പ്രവേശനോത്സവത്തിന്റെ ഭാഗമായ് നവാഗത വിദ്യാർഥികളെ സ്കൂളിലെ മുതിർന്ന കുട്ടികൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ച് റോസാപ്പൂ നൽകി സ്വീകരിച്ചപ്പോൾ കൗതുകത്തോടെ നോക്കുന്ന കുരുന്ന് . പത്തനംതിട്ട കൊടുന്തറ ഗവ.എൽ.പി.സ്കൂളിൽ നിന്നുള്ള ദൃശ്യം
കോട്ടയം ബേക്കർ മൊമ്മോറിയൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ മറ്റ് കുട്ടികൾ കരയുമ്പോൾ ചെവി പൊത്തി ഇരിക്കുന്ന കുട്ടി
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
പുലികുട്ടികൾ ... തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ പുലിവേഷധാരി
കുടപിടിച്ച കൂട്ട് ... തൃശൂർ ഒളരി ഗവ.സ്കൂളിൽ സംഘടിപ്പിൽ സ്കൂൾ പ്രവേശനോത്സവത്തിൽ നിന്നൊരു ദൃശ്യം
പാഠം ഒന്ന് സുരക്ഷ ...പുതിയ അദ്ധ്യായന വർഷം സ്കൂളിലേയ്ക്ക് സ്കൂട്ടറിൽ അമ്മയുടെ പുറകിലിരുന്ന് ഹെൽമെറ്റ് ധരിച്ച് പോകുന്ന വിദ്യാർത്ഥി കൊടകരയിൽ നിന്നൊരു ദൃശ്യം
കൂട്ടരെ കാടറിഞ്ഞ് പഠിക്കാം ... അതിരപ്പിള്ളി വന സംരക്ഷണ സമിതി അംഗങ്ങളുടെ മകൾക്ക് വിതരണം ചെയ്ത പുസ്തകങ്ങളും കുടയുമായി വന സംരക്ഷണ സമിതി അംഗങ്ങളുടെ മകൾ വെള്ളച്ചാട്ടത്തിന് സമീപം സൗഹൃദം പങ്കിടുന്നു
പ്രവേശനോത്സവ ദിനത്തിൽ കുട്ടികളെ ആകർഷിക്കാനായി സ്കൂളിൽ കൊണ്ടുവന്ന ഭീമൻ ആന പ്രതിമയെ കൗതുകത്തോടെ തൊട്ടുനോക്കി സ്നേഹസംഭാഷണങ്ങൾ പങ്കിടുന്ന അധ്യാപകർ. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
ഗുരു വന്ദനം... പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ച കിഴക്കൂട്ട് അനിയൻമാരാരുടെ 77-ാംപിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ നടൻ പത്മശ്രീ ജയറാം അനിയന്മാരാർക്ക് ചെണ്ടക്കോൽ സമ്മാനിച്ച് അനുഗ്രഹം വാങ്ങുന്നു. അനിയൻ മാരാരുടെ ഭാര്യ ചന്ദ്രിക സമീപം.
നാളെ നമ്മൾ സ്കൂളിലേയ്ക്ക് ... നാളെ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് കുടയും വാട്ടർ ബോട്ടിലും തൊപ്പിയും മറ്റും വാങ്ങനെത്തിയ കുട്ടികൾ ബാഗ്ടു സ്കൂൾ എന്നെഴുതിയ ടാഗ് ആണിഞ്ഞ് സൗഹൃദം പങ്കിടുന്നു തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ നിന്നൊരു ദൃശ്യം
തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് പ്രതിനിധി സമ്മേളന വേദിയിൽ 2002 ലെ ഗുജറാത്ത് കലാപകേസിൽ നരേന്ദ്രമോദിക്കെതിരെ മൊഴിനൽകിയ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ സഞ്ജീവ് ഭട്ടും രമേശ് ചെന്നിത്തലയും സ്നേഹ സംഭാഷണത്തിൽ .
വി.എം അറ്റ് 75... തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് ആഘോഷിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ 75ാം ജന്മദിന ആഘോഷത്തിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് സുധീരൻ കേക്ക് കൊടുക്കുന്നു.
പൂരത്തിന്റെ നാട്ടിൽ ...സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ക്ലാസ് മുറികളും  സ്കൂളിന്റെ ചുവരുകളും മറ്റും അലങ്കരിയ്ക്കുന്ന അദ്ധ്യാപികമാർ തൃശൂർ അരണാട്ടുക്കര ഗവ.സ്കൂളിൽ നിന്നൊരു ദൃശ്യം
തൃശൂർ കെ.ടി മുഹമ്മദ് തിയറ്ററിൽ സംഘടിപ്പിച്ച സംഗീത നാടക അക്കാഡമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ അരങ്ങേറിയ കെപിഎസിയുടെ അപരാജിതർ എന്ന നാടകത്തിൽ നിന്ന്
തപസ്യയുടെ ആഭിമുഖ്യത്തിൽ തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ച മാടമ്പ് പുരസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന പുരസ്ക്കാര ജേതാവ് ജയരാജ് പുരസ്കാരം വിതരണം ചെയ്യുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ സമീപം
സംസ്ഥാനത്ത് നടക്കുന്ന വില്ലേജ് ഓഫീസുകളിലെ പരിശോധനകളുടെ ഭാഗമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ തൃശൂരിലെ മുണ്ടൂർ അഞ്ഞൂർ വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തുന്നു കളക്ടർ കൃഷ്ണ തേജ സമീപം
പറക്കും സുകുമാരൻ ... തൃശൂർ തോപ്പ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖെ ലോ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ എഴുപ്പത്തി അഞ്ച് വയസിന് മുകളിലുള്ളവരുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്ന എറണാകുളത്തിന്റെ പി.ഇ സുകുമാരൻ
കൈപിടിച്ച് കസേരയിലേക്ക് ...തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ " നിയമസഭാപ്രസംഗങ്ങൾ " പുസ്തകത്തിന്റെ പ്രകാശന ചടങ് തുടങ്ങുന്നതിന് മുൻപായി വേദിയിലെ കസേരയിൽ കയറി ഇരിക്കാനെത്തിയ രമേശ് ചെന്നിത്തലയുടെ ചെറുമകൻ രോഹൻ രോഹിത്ത്
ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ് എസിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണയെ കെട്ടിപ്പിടിച്ച് ആഹ്‌ളാദം പങ്കിടുന്നു
  TRENDING THIS WEEK
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ‌ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
അപകട അടിപ്പാത...എറണാകുളം ഇടപ്പള്ളി റയിൽവേ സ്റ്റേഷനിൽ സിഗ്നൽ കാത്തു കിടക്കുന്ന ഗുഡ്സ് ട്രെയിനിന് അടിയിലൂടെ മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com