TRENDING THIS WEEK
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, ശ്രദ്ധ ചെയർമാൻ റഷീദ്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് താഹിർ, അഡ്വ. സുധീർ കാരിക്കൽ, ഡോ.മേഘ ശരത്, കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി എന്നിവർ സമീപം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ സദസ്
തളരാതെ...മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ വീൽചെയറിലിരുന്ന് ഡാൻസ് ചെയ്യുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ കാർത്തിക്കും സംഘവും.
രുതലായ്... മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ ഡാൻസ് ചെയ്യുന്ന കുട്ടികൾക്ക് സ്റ്റെപ്പ് തെറ്റാതെ സദസ്സിലിരുന്ന് കാട്ടിക്കൊടുക്കുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ മെറീന മാത്യുവിന്റെ വിവിധ ഭാവങ്ങൾ
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴി ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ഇഴജന്തുക്കളിൽ നിന്ന് എങ്ങനെ സുരക്ഷിതരാവാം എന്ന ബോധവത്കരണ സെമിനാറിൽ വളർത്ത് പാമ്പായ മലമ്പാപ്പിനെ കുട്ടികൾക്ക് പരിചയ പെടുത്തുന്ന വാവ സുരേഷ്
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴിയുമായി വന്ന ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
കുമരകത്ത് നടന്ന കേരള ഗവ.മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ (കെ ജി എം ഓ എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം കെ.ജി.എം.ഓ.എ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.ജോയ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
ആടാനൊരുങ്ങുമ്പോൾ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കലാമണ്ഡലം രാമൻകുട്ടി നായർ ശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളിയരങ്ങിന്റെ കഥകളി ബകവധത്തിന് മുന്നോടിയായി ഭീമന്റെ വേഷമണിയുന്ന കലാമണ്ഡലം കൃഷ്ണകുമാർ
അദ്ധ്യാപകനായി വീണ്ടും...എറണാകുളം മഹാരാജാസ് കോളേജിൽ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികൾക്കും വിദ്യാർത്ഥികൾക്കുമായി പ്രൊഫ. എം.കെ. സാനു ക്ളാസെടുക്കുന്നു.