിൻ്റെ പണികൾ ക്രയിൻ ഉപയോഗിച്ച് സ്ഥാപ്പിക്കുന്നു.
കെ.പി.സി.സി, ഒ.ബി.സി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ നടന്ന പുലിക്കാട്ട് രത്നവേലു ചെട്ടി ഐ.സി.എസ് അനുസ്മരണ സമ്മേളനവും ആത്മാഭിന ദിനത്തിന്റെയും ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നിർവഹിക്കുന്നു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്തിനുള്ള നറുക്കെടുപ്പ് മലപ്പുറം കളക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കളക്ടറുടെ നേതൃത്ത്വത്തില്‍ നടന്നപ്പോള്‍.
മൈക്കിൻ തുമ്പിലും ജാഗ്രത... യു.ഡി.എഫും, ബി.ജെ.പിയും നടത്തുന്ന ദുഷ്ടപ്രചരണങ്ങൾക്കും അക്രമസമരങ്ങൾക്കുമെതിരെ എൽ.ഡി.എഫ് തൊടുപുഴയിൽ നടത്തിയ ജന ജാഗ്രത സദസ്സ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി മൈക്ക് സാനിറ്റൈസ് ചെയ്യുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയാക്കി തിരികേയെത്തിച്ച വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്റെ ശരീരം പുഴുവരിച്ച നിലയിൽ.
ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷദ്രോഹ ബില്ലുകള്‍ക്കെതിരെ മലപ്പുറത്ത് നടത്തിയ പ്രതിഷേധം.
കല്ലിയൂരിലെ വസതിയിൽ നിന്നും പൊലീസ് പിടികൂടിയ യൂട്യൂബർ വിജയ് പി നായരെ മ്യൂസിയം സ്റ്റേഷനിൽ എത്തിച്ചപ്പോൾ.
അന്ത്യ യാത്ര... സി.എഫ്. തോമസ് എം.എൽ.എയുടെ മൃതദേഹം സംസ്ക്കാരശുശ്രൂഷകൾക്കായി ചങ്ങനാശേരി സെൻ്റ്. മേരീസ് കത്തിഡ്രലിലെ സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നു.
മലപ്പുറം കുന്നുമ്മലില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറേയും യാത്രക്കാരനേയും നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു.
കൊവിഡ് വ്യാപനത്തെതുടർന്ന് കടയിൽ കച്ചവടം കുറവായതിനാൽ സാധനങ്ങളുമായി കാറിൽ വഴിയോര കച്ചവടത്തിനിറങ്ങിയപ്പോൾ. എറണാകുളം തോപ്പുംപടിക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
മഹിളാ മോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ.
എല്ലാ കാർഡുടമകൾക്കും നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ജില്ല തല ഉദ്ഘാടനത്തിൽ മറിയുമ്മ, സാബിറ, നളിനി എന്നിവർ തങ്ങൾക്ക് കിട്ടിയ കിറ്റ് പരിശോധിക്കുന്നതിനിടയിൽ.
കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ പാതയോര സമരം.
രാജ്യത്തിന്റെ മരണമണിയായ കാർഷിക ബില്ലിനെതിരെ എം എസ് എഫ് മലപ്പുറത്ത് നടത്തിയ കർഷക സമരം.
സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും
പച്ചക്കറി സൗജന്യം
വീടിന് മുന്നിൽ പത്ത്മണി ചെടികൾ തൂക്കിയിട്ട് അലംകരിച്ചിരിക്കുന്നു. ചേർത്തല പാണാവള്ളി പുലവേലിൽ വിനോദിന്റെ വീട്ടിൽ നിന്നുള്ള കാഴ്ച
സമൂഹ മാദ്ധ്യമങ്ങളിൽ സത്രീകൾക്കെതിരെ അശ്ളീല പരാമർശം നടത്തിയ ഡോ. വിജയനെ ഗാന്ധാരിയമ്മൻകോവിലിലെ വസതിയിൽ ചെന്ന് കരിയോയിൽ ഒഴിച്ചതിന് ശേഷം അവിടെ നിന്നും പിടിച്ചെടുത്ത് ലാപ്പ്ടോപ്പും മൊബൈലുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.
കോട്ടൂർ പഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ കവുങ്ങ് കർഷകർ മഗാളി രോഗ ദുരിതത്തിൽ. കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഈ പ്രദേശത്തെ കർഷർക്ക് വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത് .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com