തീരാദുരിതം... പ്രളയം മൂലം വിടിനുണ്ടായ കേടുപാടുകൾക്കുള്ള നഷ്ട പരിഹാരത്തിന് അപേക്ഷ നൽകുന്നതിനായ് തൃശൂർ കളക്ട്രേറ്റിൽ എത്തിയ ജനങ്ങൾ.
അളകാപുരിയിൽ നടന്ന വിജിൽ ഹ്യൂമൻ റൈറ്റ്സ് കോഴിക്കോട് ചാപ്റ്റർ സംഘടിപ്പിച്ച 'അടിയന്തരാവസ്ഥ ഒരു ഓർമപ്പെടുത്തൽ' പരിപാടിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ് ശ്രീധരന്‍പിള്ള സംസാരിക്കുന്നു.
തിരുവനന്തപുരം റെസിഡൻസി ടവറിൽ നടന്ന സംസ്ഥാനതല ബാങ്കർമാരുടെ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി. എസ്. സുനിൽകുമാറുമായി സംഭാഷണത്തിൽ. റിസർവ്വ് ബാങ്ക് റീജിയണൽ ഡയറക്ടർ എസ്. എം. എൻ സ്വാമി, ചീഫ് സെക്രട്ടറി ടോം ജോസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ എന്നിവർ സമീപം.
ബോധപൗർണമി വിദ്യാർത്ഥി നിയമസഭാ പ്രേമേയം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് കൈമാറിയപ്പോൾ.
ഒളിമ്പ്യാ ചേംബറിൽ നടന്ന മേയേഴ്സ് ഫുട്ബോൾ ടൂർണമെന്റ് സ്വാഗതസംഗം മേയർ വി.കെ പ്രശാന്ത് ഉദ്ഘടനം ചെയുന്നു.വിദ്യാഭ്യാസ, കായികകാര്യ ചെയർമാൻ സുദർശനൻ, എസ്.പുഷ്പലത, കൗൺസിലർ നെടുമം മോഹനൻ തുടങ്ങിയവർ സമീപം.
പ്രളയാനന്തര ദുരിതം... പ്രളയ ദുരിതാശ്വാസ സഹായം ലഭിക്കാൻ കോട്ടയം കളക്ട്രേറ്റിൽ അപേക്ഷ സമർപ്പിക്കാനെത്തിയവരുടെ തിരക്ക്.
കടമ്പഴിപ്പുറം ഹൈസ്കൂളിൽ എന്റെ കൗമുദിയുടെ ഉദ്ഘാടനം സ്കൂൾ ലീഡർ അനഘക്ക് നൽകി നിർവഹിക്കുന്നു സ്കൂൾ മാനേജർ ഗോപിനാഥൻ എച്ച്.എം. ഇൻചാർജ് നാരായണൻ മുസത് കേരളകൗമുദി സർക്കുലേഷൻ മാനേജർ അജിത്കുമാർ കോങ്ങാട് ലേഖകൻ സി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം. പത്രം സ്പോൺസർമാർ ഗോപുരം ബിൽഡേർസ് ഉടമ കെ.വിമൽ, രാജാസ് മെഡിക്കൽ എൻട്രൻസ് എജ്യൂക്കേഷൻ ഇൻസ്റ്റിട്യൂട്ട് എക്സ്ക്യൂട്ടീവ് ഡയറക്ടർ അർജൂൻ മംത്തിൽ ബ്രാഞ്ച് മാനേജർ ജിതിൻ രാജ്.
ആന്തുർ ആത്മഹത്യയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സി.എം.പി തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ജനറൽ സെക്രട്ടറി സി.പി ജോൺ ഉദ്ഘാടനം ചെയ്യുന്നു.
എന്ത് വന്നാലും 'കട്ടയ്ക്ക് നിൽക്കും'... വിവിധ സംഘടനകളുടെ സമരങ്ങളെ തുടർന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ അനുഭവപ്പെട്ട ഗതാഗതകുരുക്ക് നിയന്ത്രിക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ.
ചീരയാണിന്ധനം...വഴിയോരത്ത് വളർന്ന്നിന്ന ചീര വെട്ടിയെടുത്ത് കൊണ്ടുപോകുന്ന പെട്രോൾ പമ്പ് ജീവനക്കാരൻ. കോട്ടയം ബസേലിയസ് കോളേജിന് സമീപത്തെ കാഴ്ച.
ജി.എസ്.ടി. വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സോൺ കൊച്ചിയിൽ സംഘടിപ്പിച്ച അമ്പെയ്ത്ത് മത്സരം നടി അനന്യ ഉദ്ഘാടനം ചെയ്യുന്നു
വിദ്യാഭ്യാസ പാക്കേജ് ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണ്... മത്സ്യ മേഖലാ വിദ്യാർത്ഥികളുടെ അവകാശ നിഷേധത്തിനെതിരെ കേരള മത്സ്യ മേഖലാ വിദ്യാർത്ഥി സമിതിയുടെ നിയമസഭാ മാർച്ച്‌ സെക്രട്ടറിയേറ്റ് ഭാഗത്ത്‌ നിന്നും ആരംഭിച്ചപ്പോൾ.
പ്രളയ ദുരിതബാധിതർക്കുള്ള സഹായം ഉടൻ നൽകുക, തീരദേശ നിവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ കോൺഗ്രസ് (എം) സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
റീട്ടെയിൽ വ്യാപാരമേഖല തകർക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്കെതിരെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് കമലാലയം സുകു ഉദ്ഘാടനം ചെയ്യുന്നു.
കെവിൻക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയേയും മറ്റു പ്രതികളെയും കോട്ടയം കോടതിയിൽഹാജരാക്കിയ ശേഷം സബ് ജയിലിലേക്ക് കൊണ്ടുപോകുന്നു.
അജഡകൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷനിലെ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർ നടത്തിയ പ്രതിഷേധം.
ആവേശം... ലോകകപ്പ് ക്രക്കറ്റിന്റെ ആവേശത്തിൽ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു വിൽപ്പനക്ക് എത്തിയ കൊടിക്കൂറകൾ.
കഴിഞ്ഞ ദിവസം പേരണ്ടൂർ കനാലിൽ കാണാതായ യുവാവിന്റെ മൃതശരീരത്തിനായി നേവി തിരച്ചിൽ
പച്ചപ്പിൽ ഇരതേടിയിറിങ്ങിയ ഇണക്കിളികൾ. എറണാകുളം കണ്ടൈനർ റോഡിൽ നിന്നുള്ള ദൃശ്യം
കനത്ത മഴമൂലം മത്സ്യബന്ധനത്തിന് പോവാനാവാതെ കടവിൽ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ. എറണാകുളം മുളവുകാടിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
ചിരിയിൽ തോൽവിയില്ല... ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ നർമ്മസംഭാഷണത്തിനിടെ എന്നോട് കലഹിച്ചവരൊക്കെ തോറ്റിട്ടുണ്ടെന്നുള്ള കെ.ആർ. ഗൗരിയമ്മയുടെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എം.ലിജു എന്നിവർ.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ്. പ്രതിനിധിസഭാ മന്ദിരത്തിൽ നടന്ന ബഡ്ജറ്റ് സമ്മേളനത്തിൽപങ്കെടുക്കാനെത്തിയ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആർ ബാലകൃഷ്‌ണ പിള്ള ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുന്നു
തൃശൂർ കൊക്കർണ്ണിപറമ്പിൽ നീരിൽ നിൽക്കുന്ന ആന തനിക്ക് പനംപ്പട്ടയുമായി വന്ന പാപ്പാനെ വിരട്ടിയോടിക്കുന്നു
ചാത്തനാട്ടെ വസതിയിലെത്തിയ മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ കെ.ആർ. ഗൗരിയമ്മയ്ക്ക് മധുരം നൽകിയപ്പോൾ.
ഹെൽമെറ്റ് വേണ്ടല്ലോ ല്ലേ... പൊലീസിന് മുന്നിലൂടെ ഇലക്ട്രിക്ക് സ്‌കൂട്ടറിൽ ഹെൽമെറ്റ് വയ്ക്കാതെ പോകുന്ന ഫ്രീക്കന്മാർ. തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം.
സ്കൂൾ യാത്ര..., കുട്ടിയെ സൈക്കിളിലെ കുട്ടയിലിരുത്തി സ്കൂളിലേക്ക് കൊണ്ടുപോകുന്ന മാതാവ്. എറണാകുളം കൊച്ചുകടവന്ത്രയിൽ നിന്നുള്ള കാഴ്ച.
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപടകം പുനഃസൃഷ്ടിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും.
പിടിവിടാതെ ... പാലക്കാട് ഗവ: മെഡിക്കൽ കോളേജിലെക്കുള്ള നിയമങ്ങൾ പി.എസ്.സി ക്ക് വിടുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് യുവ മോർച്ച പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുകാരൻ ബാരിക്കേഡും കയറും മുറിക്കിപിടിച്ച് നിൽക്കുന്നു.
മകൻ ബിനോയ് കോടിയേരിയുടെ കേസുമായി ബന്ധപ്പെട്ട് എ.കെ.ജി സെൻറർ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
ആലപ്പുഴയിൽ നടക്കുന്ന ദേശീയ ജൂനിയർ പവ്വർ ലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപിൽ 72 കിലോ വനിതാ വിഭാഗത്തിൽ വെങ്കലമെഡൽ ജേതാവായ കേരളത്തിൽ നിന്നുള്ള അശ്വതി. സി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com