എൻ .ഡി .എ സംസ്‌ഥാന ചെയർമാൻ കെ .സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപനത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പൂജപ്പുര സ്വദേശി നാനോ ഗണേശ് സുബ്രമണ്യം രൂപ കൽപന ചെയ്‌ത മോദിയുടെ 5 മില്ലീ മീറ്റർ വലിപ്പമുള്ള മാർബിൾ പ്രതിമ ജില്ലാ പ്രസിഡന്റ് വി .വി രാജേഷ് സമ്മാനിച്ചപ്പോൾ.എ .പി അബ്‌ദുള്ളക്കുട്ടി ,കരമന ജയൻ ,സി .ശിവൻകുട്ടി , ബി .ജെ .പി സംസ്‌ഥാന പ്രസിഡന്റ് കെ .സുരേന്ദ്രൻ ,കേന്ദ്രമന്ത്രി വി .മുരളീധരൻ ,നടൻ സുരേഷ് ഗോപി എന്നിവർ സമീപം
എൻ .ഡി .എ സംസ്‌ഥാന ചെയർമാൻ കെ .സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു
എൻ .ഡി .എ സംസ്‌ഥാന ചെയർമാൻ കെ .സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപനത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജില്ലാ പ്രസിഡന്റ് വി .വി രാജേഷ് ,ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷും പ്രവർത്തകരും ചേർന്ന് താമര മാലയിട്ട് സ്വീകരിച്ചപ്പോൾ .പി .കെ കൃഷ്ണദാസ് ,തുഷാർവെള്ളാപ്പള്ളി ,കരമന ജയൻ ,എ .പി അബ്‌ദുള്ളക്കുട്ടി ,സി .ശിവൻകുട്ടി ,ബി .ജെ .പി സംസ്‌ഥാന പ്രസിഡന്റ് കെ .സുരേന്ദ്രൻ ,കേന്ദ്രമന്ത്രി വി .മുരളീധരൻ ,നടൻ സുരേഷ് ഗോപി ,അനിൽ ആന്റണി ,ഒ .രാജഗോപാൽ തുടങ്ങിയവർ സമീപം
വിജയീഭവ ... എൻ .ഡി .എ സംസ്‌ഥാന ചെയർമാൻ കെ .സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപനത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നടൻ സുരേഷ്ഗോപിയുമായി സംഭാഷണത്തിൽ .ബി .ജെ .പി സംസ്‌ഥാന പ്രസിഡന്റ് കെ .സുരേന്ദ്രൻ , കേന്ദ്രമന്ത്രി വി .മുരളീധരൻ ,വി .ടി രമ ,അനിൽ ആന്റണി തുടങ്ങിയവർ സമീപം
വിജയീഭവ ... എൻ .ഡി .എ സംസ്‌ഥാന ചെയർമാൻ കെ .സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപനത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നടൻ സുരേഷ്ഗോപിയുമായി സംഭാഷണത്തിൽ .ബി .ജെ .പി സംസ്‌ഥാന പ്രസിഡന്റ് കെ .സുരേന്ദ്രൻ , കേന്ദ്രമന്ത്രി വി .മുരളീധരൻ ,വി .ടി രമ ,അനിൽ ആന്റണി തുടങ്ങിയവർ സമീപം
മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര മണപ്പുളളി കാവ് ക്ഷേത്രത്തിലെ പന്തൽ ദീപാലങ്കാരമായപ്പോൾ.
സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര കൊല്ലത്ത് എത്തിയപ്പോൾ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും വേദിയിലേക്ക് ആനയിക്കുന്നു Image
കെ.പി.സി.സി നേതൃത്വം നൽകുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര കൊല്ലത്ത് എത്തിയപ്പോൾ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഹാരം അണിയിച്ച് സ്വീകരിച്ചപ്പോൾ. എം.പിമാരായ എൻ.കെ.പ്രേ‌മചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സമീപം
കെ.പി.സി.സി നേതൃത്വം നൽകുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര കൊല്ലത്ത് എത്തിയപ്പോൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് സമീപം
കെ.പി.സി.സി നേതൃത്വം നൽകുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര കൊട്ടാരക്കരയിൽ എത്തിയപ്പോൾ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഹാരം അണിയിച്ച് സ്വീകരിച്ചപ്പോൾ. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, ശശിതരൂർ എന്നിവർ സമീപം
സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര കൊട്ടാരക്കരയിൽ എത്തിയപ്പോൾ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും വേദിയിലേക്ക് ആനയിക്കുന്നു
അനുഗ്രഹംവാങ്ങി.... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോഹിനിയാട്ടമത്സരത്തിൽ പങ്കെടുത്ത തൊടുപുഴ അൽ അസർ കോളേജിലെ മീനാക്ഷി പ്രദീപിനെ ഗുരു കലാമണ്ഡലം ക്ഷേമാവതി അനുഗ്രഹിക്കുന്നു
ഗുരു കടാക്ഷം...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോഹിനിയാട്ടമത്സരത്തിൽ പങ്കെടുത്ത തൊടുപുഴ അൽ അസർ കോളേജിലെ മീനാക്ഷി പ്രദീപിനെ ഗുരു കലാമണ്ഡലം ക്ഷേമാവതി അനുഗ്രഹിക്കുന്നു
മതിൽ പൊക്കത്തിൽ മാലിന്യം...എറണാകുളം ഹൈക്കോടതിക്ക് സമീപത്തു നിന്നും മാർക്കറ്റിലേക്ക് പോകുന്ന വഴിയിൽ നദാതയിൽ മതിൽ പൊക്കത്തിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു
തുടക്കം കുറിച്ച്...രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എറണാകുളം മണ്ഡലം ഇടതു സ്ഥാനാർഥി കെ.ജെ. ഷൈൻ ഹൈക്കോടതിക്കു സമീപം വോട്ടർമാരെ കാണുന്നു
തുടക്കം കുറിച്ച്...രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എറണാകുളം മണ്ഡലം ഇടതു സ്ഥാനാർഥി കെ.ജെ. ഷൈൻ ഹൈക്കോടതിക്കു സമീപം വോട്ടർമാരെ കാണാനെത്തുന്നു
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ചൂട്ട് പടയണി
കാത്തിരിപ്പ്....കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ബസേലിയസ് കോളേജിലെ വേദിക്ക് വെളിയിൽ മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന മത്സരാർത്ഥികൾ
ചൂടല്ലേ...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ബസേലിയസ് കോളേജിലെ വേദിയിലേക്ക് മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ ചൂട് കാരണം കുട ചൂടിയെത്തുന്ന മത്സരാർത്ഥി
പത്തനംതിട്ട ഇലന്തൂരിൽ ഇന്നലെ നടന്ന പടയണിക്ക് എത്തുന്ന കോലങ്ങൾ
  TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം  പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
സാംസ്‌കാരിക വകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ സദസ്
ജില്ലാ ബോഡി ബിൽഡിംഗ് ഫിറ്റ്നസ് അസോസിയേഷന്റെയും ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന മിസ്റ്റർ ആൻഡ് മിസ് കൊല്ലം മത്സരത്തിൽ നിന്ന്
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com