കാത്ത് നിൽപ്പ്... പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനെ തുടർന്ന് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻപിൽ വാഹനങ്ങൾ കാത്ത് നിൽക്കുന്ന യാത്രക്കാർ.
ഹർത്താലിനെ തുടർന്ന് ആളൊഴിഞ്ഞ കോട്ടയം റെയിൽവേ സ്റ്റേഷൻ.
ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് സർവീസ് നടത്തുന്ന മറ്റു കെ.എസ്.ആർ.ടി.സി ബസുകൾക് സംരക്ഷണം ഒരുക്കി ബസുകളുടെ മുമ്പിൽ പോകുന്ന പൊലീസ് ജീപ്പ്. കോട്ടയം എസ്.എച്ച് മൗണ്ടിൽ നിന്നുമുളള ദൃശ്യം.
ഹർത്താൽ ദിനത്തിൽ ജോലിചെയുന്നതിനായി എത്തിയ കോട്ടയം കളക്ടറേറ്റ് മെയിൻ ഹാളിലെ ജീവനക്കാർ.
ഭാരത് ജോഡോ യാത്ര തൃശൂർ ചാലക്കുടിയിൽ എത്തിയപ്പോൾ സെൽഫി എടുക്കുന്ന രാഹുൽ ഗാന്ധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് തുടങ്ങിയവർ സമീപം.
നീലംപേരൂർ പൂരം പടയണിയിൽ മകം പടയണിയോടനുബന്ധിച്ച് രാത്രി അമ്പലക്കോട്ട എഴുന്നള്ളിക്കുന്നു.
നീലംപേരൂർ പൂരം പടയണിയിൽ മകം പടയണിയോടനുബന്ധിച്ച് രാത്രി നടന്ന കുടം പൂജകളി.
ഹർത്താൽ ടൂർ... പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ ബസ് സർവീസ് കുറവായതിനാൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കാത്ത് നിൽക്കുന്ന സ്‌പെയിനിൽ നിന്നെത്തിയ ടൂറിസ്റ്റുകൾ.
എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ കോട്ടയം തെക്കുംഗോപുരത്ത് വച്ച് പ്രവർത്തകർ എറിഞ്ഞ് തകർത്ത കെ.എസ്.ആർ.ടി. ബസ്. ഡ്രൈവർ അനിൽ കുമാർ കല്ല് കാണിക്കുന്നു.
എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനോടനുബന്ധിച്ചു കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിൽ പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് പൊലീസ് വാഹനത്തിന്റെ സംരക്ഷണത്തിൽ സർവ്വീസ് നടത്തുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിൽ വിചനമായ റോഡിൽ ഇറങ്ങിയ തെരുവ് നായ്ക്കൾ. പാലക്കാട് മേലാമുറി ഭാഗത്ത് നിന്ന്.
ഗുജറാത്തിൽ നടക്കുന്ന 36-മത് ദേശീയ ഗെയിംസിനുളള കേരള ടീമിന്റെ ആദ്യ 15 അംഗ പുരുഷ നെറ്റ് ബോൾ ടീം അംഗങ്ങൾ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നു ഭാവ് നഗർ എക്സ് പ്രസിൽ പുറപ്പെട്ടപ്പോൾ.
ഡോഗ് സ്ക്വാഡ്... കോട്ടയം കോടിമത എം.സി. റോഡിൽ ഇരുചക്ര വാഹനങ്ങളുടെ മുൻപിൽകൂടി ഓടി പോകുന്ന തെരുവ് നായകൾ.
കോട്ടയം ചന്തക്കവലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരുകിലെ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.
ശ്രീനാരായണഗുരുദേവ സമാധി ദിനത്തിൽ ഗുരുദേവ പ്രതിഷ്ഠയിലെ പൂമൂടൽ ചടങ്ങിനായി യൂത്ത്ഫ്രണ്ട്(എം) പാർട്ടി ഓഫിസിലെ കൃഷിയിടത്തിൽ നിന്നുമെത്തിച്ച പുഷ്പങ്ങൾ ചെങ്ങളം വടക്ക് എസ്.എൻ.ഡി.പി ക്ഷേത്രത്തിൽ ശാഖാ പ്രസിഡന്റ് സി.ജെ സതീഷിന് മന്ത്രി വി.എൻ. വാസവൻ കൈമാറുന്നു.
എസ്.എൻ.ഡി.പി. യോഗം പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 95 - മത് സമാധി ദിനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടൈ മൈതാനം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടന്ന സർവമത പ്രർത്ഥന യോഗം.
ശാരദാ മഠത്തിലെ പർണ്ണശാലയിലെ പ്രത്യേക പൂജകൾക്ക് ശേഷം അഭിഷേകത്തിനുളള പൂർണ്ണകുംഭം.
പറമ്പികുളം ഡാമിന്റെ ഷട്ടർ തകരാർമൂലം അമിതമായി വെള്ളം പുറത്തേക്ക് ഒഴുകുന്നു.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിനു സമീപം പന്നിയംപാടം വളവിൽ മറിഞ്ഞ ടാങ്കർ ലോറിയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു.
  TRENDING THIS WEEK

വെയിലേറ്റു വാടാതെ... കായലിൽനിന്ന് പിടിച്ച മീൻ വിൽക്കുന്ന പെൺകുട്ടി കനത്ത ചൂടിൽനിന്ന് രക്ഷനേടാൻ കുടനിവർത്തുന്നു. കണ്ടെയ്നർ റോഡിലെ വഴിവക്കിൽനിന്നുള്ള കാഴ്ച.
തൃശൂർ വിമല കോളേജിൽ സംഘടിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതിയോട്ക്കൂടി സ്നേഹപൂർവ്വം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന കമ്മ്യൂണിററി എഫ് എം റേഡിയോ ആയ മൈ റേഡിയോയുടെ ലോഗോ പ്രകാശനചടങ്ങിൽ പങ്കെടുത്തവരോടൊപ്പം സെൽഫി എടുക്കുന്ന ചലച്ചിത്ര നടൻ ടൊവിനോ തോമസ്.
കോട്ടയം കൊല്ലാട് ഗവ. എൽ.പി സ്കൂൾ മൈതാനത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വളർത്തുനായകൾകുളള പേവിഷപ്രധിരോധ കുത്തിവയ്‌പ്‌ നടത്തിയപ്പോൾ.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിനു സമീപം പന്നിയംപാടം വളവിൽ മറിഞ്ഞ ടാങ്കർ ലോറിയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു.
പറമ്പികുളം ഡാമിന്റെ ഷട്ടർ തകരാർമൂലം അമിതമായി വെള്ളം പുറത്തേക്ക് ഒഴുകുന്നു.
ശാരദാ മഠത്തിലെ പർണ്ണശാലയിലെ പ്രത്യേക പൂജകൾക്ക് ശേഷം അഭിഷേകത്തിനുളള പൂർണ്ണകുംഭം.
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ് ഹാളിൽ നടത്തിയ പത്രാധിപർ കെ.സുകുമാരൻ അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.
സുരക്ഷിതരായിരിക്കണം നമ്മൾ... നാട്ടിൽ തെരുവ് നായ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വൈപ്പിൻ ചിൽഡ്രൻസ് പാർക്കിൽ കുട്ടികൾ കളിക്കുന്നതിനിടക്ക് ഓടിയടുത്ത നായയിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്ന മാതാവ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com