ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് വീണ്ടും സ്വർണത്തിളക്കം. നാല് പേരടങ്ങുന്ന തുഴച്ചിൽ സംഘമാണ് സ്വർണം നേടിയത്. സ്വരൺ സിംഗ്, ദത്തു ഭോക്‌നാൽ, ഓം പ്രകാശ്, സുഖ്‌മീത് സിംഗ് എന്നിവരടങ്ങുന്ന സഖ്യമാണ് സ്വർണം തുഴഞ്ഞെടുത്തത്.
നേരത്തെ, പുരുഷന്മാരുടെ ലൈറ്റ് വെയ്‌റ്റ് സിംഗിൾ സ്‌കൾസ് തുഴച്ചിലിൽ ദുഷ്യന്ത് ചൗഹാനും ഡബിൾസ് സ്‌കൾസിൽ രോഹിത് കുമാറും ഭഗവാൻ സിംഗുംവെങ്കലം നേടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ സ്വർണവും സ്വന്തമാക്കിയത്.
സിംഗിൾ സ്‌കൾസ് ഫൈനലിൽ 7.18.76 സെക്കൻഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റർ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെടുകയായിരുന്നു.
കൊറിയയുടെ ഹ്യുൻസു പാർക്ക് സ്വർണവും ഹോംഗ്‌കോങ്ങിന്റെ ചുൻ ഗുൻ ചിയു വെള്ളിയും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |