കുമരകം കെ.ടി.ഡി.സി വാട്ടർ സ്ക്കേപ്പിൽ നടക്കുന്ന ജി20 ഉച്ചകോടി രണ്ടാം ഷെർപ്പ സമ്മേളനത്തിൽ പങ്കെടുക്കാൻ ആസ്‌ട്രേലിയയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമെത്തിയ പ്രതിനിധികൾ മുണ്ടും നേര്യതും ധരിച്ചെത്തിയപ്പോൾ
കുമരകം കെ.ടി.ഡി.സി വാട്ടർ സ്ക്കേപ്പിൽ നടക്കുന്ന ജി20 ഉച്ചകോടി രണ്ടാം ഷെർപ്പ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികൾ പ്രത്യേകം സജ്ജീകരിച്ച ഹ്യുസ് ബോട്ടിൽ വേമ്പനാട് കായൽ യാത്രക്ക് പോകുമ്പോൾ സുരക്ഷയൊരുക്കി കൂടെ പോകുന്ന പൊലീസ് ബോട്ടുകൾ
അപകട യാത്ര... എസ്.എം.എം.പി പാലസിന് മുന്നിൽ പാളത്തിന്റെ അറ്റകുറ്റപ്പണിക്കായി റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് ഗേറ്റിനടിയിലൂടെ സാഹസികമായി സൈക്കിളുമായി കടക്കാൻ ശ്രമിക്കുന്ന വൃദ്ധൻ
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി 30 വർഷം പഴക്കമുള്ള ആലപ്പുഴ പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ 100 മീറ്റർ നീളമുള്ള അഞ്ചുനിലക്കെട്ടിടം ക്രെയിനുപയോഗിച്ച് മുകളിൽ എത്തിച്ച് ജെ.സി.ബി കൊണ്ട് പൊളിച്ച് നീക്കുന്നു. സുരക്ഷ കണക്കിലെടുത്ത് സ്കൂൾ സമയത്തിന് ശേഷമാണ് പൊളിക്കൽ നടപടികൾ നടന്നുവരുന്നത്. ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരുടെ കണ്ണിൽ പതിഞ്ഞിരുന്ന കെട്ടിടം ഇന്ന് പൊളിക്കലും ഏറെ കൗതുക കാഴ്ചയായിരിക്കുന്നു.
തണുക്കാൻ തണ്ണിമത്തൻ... കടുത്ത വേനലിൽ നാടും നാട്ടുകാരും പൊള്ളുമ്പോൾ റോഡരികിലുള്ള ഇത്തരം തണ്ണിമത്തൻ വിൽപ്പന കേന്ദ്രങ്ങൾ യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. കോഴിക്കോട് ടൗൺ ഹാളിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കറുത്ത തുണികൊണ്ടു വാമൂടിക്കെട്ടുന്നു.കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ നടക്കുന്ന ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികൾ
ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിനായി ഇരിങ്ങാലക്കുട ടൗൺഹാളിൽ കൊണ്ടുവന്നപ്പോൾ. കാണാനെത്തിയ സഹപ്രവർത്തകരും,നാട്ടുകാരും .
മദ്ധ്യവേനൽ അവധിക്കായ് സ്ക്കൂളുകൾ ഇന്നലെ അടച്ചപ്പോൾ കൂട്ടുക്കാരിയുടെ ഒക്കത്തിരുന്ന് സന്തോഷം പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥിനി തൃശൂർ പൂങ്കുന്നം ഗവ.സ്കൂളിൽ നിന്നൊരു ദൃശ്യം ഫോട്ടോ:റാഫി എം. ദേവസി
ലോക ഇഡ്ലി ദിനത്തിൽ തൃശൂർ പഴയ നടക്കാവ് പാണ്ഡി സമൂഹം മഠം ഹാളിൽ സംഘടിപ്പിച്ച ഇഡ്ലി ഫെസ്റ്റിൽ പ്രദർശിപ്പിച്ച വിവിധയിനം ഇഡ്ഡലികൾ ഫോട്ടോ റാഫി എം. ദേവസി
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ എ .ഐ .സി .സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ എയർപോർട്ടിൽ സ്വീകരിക്കുവാനെത്തിയ പ്രവർത്തകരുടെ നടുവിലൂടെ പുറത്തേക്ക് എത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,മുൻ ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
കുമരകം കെ.ടി.ഡി.സി വാട്ടർ സ്കേപ്പിൽ നടക്കുന്ന ജി.20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന് എത്തുന്നവരെ കായൽ മാർഗം എത്തിക്കാനുള്ള ഹൗസ് ബോട്ടുകൾ തയാറാക്കിയിട്ടിരിക്കുന്നു
ഇന്ത്യ രാഹുലിനൊപ്പം എന്ന മുദ്രാവാക്യവുമായി സി .എം .പി തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജി .പി .ഒ യ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധാഗ്നിയുടെ ഉദ്ഘാടനം സി .എം .പി ജനറൽ സെക്രട്ടറി സി .പി ജോൺ നിർവഹിച്ചപ്പോൾ .അസിസ്റ്റന്റ് സെക്രട്ടറി എം .പി സാജു ,ജില്ലാ സെക്രട്ടറി എം .ആർ മനോജ് തുടങ്ങിയവർ സമീപം
ജീവതാളം... കൈക്കുഞ്ഞുമായി ബലൂൺ കച്ചവടം നടത്തുന്ന രാജസ്ഥാനിൽ നിന്നെത്തിയ സ്ത്രീയും കുട്ടികളുമടങ്ങിയ സംഘം. നഗരത്തിൽ പാർവതിമില്ലിന് സമീപത്ത് നിന്നുള്ള കാഴ്ച
അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ കൈപിടിച്ച് വേദിയിലേക്കെത്തുന്ന ഉദ്ഘാടകൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മണിയൻപിളള രാജു ,കടകംപളളി സുരേന്ദ്രൻ എം .എൽ .എ തുടങ്ങിയവർ സമീപം
ഇന്നസെന്റിന്റെ മൃത ദേഹം സംസ്കാരത്തിനായ് പള്ളിയിൽ കൊണ്ട് വന്നപ്പോൾ ആദര സൂചകമായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽക്കുന്നു മന്ത്രി മാരായ ആർ.ബിന്ദു, വി.എൻ വാസവൻ, കെ.രാജൻ തുടങ്ങിയവർ സമീപം ഫോട്ടോ: റാഫി എം.ദേവസി
ഇന്നസെന്റിന്റെ മൃത ദേഹം സംസ്കരിയ്ക്കുന്നതിനായ് പള്ളിയിൽ കൊണ്ട് വന്നപ്പോൾ തന്റെ പ്രിയതമൻ ഇന്നസെന്റിന്റെ മുഖം ചേർത്ത് പിടിപ്പ് പൊട്ടിക്കരയുന്ന ഭാര്യ ആലീസ് ഫോട്ടോ:റാഫി എം. ദേവസി
തൃശൂർ ഇരിഞ്ഞാലക്കുട ടൗൺഹാളിൽ പൊതുദർശനത്തിനായി കൊണ്ടു വന്ന ഇന്നസെന്റിന് അഭിവാദ്യങ്ങളർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമല സമീപം .
നടൻ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാനായി ഇരിഞ്ഞാലക്കുടയിലുള്ള വസതിയിൽ എത്തിയ നടൻ മോഹൻലാൽ .
ഇരിങ്ങാലക്കുട ടൗൺഹാളിൽ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിയ്ക്കാനെത്തിയ സംവിധായകൻ സത്യൻ അന്തിക്കാട് പൊട്ടിക്കരയുന്നു ഫോട്ടോ: റാഫി എം. ദേവസി
  TRENDING THIS WEEK
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
കർഷകരുടെ കണ്ണുവെട്ടിച്ച് പാടത്തിറങ്ങി, വളർന്നുതുടങ്ങിയ നെൽച്ചെടികൾ യഥേഷ്ടം തിന്നുന്ന പശു ഇരതേടിയെത്തിയ കൊക്കിനെ പറപ്പിക്കാൻ ശ്രമിക്കുന്നു. ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ നിന്നുള്ള കാഴ്ച
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ എ .ഐ .സി .സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ എയർപോർട്ടിൽ സ്വീകരിക്കുവാനെത്തിയ പ്രവർത്തകരുടെ നടുവിലൂടെ പുറത്തേക്ക് എത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,മുൻ ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി 30 വർഷം പഴക്കമുള്ള ആലപ്പുഴ പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ 100 മീറ്റർ നീളമുള്ള അഞ്ചുനിലക്കെട്ടിടം ക്രെയിനുപയോഗിച്ച് മുകളിൽ എത്തിച്ച് ജെ.സി.ബി കൊണ്ട് പൊളിച്ച് നീക്കുന്നു. സുരക്ഷ കണക്കിലെടുത്ത് സ്കൂൾ സമയത്തിന് ശേഷമാണ് പൊളിക്കൽ നടപടികൾ നടന്നുവരുന്നത്. ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരുടെ കണ്ണിൽ പതിഞ്ഞിരുന്ന കെട്ടിടം ഇന്ന് പൊളിക്കലും ഏറെ കൗതുക കാഴ്ചയായിരിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com