ഇടതുകൈയുള്ളവർക്കായുള്ള അന്താരാഷ്ട്ര ദിനമാണ് ഇന്ന്. പത്തനംതിട്ട കളക്ടറേറ്റ് മതിലിൽ പടയണിയിലെ ഭൈരവിക്കോലത്തിന്റെ ചിത്രം വരയ്ക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പൂർവവിദ്യാർത്ഥികൾ. ഇതിൽ കൊല്ലം സ്വദേശിയായ റംസി ഫാത്തിമ ചിത്രം വരയ്ക്കുന്നത് ഇടതുകൈകൊണ്ടാണ്.