തിരുവനന്തപുരം: സ്വർണം വാങ്ങാൻ ഉദേശിക്കുന്നവർക്ക് ആശ്വാസമായി മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കിൽ സ്വർണം. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 9000 രൂപയായി കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 72,000 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില 120 രൂപയാണ്.
ജൂലായ് മാസത്തെ സ്വർണവില (പവൻ)
ജൂലായ് 1- 72,160
ജൂലായ് 2- 72,840
ജൂലായ് 3 - 72,840
ജൂലായ് 4- 72,400
ജൂലായ് 5- 72,480
ജൂലായ് 6- 72,480
ജൂലായ് 7- 72,080
ജൂലായ് 8- 72,480
ജൂൺ 14ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 74,560 രൂപയിൽ നിന്നാണ് പവന് വില 72,000 രൂപയിൽ എത്തിനിൽക്കുന്നത്. 28 മാസത്തിനിടെ സ്വർണവില ഇരട്ടിയിലധികം ഉയർന്നതിന് ശേഷമാണ് തുടർച്ചയായി താഴേക്ക് നീങ്ങുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സ്വർണവിലയിൽ കുറവ് സംഭവിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നു. പശ്ചിമേഷ്യയിൽ സമാധാനം പുലർന്നതും അമേരിക്കയിൽ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യതയും രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഇടിയുന്നതിന് കാരണമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |