നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന കേരള ഫിലിം പോളിസി കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ സംവിധായിക അഞ്ജലി മേനോൻ, നടിമാരായ സുഹാസിനി, രേവതി, സാംസ്‌കാരിക വകുപ്പ് ഡയറ്കടർ ഡോ.ദിവ്യ എസ്. അയ്യർ എന്നിവർ സംഭാഷണത്തിൽ.
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃശൂർ റീജണൽ തിയറ്ററിൽ സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യുന്നു
ചത്തീസ്ഗഡിൽ കന്യാസ്ത്രികളെ ജയിലിൽ അടച്ചതിൽ പ്രതിക്ഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ തൃശൂർ കോർപറേഷൻ ഓഫീസ് മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധം
ലഭിക്കുമോ നീതി... ചത്തീസ്ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തൃശൂർ അതിരൂപത ആസ്ഥാനത്ത് എത്തിയ ബി.ജെ.പിസംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ആർച്ച് ബിഷപ്പ് മാർആൻഡ്രൂസ് താഴത്തുമായി സംസാരിക്കുന്നു.
തൃശൂരിൽ നാളികേരം വിൽക്കുന്ന സ്ഥാപനത്തിൽ കരുതലോടെ നാളികേരം പെറുകിയിടുന്ന യുവാവ് വില വർദ്ധിച്ച് ഇന്നലെ കടകളിൽ നാളികേരം കിലോയ്ക്ക് തൊണ്ണൂറ് രൂപ വരെ എത്തി
ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചത് ബിജെപി സർക്കാരിൻ്റെ ന്യൂനപക്ഷ വേട്ടയാണെന്ന് ആരോപ്പിച്ച് സുരേഷ് ഗോപി എം.പി യുടെ തൃശൂർ ചേറൂരിലെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിപ്പിച്ച മാർച്ചിൽ പൊലീസ് ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിക്കുന്നു
സന്യാസിനിമാരെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലിയുടെ ഉദ്‌ഘാടനത്തിന് വേദിയിലെത്തിയ മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ.മാർത്തോമാ സഭാ ഭദ്രാസനാധിപൻ ഐസക്ക് മാർ ഫീലിക്‌സിനോസ് സമീപം
കന്യാസ്ത്രീകളെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലി.ബിഷപ്പ് ഐസക്ക് മാർ ഫീലിക്‌സിനോസ്,ആർച്ച് ബിഷപ്പ് ഡോ .തോമസ് ജെ നെറ്റോ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ,ബിഷപ്പുമാരായ ഡോ .ആർ .ക്രിസ്തുദാസ്‌, ആന്റണി മാർ സിൽവാനോസ്, ഡി .സെൽവരാജൻ തുടങ്ങിയവർ മുൻനിരയിൽ
കന്യാസ്ത്രീകളെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലിയിൽ പങ്കെടുത്ത കന്യാ സ്ത്രീകൾ
കന്യാസ്ത്രീകളെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലിയിൽ പങ്കെടുത്ത കന്യാ സ്ത്രീകൾ
ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് തൃശൂർ ലൂർദ്ദ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൽ സംഘടിപ്പിച്ച പ്രതിഷേധം പള്ളി വികാരി ഫാ.ജോസ് വല്ലുരാൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ - പാലക്കാട് ദേശീയപാത 566ൽ മുടിക്കോട് ഭാഗത്ത് റോഡിൽ പടരുന്ന പൊടിയിലൂടെ പോകുന്ന വാഹനങ്ങൾ രൂക്ഷമായപൊടിശല്യം മൂലം മറ്റ് വാഹനങ്ങൾക്ക് മുൻപിൽ പോകുന്ന വാഹനങ്ങളെ കാണാൻ പറ്റാത്ത അവസ്ഥയാണിവിടെ
ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭാസുരയെ പത്തനാപുരം ഗാന്ധി ഭവനിലേക്ക് യാത്രയാക്കുന്ന വേളയിൽ ആശ്വസിപ്പിക്കുന്ന നഴ്സുമാരായ ഷാനിഫയും ബിനിതയും.
ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിക്ഷേധിച്ച് തൃശൂർ അതിരൂപയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷന് മുൻപിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് തൃശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത് സഹായ മെത്രാൻ ടോണി നീലങ്കാവിൽ തുടങ്ങിയവർ മുൻനിരയിൽ
കേരള ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ തൃശൂരിൽ സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച്
ന്യൂജൻ സ്റ്റെൽ...തൃശൂർ മോഡൽ ബോയ്സ് സ്കൂളിൽ പൊതുവിഭ്യാഭ്യാസ വകുപ്പ് അദ്ധ്യാപകർക്കായി സംഘടിപ്പിച്ച പ്രവർത്തി പഠന ശില്പശാലയിൽ പാള കൊണ്ട് നിർമ്മിച്ച ബാഗുമായി അദ്ധ്യാപകർ ഇതുവഴി അദ്ധ്യാപകർ സ്കൂളിലെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു
തൃശൂർ മോഡൽ ബോയ്സ് സ്‌കൂളിൽ  പൊതുവിഭ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖത്തിൽ സംഘടിപ്പിച്ച അദ്ധ്യാപകർക്കുള്ള പ്രവർത്തി പഠന ശില്പശാല നിന്ന്
എറവ് പെരുമ്പുഴ പാടത്തിന് സമീപം ആറാംകല്ലിൽ മുൻവശത്തെ ചില്ലിൽ പതിച്ച കാക്ക കാഷ്ഠം കഴുകി കളയാൻ നിറുത്തകാറ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞതിനെ തുടർന്ന് കാറിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ട ബാങ്ക് മാനേജർ അജിത്ത് തൻ്റെ കാർ ഉയർത്തുന്നത് നോക്കി കാണുന്നു
അമർ ജവാൻ... കാർഗിൽ വിജയ ദിനത്തിൽ അയ്യന്തോൾ അമർ ജവാൻ യുദ്ധസ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യുദ്ധസ്മരകത്തെ സല്യൂട്ട് ചെയ്യുന്ന മേയർ എം.കെ വർഗീസ്, കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, പി.ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ.
കനത്ത മഴ പെയ്യാൻ തുടങ്ങും മുമ്പെ കരയ്ക്ക് അടിപ്പിക്കുന്ന ചിമ്മിണി ഡാമിലെ വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായുള്ള കൊട്ടവഞ്ചികൾ
  TRENDING THIS WEEK
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതിയായ പോൾ ബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി തൈക്കാട് പൊലീസ് ട്രെയ്നിംഗ് കോളേജിൽ സംഘടിപ്പിച്ച ഹീമോപോൾ-2025ന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന പൊലീസ് മേധാവി റവാഡ.എ.ചന്ദ്രശേഖർ പോൾ ബ്ലഡ് പദ്ധതിയുടെ ചെയർമാൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം. ശബരിമല ട്രാക്ടർ യാത്ര വിവാദത്തെത്തുടർന്ന് ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് എക്സൈസ് കമ്മീഷ്ണർ സ്ഥാനത്തേയ്ക്ക് മാറ്റി അജിത് കുമാറിന്റെ അവസാന ഔദ്യോഗിക പരിപാടിയായിരുന്നു ഇത്.
കന്യാസ്ത്രീകളെ അന്യായമായി തടങ്കലിലാക്കിയും മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്തും മനുഷ്യ കടത്ത് ആരോപിച്ചും വേട്ടയാടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഓടി രക്ഷപ്പെടുന്ന പ്രവർത്തകൻ.
യാചനാസമരം... ഒന്നര വർഷമായി പെൻഷനും ആനുകൂല്യങ്ങളും നൽകാത്തതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ യാചനാസമരം.
കവടിയാർ ജവഹർ നഗറിൽ വ്യാജരേഖ ചമച്ച് കോടികൾ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ ഡി.സി.സി അംഗം അനന്തപുരി മണികണ്ഠനെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 20 വിഭാഗം ഷോട്ട് പുട്ട് , ജോൺ സ്റ്റീഫൻ ,എസ് ഡി കോളേജ്, കാഞ്ഞിരപ്പള്ളി
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗം ഹൈജമ്പ്, കാർത്തിക്ക് ഘോഷ് എം എ,എസ്.എംവി എച്ച്.എസ്.എസ് പൂഞ്ഞാർ
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കുര്യനാട്സെ ന്റ്. ആൻസ് സ്‌കൂളിനെതിരെ ലൂർദ് പബ്ലിക് സ്‌കൂളിന്റെ ജോയൽ എം ചാക്കോ പോയിന്റ് നേടുന്നു . മത്സരത്തിൽ ലൂർദ് സ്‌കൂൾ വിജയിച്ചു
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗം 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടുന്ന ഹന്ന കെസിയ സബിൻ, എം.ഡി.എച്ച്.എസ്.എസ്, കോട്ടയം.
ചത്തീസ്ഗഢിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പാലക്കാട് സുൽത്താൻപേട്ട രൂപതയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലി.
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കുര്യനാട് സെന്റ്. ആൻസ് സ്‌കൂളിനെതിരെ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ ജോയൽ എം.ചാക്കോ പോയിന്റ് നേടുന്നു . മത്സരത്തിൽ ലൂർദ്ദ് സ്‌കൂൾ വിജയിച്ചു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com