SignIn
Kerala Kaumudi Online
Monday, 21 July 2025 10.17 PM IST
 

വിഎസിന്റെ മൃതദേഹം എകെജി സെന്ററില്‍ എത്തിച്ചു; ജനസാഗരമായി പാര്‍ട്ടി ആസ്ഥാനം

Increase Font Size Decrease Font Size Print Page

vs

കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു. ഇന്ന് വൈകിട്ട് 3.20ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയം ഭാര്യയും മക്കളുമടക്കമുള്ള ഉറ്റബന്ധുക്കൾ സമീപത്തുണ്ടായിരന്നു. ഇന്ന് നില അതീവഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിൽ എത്തിക്കും. എസ്.യു.ടി ആശുപത്രിയിൽനിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും.

LIVE UPDATES
2 HOURS AGO
Jul 21, 2025
എകെജി സെന്ററില്‍ എത്തിച്ച വിഎസ് അച്യുതാനന്ദന്റെ മൃതദേഹത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ റെഡ് സല്യൂട്ട് നല്‍കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു.
LIVE UPDATES
2 HOURS AGO
Jul 21, 2025
പ്രിയപ്പെട്ട വിഎസിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ ജനാവലിയാണ് എകെജി സെന്ററിന് മുന്നില്‍ തടിച്ച് കൂടിയിരിക്കുന്നത്.
LIVE UPDATES
2 HOURS AGO
Jul 21, 2025
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ എത്തിച്ചു. ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ എകെജി സെന്ററിന് മുന്നില്‍ തടിച്ച്കൂടിയിരിക്കുന്നത്.
LIVE UPDATES
2 HOURS AGO
Jul 21, 2025
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ എത്തിച്ചു. ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ എകെജി സെന്ററിന് മുന്നില്‍ തടിച്ച്കൂടിയിരിക്കുന്നത്.
LIVE UPDATES
4 HOURS AGO
Jul 21, 2025
സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. ആദരസൂചകമായി നാളെ പൊതുഅവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നാളെ അവധി.
LIVE UPDATES
4 HOURS AGO
Jul 21, 2025
'കേരളത്തിന്റെ പ്രിയപുത്രൻ വിപ്ലവപ്രസ്ഥാനത്തിന്റെ ഉജ്വല നേതാവ് സഖാവ് വി എസ് വിടപറഞ്ഞു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിലും മുഖ്യമന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതിലും അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് സഖാവ് വി എസ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ത്രോടൊപ്പം ചേർന്ന് നിൽക്കുന്നതാണ് സഖാവിന്റെ ജീവിതം'- കെകെ ശൈലജ
LIVE UPDATES
4 HOURS AGO
Jul 21, 2025
സമരങ്ങളിലൂടെ വളർന്നു പ്രതിസന്ധികളോട് കലഹിച്ചു ജനങ്ങൾക്കൊപ്പം നിന്ന രാഷ്ട്രീയക്കാരനായിരുന്നു വിഎസ്. പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായുംകേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മനുഷ്യരെയും പരിസ്ഥിതിയെയും ഒരുപോലെ സ്‌നേഹിച്ച തൊഴിലാളി വർഗത്തെ ഹൃദയത്തോടുചേർത്തു പിടിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ്‌നേതാവ്‌കേരള രാഷ്ട്രീയത്തിൽ കാണില്ല. കർഷകരുടെയും കർഷത്തൊഴിലാളികളുടെയും പ്രശ്്നങ്ങളിൽ വിഎസിൽ ഇടപെടലുകൾ ചരിത്രമാണ് മന്ത്രിറോഷി അഗസ്റ്റിൻ
LIVE UPDATES
4 HOURS AGO
Jul 21, 2025
പ്രാണനിൽ പടർന്ന് ഇരുട്ടിൽ നിസ്സഹായയായി നിന്നവേളയിൽ ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ് - കെകെ രമ
LIVE UPDATES
4 HOURS AGO
Jul 21, 2025
ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു. കേരള സർക്കാരിനെയും സി പി ഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും.- മുഖ്യമന്ത്രി പിണറായി വിജയൻ
LIVE UPDATES
4 HOURS AGO
Jul 21, 2025
കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദർശവാനും വിട പറഞ്ഞു. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളിൽ അവസാനത്തെയാൾ.- രമേശ് ചെന്നിത്തല
LIVE UPDATES
4 HOURS AGO
Jul 21, 2025
സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ മുൻ കെപിസിസി പ്രസിഡന്റ് എംഎം ഹസൻ അനുശോചിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെയും അധ്വാനിക്കുന്നവരുടെയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവാണ് വിഎസ് . അദ്ദേഹത്തിന്റെ വിയോഗം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും തൊഴിലാളി സമൂഹത്തിനും വലിയ നഷ്ടമാണ്. താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറും വരെയായ വിഎസ് അച്യുതാനന്ദൻ വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നുവെന്നും എംഎം ഹസൻ പറഞ്ഞു.
LIVE UPDATES
4 HOURS AGO
Jul 21, 2025
അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്ചുതാനന്ദന് ആദരാഞ്ജലികൾ. ഇത്രയേറെ നീണ്ട പൊതുജീവിതം അധികമാർക്കും ഉണ്ടായിക്കാണില്ല. യോജിപ്പിന്റേയും വിയോജിപ്പിന്റേയും നിരവധി സാധ്യതകളാണ് അക്കാലമത്രയും അദ്ദേഹം കേരളത്തിന് മുൻപിൽ തുറന്നുവച്ചത്. ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ വികാരവും മനസ്സാക്ഷിയുമായിരുന്നു വി.എസ്. എന്നതിൽ സംശയമില്ല. "വീര സഖാവേ വിഎസ്സേ" എന്ന് അദ്ദേഹത്തിന്റെ അണികളും ആരാധകരും ആത്മാർത്ഥതയോടെ ചങ്ക് പൊട്ടി വിളിക്കുന്നത് കേട്ടപ്പോൾ രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ആ നേതാവിനോട് ഒരൽപ്പം ആകർഷണം തോന്നിയിട്ടുണ്ട് എന്നത് മറച്ചുവക്കുന്നില്ല. അദ്ദേഹത്തോടൊപ്പം പത്ത് വർഷം നിയമസഭാംഗമായിരിക്കാൻ അവസരമുണ്ടായത് എന്നെ സംബന്ധിച്ചിടത്തോളം എന്നും സ്മരണീയമാണ്. ഒരേ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ എന്ന നിലയിൽ നിയമസഭക്ക് പുറത്തും ചിലയിടങ്ങളിൽ ഒരുമിച്ചുണ്ടാവാൻ അവസരമുണ്ടായിട്ടുണ്ട്. പുറമേ കാർക്കശ്യക്കാരനെങ്കിലും സ്നേഹ സൗഹൃദഭാവത്തിലുള്ള ഇടപെടലുകൾ തന്നെയാണ് കൂടുതലും ഓർമ്മയിലുള്ളത്. വി.എസിന്റെ പല രാഷ്ട്രീയ നിലപാടുകളോടും പ്രവർത്തന ശൈലികളോടും വിയോജിപ്പ് തോന്നിയിട്ടുണ്ട്. പാർട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളെ അദ്ദേഹം നേരിട്ട രീതികളും സവിശേഷമായിരുന്നല്ലോ. ഇടപെട്ട പല വിഷയങ്ങളിലും അദ്ദേഹത്തിന് സ്വാർത്ഥ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന വിമർശനമുണ്ട്. എന്നാൽ അത്തരം മിക്ക അവസരങ്ങളിലും കേരളീയ പൊതുസമൂഹത്തെ തന്റെ കൂടെ നിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞു എന്നത് നിസ്സാരമല്ല. ഒരു രാഷ്ട്രീയ യുഗം അവസാനിക്കുകയാണ്. ആദരണീയനായ വി.എസിന് വിട- വിടി ബൽറാം
LIVE UPDATES
4 HOURS AGO
Jul 21, 2025
വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. സ്വതസിദ്ധമായ പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി.എസ്.അച്യുതാനന്ദന്‍. എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം കാണിച്ച ധൈര്യവും ആര്‍ജ്ജവവും അദ്ദേഹത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കി.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ്. തനിക്ക് ശരിയെന്ന് തോന്നുന്നതായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ബോധ്യം. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കി. വി.എസ്.അച്യുതാനന്ദന്റെ വിയോഗം കേരള സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു.
LIVE UPDATES
5 HOURS AGO
Jul 21, 2025
വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ വേർപാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു കേരളത്തിൻ്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ എല്ലാം അദ്ദേഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഎം പാർട്ടിയുടെയും ദുഃഖത്തിൽ കെപിസിസിയും പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
LIVE UPDATES
5 HOURS AGO
Jul 21, 2025
മണ്ണിലാദ്ധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളിയാണ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു. തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനും മാനവവിമോചന പോരാട്ടത്തിന്റെ പാതയിലുള്ള ഏവർക്കും കണ്ണും കരളുമായി പതിറ്റാണ്ടുകൾ നിലകൊണ്ട വിപ്ലവസൂര്യനാണ് അണഞ്ഞിരിക്കുന്നത് - മന്ത്രി പറഞ്ഞു.
LIVE UPDATES
5 HOURS AGO
Jul 21, 2025
'ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു യുഗമാണ് വി. എസിലൂടെ അവസാനിക്കുന്നത്. സാധാരണക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന ചുരുക്കം ചില കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു വി. എസ്- രാജീവ് ചന്ദ്രശേഖർ.
LIVE UPDATES
5 HOURS AGO
Jul 21, 2025
'കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയധാരയിൽ ഇത്രയും ശക്തമായ ഇടപെടൽ നടത്തിയ വ്യക്തിത്വം സമീപകാല ചരിത്രത്തിലില്ല'; ജോൺ ബ്രിട്ടാസ്
LIVE UPDATES
5 HOURS AGO
Jul 21, 2025
'രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്' രമേശ് ചെന്നിത്തല
LIVE UPDATES
5 HOURS AGO
Jul 21, 2025
ആശയങ്ങളോടുള്ള വിഎസിന്റെ അർപ്പണ ബോധം രാഷ്ട്രീയത്തിനതീതമായി എല്ലാവരും അംഗീകരിച്ചതാണ്. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടു'- അനുശോചിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
LIVE UPDATES
5 HOURS AGO
Jul 21, 2025
'സഖാവ് വി എസ് മരണമില്ലാത്ത പോരാളി': എഎ റഹീം എംപി
LIVE UPDATES
5 HOURS AGO
Jul 21, 2025
മൃതദേഹം വൈകുന്നേരം 5 മണിയോടെ എകെജി സെന്ററിലേക്ക് കൊണ്ടുപോകും
TAGS: VS ACHUTHANADAN, RIP, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.