തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത മേഖലയിൽ വിതരണം ചെയ്യുന്നതിന് അനുവദിച്ച അരി സൗജന്യമാക്കി ഉത്തരവിറക്കാതെ കേന്ദ്ര സർക്കാർ. അനുവദിച്ച അരി സൗജന്യമാക്കണമെന്നും 60,455 മെട്രിക് ടൺ അരി കൂടി സൗജന്യ നിരക്കിൽ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് വീണ്ടും കത്തയച്ചിട്ടുണ്ട്.
നേരത്തെ കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടൺ അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഇടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ തീരുമാനം വിവാദമാവുകയും ജനരോക്ഷം രൂപപ്പെടുകയും ചെയ്തതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ അറിയിക്കുകയായിരുന്നു. എന്നാൽ ഇത്ര ദിവസമായിട്ടും ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ല. പ്രളയബാധിത മേഖലയിലെ ഓരോ കുടുംബത്തിനും 15 കിലോ വീതം മാസംതോറും നൽകാനാണ് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ അരി ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |