ഏറെ നാളായി തകർന്ന മേൽക്കൂരയ്ക്ക് കീഴിൽ വെയിലും മഴയുമേറ്റാണ് നഗരത്തിലെ പ്രധാനം വിനോദ സഞ്ചാര കേന്ദ്രമായ ശംഖുംമുഖത്ത് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം ഇല്ലാത്ത ഇവിടെ പ്രായമായ യാത്രക്കാരും ഭിന്നശേഷിക്കാരും തറയിലാണ് ബസ് കാത്തിരിക്കുന്നത്. തെരുവ് നായ ശല്യവും ഇവിടെ സ്ഥിരം കാഴ്ചയാണ്.
പുറംകടലിൽ വലവിരിച്ചുള്ള മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നതിനായുള്ള പ്ലാസ്റ്റിക് കുപ്പികൾ ശംഘുമുഖം, വലിയതുറ തുടങ്ങിയ തീരങ്ങളിൽ നിന്ന് ശേഖരിച്ച് വലയിൽ മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചിരിക്കുന്നു. വലിയതുറ തീരത്ത് നിന്നുള്ള കാഴ്ച
സ്‌മൈൽ പ്ലീസ്... തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം ' പരിപാടിയിൽ പങ്കെടുക്കാനെത്തിയ ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാര ജേതാവ് മോഹൻലാലുമായി സെൽഫി എടുക്കവേ ചിരിക്കാൻ അഭ്യർത്ഥിക്കുന്നു ജില്ലാ കളക്ടർ അനുകുമാരി
സൂര്യൻ വിടവാങ്ങുമ്പോൾ മാനത്ത് വർണ്ണം വിതറി മനോഹരമായപ്പോൾ. പള്ളത്തുരുത്തിയിൽ നിന്നുള്ള അസ്തമയ ദൃശ്യം.
പാലക്കാട് കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രകുളത്തിൽ പായലുകൾ നിറഞ്ഞ് കൂടിയതിനാൽ ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ പായലുകൾ ചങ്ങാടം ഉപയോഗിച്ച് കുളത്തിൽ നിന്ന് നിക്കം ചെയ്യുന്ന തൊഴിലാളി.
കണ്ണാടി കാണും പോലെ..  മഴ തുടങ്ങിയതോടെ റോഡിൽ പലയിടത്തും വെള്ളം കെട്ടിനിൽക്കുക പതിവാണ്. കോഴിക്കോട് തൊണ്ടയാട് നിന്നുള്ള കാഴ്ച..
നന്നാവില്ല.... പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിലെ ബോട്ടിൽ ബൂത്തിൽ സ്നഗിയും, മത്സ്യ, മാംസ മാലിന്യങ്ങളും മറ്റും കൊണ്ടിടുന്നതുമൂലം ബൂത്തിന്റെ വായ്ഭാഗം ഹരിത കർമ്മ സേന കെട്ടിവച്ചിരിക്കുന്നു ഇതിന്റെ ഇടയിലൂടെയാണ് ഇപ്പോൾ കുപ്പികൾ ഉള്ളിലേക്കിടുന്നത്.
കനത്ത തിരയിൽ അപകടമായ നിലയിൽ ചൂണ്ട ഇടാനാനായി കടൽക്ഷോഭത്തിൽ തകർന്ന നിലയിലുള്ള തിരുവനന്തപുരം വലിയതുറ പാലത്തിന് മുകളിൽ കയറ് കെട്ടി കയറുന്ന മത്സ്യത്തൊഴിലാളി. പാലം പുനഃനിർമ്മാണം വൈകുന്നതിനാലാണ് ഈ സാഹസത്തിന് കടലിന്റെ മക്കൾ നിർബന്ധിതരാകുന്നത് .
പേടിക്കാതെ കയറിക്കോ ...ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാ കബ് - ബുൾ ബുൾ ഉത്സവത്തിന്റെ ഭാഗമായി നടന്ന റോപ്പ് ക്ലൈമ്പിങ്ങിൽ ഉയരത്തിൽ നിൽക്കുന്ന കൂട്ടുകാരിയെ പ്രോത്സാഹിപ്പിക്കുന്ന കുട്ടി.
പ്രതിഭകൾക്കൊപ്പം...ടാസ് നാടകോത്സവത്തിന്റെ ഭാഗമായി തൃശൂർ ടൗൺ ഹാളിൽ സ്ഥാപിച്ച ചലച്ചിത്ര അഭിനേതാക്കളുടെ സെൽഫി പോയിന്റിൽ ഫോട്ടോ എടുക്കുന്ന കുടുംബശ്രീ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വനിതകൾ .
ഗോപികമാരെ ഇതെൻ്റെ പുത്തൻ റേയ്ബാൻ... തൃശൂർ പുത്തൂർ ഗവ. സ്കൂളിൽ സംഘടിപ്പിച്ച കലോത്സവത്തിൽ യു.പി വിഭാഗം സംഘനൃത്തതിൽ പങ്കെടുക്കാൻ കൃഷ്ണവേഷധാരിയായ ഒരുങ്ങിഎത്തിയ വിദ്യാർത്ഥിനി തൻ്റെ പുതിയ കുളിംഗ് ഗ്ലാസ് സഹനർത്തകിമാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.
ഫ്ലാഷ്മൊബ്... പത്താമത് ആയുർവേദ ദിനാചരണത്തോട് അനുബന്ധിച്ച് കേരള സർക്കാർ - ആയുഷ് വകുപ്പ് നാഗമ്പടം ബസ്സ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ്മൊബ്.
അടുപ്പം കടുപ്പിച്ച്... പാ​ലാ​ ​മേ​വ​ട​ ​പു​റ​ക്കാ​ട്ട്കാ​വ് ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ആ​ൽ​ത്ത​റ​യി​ൽ​ ​ന​ട​ന്ന​ ​'​ക​ലു​ങ്ക് ​സൗ​ഹൃ​ദ​സം​ഗ​മം​'​ ​ജ​ന​കീ​യ​ ​സം​വാ​ദ​ ​പ​രി​പാ​ടി​'​യി​ൽ​ ​ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആളുകളെ അടുത്തേക്ക് വിളിച്ചിരുത്തുന്നു.ബി.ജെ.പി മേ​ഖ​ല​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ഹ​രി,​ എൻ.ഹരി, കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ തുടങ്ങിയവർ സമീപം
വല്യന്നം ലൈവ്...... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ
കടൽക്ഷോഭത്തിൽ തകർന്ന് അപടകരമായ നിലയിൽ തുടരുന്ന വലിയതുറ കടൽപ്പാലത്തിൽ ചൂണ്ടയിടുന്ന മത്സ്യത്തൊഴിലാളികൾ
തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
96 ന്റെ ചെറുപ്പം.. കോഴിക്കോട് കോർപറേഷൻ സംഘടിപ്പിച്ച വയോജനോത്സവത്തിൽ പൂളക്കടവ് പകൽവീട്ടിലെ മീനാക്ഷിയമ്മ പരിപാടി ആസ്വദിക്കുന്നു.
ഭാഗ്യം തുണക്കുമോ?... സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് നികുതി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോഴിക്കോട് ജില്ല ഭാഗ്യക്കുറി സംരക്ഷണ സമിതി നടത്തിയ ആദായനികുതി ഓഫീസ് മാർച്ചിനെത്തിയ ലോട്ടറി വിൽപനക്കാരി.
അന്നത്തിനായി... കോഴിക്കോട് ബീച്ചിൽ നാടോടികൾ അവതരിപ്പിച്ച തെരുവ് സർക്കസിൽ നിന്ന്. ഒരു കാലത്ത് 'സൈക്കിൾ ബാലൻസ് ' എന്നപേരിൽ നാട്ടിൻപുറങ്ങളിൽ സജ്ജീവമായിരുന്ന ഇത്തരം മെയ്യഭ്യാസങ്ങൾ ഇന്ന് അന്യംനിന്നുപോയ കലാപ്രകടനങ്ങളാണ്.
ജീവിത വെളിച്ചം തേടി... നേരം സന്ധ്യ കഴിഞ്ഞിട്ടും കളിയുപകരണങ്ങൾ വില്പനയ്ക്കായി കൊണ്ടുനടക്കുന്ന അന്യസംസ്ഥാനക്കാരനായ യുവാവ്. നാഗമ്പടത്ത് നിന്നുള്ള കാഴ്ച
  TRENDING THIS WEEK
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ നാവ് നീട്ടാതിരുന്ന കുട്ടിയെ നാവ് നീട്ടി കാണിക്കുന്ന രക്ഷിതാക്കളും സഹോദരനും
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജെ . ശ്രീകുമാർ ആദ്യാക്ഷരം കുറിപ്പിക്കുന്നു
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
വിജയദശമിനാളിൽ പന്തളം സരസ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭചടങ്ങിൽ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾ
ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ജനൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.സെക്രട്ടറി ഹരികുമാർ കോയിക്കൽ,പ്രസിഡൻ്റ് ഡോ.എം.ശശികുമാർ,വൈസ് പ്രസിഡൻ്റ് എം.സംഗീത് കുമാർ,ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള,കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ തുടങ്ങിയവർ സമീപം
തുറക്കൂല... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആചാര്യൻ നാവിൽ ആദ്യാക്ഷരം കുറിക്കാൻ മോതിരം നീട്ടുമ്പോൾ വായ മുറുക്കി അടച്ച് പിടിക്കുന്ന കുട്ടി
കോട്ടയം നാഗമ്പടം കുര്യനുതുപ്പ് റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നു
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആചാര്യൻ ആദ്യാക്ഷരം എഴുതിക്കുമ്പോൾ കരയുന്ന കുട്ടി
ഗാന്ധിജയന്തി ദിനാഘോഷത്തിന്‍റെ ഭാഗമായി മന്ത്രി വി.എന്‍. വാസവന്‍ കോട്ടയം ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയില്‍ ഹാരാ‍ര്‍പ്പണം നടത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com