കിള്ളിയാറ്റിലെ മീൻപിടുത്തത്തിനിടെ ചൂണ്ടയിൽ വളർത്തുമൽസ്യമായ സക്കർ ഫിഷ് കുടുങ്ങിയപ്പോൾ. ഇന്ന് നദികളിൽ കാണപ്പെടുന്ന സക്കർഫിഷുകൾ വീടുകളിലെ അക്വേറിയങ്ങളിൽ നിന്ന് ഉപേക്ഷിക്കുന്നവയാണ്. തനതു മത്സ്യസമ്പത്ത് ഇല്ലാതാക്കി വളരുന്ന ഈ മീനുകൾ ഇപ്പോൾ പല ജലാശയങ്ങളിലും കാണാം.
കാഴ്ച പരിമിതിയുള്ള ആളുകൾ മുന്നിൽപോകുന്ന ആളുടെ തോളിൽ കൈപിടിച്ച് പരസ്പര സഹായത്തോടെ നടന്നുപോകുന്നു. തിരുവനന്തപുരം സ്റ്റാച്യു റോഡിൽ നിന്നുള്ള കാഴ്ച
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രൊഫേസ് പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു
തളാപ്പ് സുന്ദരേശ്വര ക്ഷേത്രം മണ്ഡല പൂജ ആഘോഷത്തിന്റെ ഭാഗമായി പ്രഭാഷണ പരമ്പരയിൽ സ്വാമി ചിദാനന്ദ പുരി പ്രഭാഷണം നടത്തുന്നു
മണ്ഡലപൂജ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ രാവിലെ നടന്ന മഹാ ഗണപതി ഹോമം
തിരയെത്തും മുന്നേ... മത്സ്യബന്ധനത്തിന് വിരിച്ച വല കരയിലേക്ക് വലിച്ചുകയറ്റുന്നതിനിടയിലെത്തിയ വലിയ തിരമാലയിൽ നിന്ന് ഓടി രക്ഷപെടുന്ന തൊഴിലാളി. ശംഖുമുഖം തീരത്ത് നിന്നുള്ള ചിത്രം
ആ പരിപ്പ് ഇവിടെ വേവില്ല... എൻ.സി.ശേഖർ പുരസ്‌കാര പ്രഖ്യാപനത്തിന്റെ വാർത്താസമ്മേളനത്തിന് കണ്ണൂർ പ്രസ് ക്ലബ്ബിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പിയുടെ ആത്മകഥാ പുസ്തകമായ "ക​ട്ട​ൻ​ചാ​യ​യും പ​രി​പ്പ് വ​ട​യും-​ഒ​രു ക​മ്യൂ​ണി​സ്റ്റി​ന്‍റെ ജീ​വി​തം" വിവാദവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചപ്പോൾ.
ദേശീയ പാതയിൽ കണ്ണോത്തും ചാലിൽ ഡിവൈഡറിൽ കാർ പാഞ്ഞു കയറിയതിനെ തുടർന്ന് റോഡിൽ പരന്നൊഴുകിയ ഓയിൽ അഗ്നി രക്ഷ സേന എത്തി കഴുകി
കുവലയം കഥകളി ആസ്വാദന സദസിന്റെ നേതൃത്വത്തിൽ പള്ളിക്കുന്ന് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന രാവണോൽഭവം കഥകളി
എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ പ്രതി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ ശേഷം പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വരുന്നു.
ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ ജലവിമാനം ലാന്റു ചെയ്യുന്നു.
തുലാം പെയ്ത്...ഇന്നലെ പെയ്ത മഴയിൽ തൃശൂർ പോസ്റ്റോഫീസ് റോഡിൽ നിന്നുമുള്ള ചിത്രം
മധുരം നുകർന്ന് ----ഒരുവാഴയിൽ നിന്ന് മറ്റ് വാഴകളിലേക്ക് പറന്ന് പറന്ന് തേൻകുടിച്ച് പോകുന്ന നരിച്ചീറുകൾ, പത്തമംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനുസമീപമുള്ള വീട്ടുവളപ്പിലെ വാഴത്തോട്ടത്തിൽ നിന്ന് ് പകർത്തിയ ചിത്രം.
തൊടുപുഴ കോട്ടപ്പാറയിൽ ദൃശ്യ വിരുന്ന് കാണാനെത്തിയവർ
അന്തിച്ചോപ്പിൽ കൂടണയാൻ-----ജില്ലയിലെ   ഇടത്താവളത്തിൽ  ഒരുമാസത്തോളമായി   നടന്ന   സ്വകാര്യ   കമ്പിനിയുടെ   മേളയവസാനിച്ചപ്പോൾ    നിർമ്മാണസാമിഗ്രികൾ   നേരം   വൈകിയും   അഴിച്ചുമാറ്റുന്ന   തൊഴിലാളികൾ.
ആരോ വഴിയിൽ  ഉപേക്ഷിച്ചുപോയ   കുപ്പിയിലെ   പാൽ   അടപ്പുതുറന്ന്   കുടിക്കുന്ന   കുരങ്ങൻ,  ശബരിമല   കാനനപാതയിൽ   പ്ളാപ്പള്ളിയിൽ   നിന്നുള്ള   കാഴ്ച.
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് കെട്ടിയാടിയ തീക്കുട്ടിച്ചാത്തന്റെ പുറപ്പാട്
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് ഇന്നലെ പുലർച്ചെ കെട്ടിയാടിയ പറക്കുട്ടിച്ചാത്തന്റെ പുറപ്പാട്.
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് ഇന്നലെ പുലർച്ചെ കെട്ടിയാടിയ പറക്കുട്ടിച്ചാത്തന്റെ പുറപ്പാട്.
കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് പിടികൂടിയ പ്രവർത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ റോഡ് ഉപരോധിച്ചപ്പോൾ
  TRENDING THIS WEEK
അങ്കപരിമിതരെ ദർശനത്തിനായി പൊലീസ് അയ്യപ്പൻമാർ കൂട്ടിക്കൊണ്ടു പോകുന്നു
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത മായി പെയ്ത മഴയിൽ വേദിയിൽ നിന്ന് ഇറങ്ങുന്ന ഇ.പി. ജയരാജൻ .
ചുമട്ടുതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ്. പ്രവർത്തകർ ക്ഷേമനിധി ബോർഡിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയുന്നു
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ മാളികപ്പുറം
ഉദ്‌ഘാടനം നിർവ്വഹിക്കട്ടെ...കച്ചേരിപ്പടി സുധീന്ദ്ര ആശുപത്രിയിലെ സ്‌പെഷൽ കെയർ ഐ.സി.യു യൂണിറ്റ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നതിനുമുന്നെ ജീവനക്കാരുടെ അനുവാദം ചോദിക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
എറണാകുളം കച്ചേരിപ്പടി സുധീന്ദ്ര ആശുപത്രിയിലെ സ്‌പെഷൽ കെയർ ഐ.സി.യു യൂണിറ്റ് ഉദ്‌ഘാടനം നിർവ്വഹിച്ചശേഷം നോക്കിക്കാണുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ കൊച്ചുമാളികപ്പുറം.
ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്ത് നിയമസഭ ഉപതരഞ്ഞിടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും കോൺഗ്രസിൻ്റെയും നീക്കത്തിനെതിരെ എൽ.ഡി.എഫ് പ്രവർത്തകർ പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്.
തീർത്ഥാടകരെ പമ്പയിൽ ഇറക്കിയ ശേഷം നിലയ്ക്കൽ ബേസ് ക്യാബിലേക്ക് മടിയ കെ.എസ്‌.ആർ.ടി.സി ബസ് കത്തി നശിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com