ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ തമിഴ്നാട് രാമേശ്വരത്തെ പാമ്പൻ പാലത്തിന്റെ കാഴ്ച.
തോരും വരെ... കഴിഞ്ഞദിവസം പുലർച്ചെ മഴ പെയ്തപ്പോൾ നനയാതെ നാഗമ്പടം പാലത്തിനു സമീപം ബസ്റ്റോപ്പിൽ കയറി നിൽക്കുന്ന ഇരുചക്ര യാത്രക്കാർ.
ഒത്തുപിടിച്ചാൽ... ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർ. കോട്ടയം വൈക്കം റോഡിൽ പ്രാവട്ടത്ത് നിന്നുള്ള കാഴ്ച.
പച്ചപ്പണിഞ്ഞ കുട്ടനാടൻ പാടങ്ങളും ഗ്രാമീണ ഭംഗിയും ആസ്വദിക്കാൻ നിരവധിയാളുകളാണ് എത്തുന്നത്. ചാറ്റൽ മഴയത്ത് ആലപ്പുഴ കൈനകരിയിൽ പാടശേഖരത്തിൽ നിന്ന് ചിത്രം പകർത്തുന്നവർ
തെങ്ങോലകളുടെ അറ്റത്ത് തൂങ്ങിയാടുന്ന കുരുവിക്കൂടുകൾ മനം കുളിർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം.ർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം
പാടശേഖരത്തിൽ ഞാറ് നടുന്ന ബംഗാളിൽ നിന്നെത്തിയ കർഷക തൊഴിലാളികൾ.
വികസനത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. എന്നാലും പാലങ്ങൾ ഇല്ലാത്ത ചെറുതുരുത്തുകൾ ഇപ്പോഴും കൊച്ചിയിലുണ്ട്. താന്തോണി തുരുത്തിൽ നിന്ന് യാത്രക്കാരുമായി ഹൈക്കോർട്ട് ജെട്ടിയിലേക്ക് പോകുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്.
79ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ദേശീയ പതാക വിൽക്കുന്ന സ്ത്രീ. ചാലയിൽ നിന്നുള്ള കാഴ്ച
അപകടകരമാംവിധം സ്‌കൂൾ കുട്ടികളുമായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് നീങ്ങുന്ന ഓട്ടോറിക്ഷക്കാരൻ. ഹെൽമെറ്റ് ധരിപ്പിക്കാതെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളുമായി പോകുന്ന രക്ഷിതാവിനെയും കാണാം. തിരുവനന്തപുരം എയർപോർട്ട് റോഡിൽ നിന്നുള്ള കാഴ്ച.
കുരുക്കല്ലെ...കോട്ടയം മാങ്ങാനും മന്ദിരം ആശുപത്രിയിൽ ആരംഭിക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് ബാഡ്ജ് അണിയിച്ചു നൽകുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
കള കളഞ്ഞ്... വിരിപ്പ് കൃഷിയിറക്കിയ പാടത്ത് കള പറിക്കുന്ന തൊഴിലാളി സ്ത്രീകൾ.മേടമാസത്തിൽ ആരംഭിക്കുന്ന വിരിപ്പ് കൃഷി ചിങ്ങം കന്നിയിൽ കൊയ്യും.കുമരകം തൊള്ളായിരം വരമ്പിനകം പാടശേഖരത്ത് നിന്നുള്ള കാഴ്ച.
പ്രതീക്ഷയുടെ കതിർ ... വിരിപ്പ് കൃഷിയിറക്കിയ പാടത്ത് ഇടതിങ്ങിയ ഞാറ് പറിച്ചുനട്ട് മടങ്ങുന്ന തൊഴിലാളി സ്ത്രീകൾ. കുമരകം തൊള്ളായിരം വരമ്പിനകം പാടശേഖരത്ത് നിന്നുള്ള കാഴ്ച
ഇടതുകൈയുള്ളവർക്കായുള്ള അന്താരാഷ്ട്ര ദിനമാണ് ഇന്ന്. പത്തനംതിട്ട കളക്ടറേറ്റ് മതിലിൽ പടയണിയിലെ ഭൈരവിക്കോലത്തിന്റെ ചിത്രം വരയ്ക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പൂർവവിദ്യാർത്ഥികൾ. ഇതിൽ കൊല്ലം സ്വദേശിയായ റംസി ഫാത്തിമ ചിത്രം വരയ്ക്കുന്നത് ഇടതുകൈകൊണ്ടാണ്.
നിഴൽ... സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ആരംഭിച്ച റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന ബാൻഡ് ടീമിന്റെ നിഴൽ മഴപെയ്ത് കെട്ടികിടന്ന വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ.
തമിഴ്നാട് രാമേശ്വരം ധനുഷ്ക്കോടി വ്യൂ പോയിന്റിൽ സെൽഫിയെടുക്കുന്ന വിദേശ വനിത.
കേരള എൻ.ജി.ഒ സംഘ് നാല്പത്തി ആറാം സംസ്ഥാന സമ്മേളനത്തിനെത്തിയ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടപ്പോൾ. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.രാമൻ പിള്ള സമീപം.
ദീപ്തി സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന എ-സോൺ സ്പെഷ്യൽ സ്കൂൾ അത് ലറ്റിക് മീറ്റിൽ സെറിബ്രൽ പാള്സി ബാധിച്ച കുട്ടികളൾക്കായുള്ള ക്ളബ് ത്രോ മത്സരത്തിനിടെ അദ്ധ്യാപകയ്ക്കരികിൽ അടൂർ ദീപ്തി സ്പെഷ്യൽ സ്കൂളിലെ അഭികൃഷ്ണൻ.
വൈക്കത്ത് നടക്കുന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിനിടയിൽ മൈക്ക് പ്രശ്നമായപ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടുപ്പിച്ച് വയ്ക്കാൻ പറയുന്നു
കണ്ണിന് പരിക്കേറ്റ ചുരുളികൊമ്പൻ (പി.ടി. 5) എന്നപേരിൽ അറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടിക്കൂടിയ ശേഷം കുങ്കിയാനകളുടെ സഹയത്തോടെ മെഡിക്കൽ സംഘം ചിക്കിത്സ നൽക്കുന്നു.ന്നപേരിൽ അറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടിക്കൂടിയ ശേഷം കുങ്കിയാനകളുടെ സഹയത്തോടെ മലമ്പുഴ മാന്തുരത്തിയിൽ വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ: അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ചിക്കിത്സ നൽക്കുന്നു.
വാളയാർ വനമേഖലയിൽ കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ റെയിൽവേ ട്രാക്കുകളിൽ ക്രോസ് ചെയ്ത് ഉണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്ന് എത്തിച്ച കുങ്കിയാനയെ ഉപയോഗിച്ച് നിരിക്ഷിക്കുന്നു ആനകൾ ട്രാക്കിന് സമീപം എത്തിയാൽ ആ സന്ദശം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തു ട്രാക്കിലെ അപകടങ്ങൾ ഒഴിവാക്കാനായി ആണ് ഈ പരീക്ഷണം.
  TRENDING THIS WEEK
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ഭീമൻ രഘു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ.സി.എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തുന്ന നടൻ മോഹൻ ലാൽ.
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനം നടൻ മോഹൻ ലാൽ നിർവഹിക്കുന്നു .ടീം ക്യാപ്റ്റന്മാർ ,കെ .സി .എ ഭാരവാഹികൾ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നടൻ മോഹൻ ലാൽ ടീം ക്യാപ്റ്റൻ മാരെ പരിചയപ്പെടുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്ന നടൻ മോഹൻ ലാൽ .കെ .സി .എ പ്രസിഡന്റ് ജയേഷ് ജോർജ് ,കെ .സി .എ സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ സമീപം
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കേരളത്തിന്റെ തനത് കലാരൂപങ്ങൾ ഗ്രൗണ്ടിലവതരിപ്പിച്ചപ്പോൾ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന പന്തിൽ 6 അടിച്ച് അർദ്ധ സെഞ്ച്വറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകൻ സലി സാംസണെ അഭിനന്ദിക്കുന്ന അനുജൻ സഞ്ജു സാംസൺ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിജയിച്ച ശേഷം ഗ്രൗണ്ടിലേക്ക് വരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസൺ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com