തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻ വർദ്ധനവ്. ഇന്ന് പവന് 440 രൂപ വർദ്ധിച്ച് 72,600 രൂപയും ഗ്രാമിന് 50 രൂപ വർദ്ധിച്ച് 9075 രൂപയുമായി. ഇന്നലെ പവന് 160 രൂപ വർദ്ധിച്ച് 72,160 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് മൂന്നിനായിരുന്നു. അന്ന് ഒരു പവന് 72,840 രൂപയായിരുന്നു. അതുപോലെ ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ഒന്നിനായിരുന്നു. അന്ന് പവന് 72,160 രൂപയായിരുന്നു.
യു എസ് ഡോളറിന്റെ മൂല്യമുയർന്നത് ആഗോളതലത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടാക്കി. ഇതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാനഡയ്ക്കെതിരായ 35 ശതമാനം താരിഫ് നയം നിക്ഷേപകരിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 121 രൂപയും ഒരു കിലോഗ്രാമിന് 1,21,000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാമിന് 120 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |