അഭിനയ ദൃഢം

Sunday 17 May 2026 1:03 AM IST

പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​കൃ​ഷ്ണ​പ്ര​ഭ​ ​ആ​ദ്യ​മ​ല്ല.​ ​'​ഇ​തു​ ​താ​ൻ​ടാ​ ​പൊ​ലീ​സ് ​",​ ​'വ​ല​തു​വ​ശ​ത്തെ​ ​ക​ള്ള​ൻ​"​ ​എ​ന്നീ​ ​സി​നി​മ​യി​ൽ​ ​എ​ല്ലാം​ ​കൃ​ഷ്ണ​പ്ര​ഭ​യു​ടെ​ ​പൊ​ലീ​സ് ​വേ​ഷം​ ​ക​ണ്ട​താ​ണ്.​ ​ഷെ​യ്ൻ​ ​നി​ഗം​ ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​മാ​ർ​ട്ടി​ൻ​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​ദൃ​ഢം​ ​"​സി​നി​മ​യി​ൽ​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​വു​മാ​യി​ ​പ്രേ​ക്ഷ​ക​രോ​ട് ​ഇ​ഷ്ടം​ ​കൂ​ടു​ന്നു.​ ​ര​ണ്ട് ​പ​തി​റ്റാ​ണ്ടാ​യി​ ​കൃ​ഷ്ണ​പ്ര​ഭ​ ​സി​നി​മാ​യാ​ത്ര​ ​തു​ട​ങ്ങി​യി​ട്ട്.​ ​സി​നി​മ​യി​ൽ​ ​ത​ന്റേ​താ​യ​ ​സ്ഥാ​നം​ ​ക​ണ്ടെ​ത്തി​ ​യാ​ത്ര​ ​തു​ട​രു​ന്ന​ ​കൃ​ഷ്ണ​പ്ര​ഭ​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​പ​ങ്കി​ടു​ന്നു.

ദൃ​ഢം​ ​സി​നി​മ​യി​ലെ​ ​പൊ​ലീ​സ് ​വേ​ഷം​ ​എ​ങ്ങ​നെ​ ​വേ​റി​ട്ട​താ​കു​ന്നു​ ? ര​മ്യ​ ​സു​രേ​ന്ദ്ര​ൻ​ ​എ​ന്ന​ ​പൊ​ലീ​സ് ​ക​ഥാ​പാ​ത്രം​ ​ആ​ണ്.​ ​കു​ഴി​നി​ലം​ ​എ​ന്ന​ ​ഒ​റ്റ​പ്പെ​ട്ട​ ​സ്ഥ​ല​ത്തെ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​ര​ണ്ട് ​വ​നി​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​ഒ​രാ​ളാ​ണ് ​എ​ന്റെ​ ​ക​ഥാ​പാ​ത്രം.​ ​ഒ​പ്പ​മു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​യെ​ ​അ​പേ​ക്ഷി​ച്ച് ​എ​ന്റെ​ ​ക​ഥാ​പാ​ത്രം​ ​കു​റ​ച്ച് ​സീ​നി​യ​റാ​ണ്.​ ​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​ഒ​റ്ര​യ്ക്ക് ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ ​അ​ത്യാ​വ​ശ്യം​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്രം​ .​ ​ആ​ ​സ്റ്രേ​ഷ​നി​ലേ​ക്ക് ​ചാ​ർ​ജെ​ടു​ക്കാ​ൻ​ ​വ​രു​ന്ന​ ​എ​സ്.​ഐ. ആ​ണ് ​ഷെ​യ്നി​ന്റെ​ ​ക​ഥാ​പാ​ത്രം.

മു​ൻ​പ് ​സ്ഥി​രംവേ​ല​ക്കാ​രി,​ന​ഴ്സ് ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.​ ​അ​ടു​ത്ത​ ​സി​നി​മ​യി​ലും​ ​പൊ​ലീ​സാ​ണോ? ദൃശ്യം​ 3​ ആ​ണ് ​അ​ടു​ത്ത​ ​റി​ലീ​സ്.​ ​ദൃ​ശ്യം​ ​ഫ്രാ​ഞ്ചൈ​സി​യു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​വീ​ണ്ടും​ ​ക​ഴി​ഞ്ഞ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​നാ​യ​ക​നാ​യ​ ​'​ഉ​ന്മാ​ദം​"​ ​പി​ന്ന​ത്തെ​ ​റി​ലീ​സ്.​ ​അ​തി​ലും​ ​പൊ​ലീ​സും​ ​വേ​ല​ക്കാ​രി​യും​ ​അ​ല്ല.​ ​വേ​ല​ക്കാ​രി​യാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​നി​റു​ത്തി.​ ​മ​ന ഃ​പൂ​ർ​വം​ ​ഒ​ഴി​വാ​ക്കി​ .​ ​പി​ന്നെ​ ​ഇ​പ്പോ​ൾ​ ​സി​നി​മ​യി​ൽ​ ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​കു​റ​വാ​യ​തി​നാൽ വേ​ല​ക്കാ​രി​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​സ്കോ​പ്പി​ല്ല.

ചി​ല​ ​സി​നി​മ​ക​ളി​ൽ​ ​ഒ​രു​ ​സീ​ൻ​ ​മാ​ത്രം​ ? അ​ങ്ങ​നെ​ ​ഒ​രു​ ​സീ​ൻ​ ​നോ​ക്കി​ ​ചെ​യ്യു​ന്ന​ത​ല്ല.​ ​ക​ഥാ​പാ​ത്ര​മാ​ണ് ​നോ​ക്കു​ക.​ ​പി​ന്നെ​ ​ഇ​പ്പോ​ഴ​ത്തെ​ ​സി​നി​മ​യു​ടെ​ ​രീ​തി​ ​അ​നു​സ​രി​ച്ച് ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​വ​ള​രെ​ ​കു​റ​വാ​ണ്.​ ​അ​തി​നാ​ൽ​ ​അ​ഭി​നേ​ത്രി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​എ​ങ്കി​ലും​ ​കി​ട്ടു​ന്ന​ത് ​ഭാ​ഗ്യ​മെ​ന്നാ​ണ് ​വി​ചാ​രി​ക്കു​ന്ന​ത്.​ ​മാ​ത്ര​മ​ല്ല​ ​സീ​നി​ന്റെ​ ​എ​ണ്ണം​ ​നോ​ക്കാ​റി​ല്ല.​ ​ന​ല്ല​ ​ക​ഥാ​പാ​ത്രം​ ​എ​പ്പോ​ഴെ​ങ്കി​ലും​ ​തേ​ടി​ ​എ​ത്തും​ ​എ​ന്നും​ ​വ​ന്നു​ ​ചേ​രു​ന്ന​ ​എ​ല്ലാ​ ​വേ​ഷ​വും​ ​വ​ള​രെ​ ​ഭം​ഗി​യാ​യി​ ​ചെ​യ്യു​ക​ ​എ​ന്ന​തു​മാ​ണ് ​പോ​ളി​സി.​ ​ഇ​പ്പോ​ഴും​ ​ലൈ​വാ​യി​ ​സി​നി​മ​യി​ൽ​ ​നി​ൽ​ക്കാ​ൻ​ ​ക​ഴി​യു​ന്നു​ണ്ട​ല്ലോ​ ​എ​ന്ന​താ​ണ് ​ഞാ​ൻ​ ​എ​ന്നി​ൽ​ ​കാ​ണു​ന്ന​ ​ഒ​രു​ ​പോ​സി​റ്റീ​വ്.

സി​നി​മ​യി​ൽ​ 20​ ​വ​ർ​ഷ​ങ്ങ​ൾ.​ ​ക്യാ​ര​ക്ട​ർ​ ​വേ​ഷം​ ​മാ​ത്രം​ ​ചെ​യ്യാ​ൻ​ ​കാ​ര​ണം​ ? സി​നി​മ​യി​ലേ​ക്ക് ​വ​ന്ന​ത് ​സ​പ്പോ​ർ​ട്ടിം​ഗ് ​ആ​ർ​ട്ടി​സ്റ്റാ​യാ​ണ് .​ ​ഒ​രി​ക്ക​ലും​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ചി​ല്ല.​അ​തി​ന് ​ശ്ര​മി​ച്ചി​ല്ലെ​ന്ന് ​വേ​ണം​ ​പ​റ​യാ​ൻ.​ ​അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ൽ​ ​എ​ന്റെ​ ​റോ​ൾ​ ​മോ​‌​ഡ​ൽ​ ​എ​പ്പോ​ഴും​ ​സു​കു​മാ​രി​ ​അ​മ്മ​ ​ആ​ണ്.​ ​സു​കു​മാ​രി​ ​അ​മ്മ​ ​ന​ല്ലൊ​രു​ ​സ​പ്പോ​ർ​ട്ടിം​ഗ് ​ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്നു.​ ​സു​കു​മാ​രി​ ​അ​മ്മ​ ​ഇ​ല്ലാ​ത്ത​ ​സി​നി​മ​യു​ടെ​ ​എ​ണ്ണം​ ​കു​റ​വാ​യി​രി​ക്കും.​ ​ചെ​യ്യു​ന്ന​ ​സി​നി​മ​ക​ളി​ൽ​ ​എ​ല്ലാം​ ​വ​ള​രെ​ ​ന​ല്ല​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​ ​വ​ച്ചി​ട്ടു​ണ്ട്.​ ​അ​ത്ത​ര​ത്തി​ൽ​ ​ഒ​രു​ ​സ​പ്പോ​ർ​ട്ടിം​ഗ് ​ആ​ർ​ട്ടി​സ്റ്റാ​യി​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​ചെ​യ്ത് ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​ന​സി​ൽ​ ​അ​വ​സാ​നം​വ​രെ​ ​ഇ​ടം​ ​പി​ടി​ക്കാ​നാ​ണ് ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

എ​പ്പോ​ഴും​ ​ഹാ​പ്പി​ ​ഗേ​ൾ​ ​ആ​യി​ ​കാ​ണ​പ്പെ​ടു​ന്നു​ ? എ​ന്റെ​ ​ക​ഴി​വി​ൽ​ ​എ​ന്നും​ ​സം​തൃ​പ്ത​യാ​ണ്.​ ​അ​താ​ണ് ​എ​പ്പോ​ഴും​ ​സ​ന്തോ​ഷ​വ​തി​യാ​ക്കു​ന്ന​ത്.​ ​എ​ന്നി​ലേ​ക്ക് ​മാ​ത്രം​ ​ചു​രു​ങ്ങി​ ​എ​ന്റെ​ ​ക​ഴി​വു​ക​ളെ​ ​തേ​ച്ചു​മി​നു​ക്കി​ ​എ​ടു​ക്കു​ന്ന​ ​വ്യ​ക്തി​യാ​ണ് ​ഞാ​ൻ.​ ​കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് ​കൂ​ടു​ത​ൽ​ ​സ​മ​യ​വും​ ​ചി​ല​വ​ഴി​ക്കു​ന്ന​ത്.​ ​ഞാ​ൻ​ ​എ​ന്നെ​ ​മ​റ്റൊ​രാ​ളു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യാ​റി​ല്ല.​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ഴാ​ണ് ​സ​ങ്ക​ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​എ​ന്റെ​ത​ന്നെ​ ​മു​ൻ​പ​ത്തേ​തും​ ​ഇ​പ്പോ​ഴ​ത്തേ​തും​ ​കാ​ല​വു​മാ​യാ​ണ് ​എ​ന്നെ​ ​ഞാ​ൻ​ ​വി​ല​യി​രു​ത്തു​ക.​ ​അ​തി​നാ​ൽ​ ​എ​പ്പോ​ഴും​ ​ചി​രി​ക്കാ​ൻ​ ​ക​ഴി​യു​ന്നു.

അ​ഭി​നേ​ത്രി,​ഗാ​യി​ക,​ ​ന​ർ​ത്ത​കി,​അ​വ​താ​ര​ക​ .​ഇ​വ​രി​ൽ​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​കൂ​ട്ടു​കാ​രി​ ​ആ​രാ​ണ് ? കൂ​ടു​ത​ൽ​ ​ഡാ​ൻ​സി​ലും​ ​പാ​ട്ടി​ലു​മാ​ണ് ​ശ്ര​ദ്ധി​ക്കു​ന്ന​ത്.​ ​അ​വ​താ​ര​ക​യാ​യി​ ​എ​ത്തു​ന്ന​ത് ​അ​പൂ​ർ​വം​ .​അ​ത് ​എ​ന്റെ​ ​സ്ഥി​ര​മാ​യ​ ​മേ​ഖ​ല​യ​ല്ല.​ ​അ​വ​സ​രം​ ​വ​രു​മ്പോ​ൾ​ ​ചെ​യ്യു​ന്നു​ ​എ​ന്ന് ​മാ​ത്രം.​ ​സം​ഗീ​ത​ ​ക​ച്ചേ​രി​ക​ൾ​ ​പ​ണ്ടു​ ​മു​ത​ൽ​ ​ചെ​യ്യു​ന്ന​ ​ആ​ളാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ളു​ക​ൾ​ക്ക് ​അ​റി​യി​ല്ലെ​ന്ന് ​മാ​ത്രം.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് ​ഞാ​ൻ​ ​പാ​ടു​മെ​ന്ന് ​അ​റി​ഞ്ഞ​ത്.​ ​ഇ​തോ​ടൊ​പ്പം​ ​സി​നി​മ​യും​ ​പ​ണ്ട് ​മു​ത​ൽ​ ​ആ​ഗ്ര​ഹി​ച്ച​താ​ണ്.

സിം​ഗി​ൾ​ ​ജീ​വി​തം​ ​എ​ന്തു​ ​കൊ​ണ്ട് ​തി​ര​ഞ്ഞെ​ടു​ത്തു​ ?

എ​പ്പോ​ഴും​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​ക​ഴി​യാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​എ​ന്റെ​ ​മേ​ഖ​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്കാ​ൻ​ ​ക​ഴി​യു​ന്നു.​ഇ​ഷ്ട​മു​ള്ള​ ​സ​മ​യ​ത്തെ​ല്ലാം​ ​യാ​ത്ര​ ​ചെ​യ്യാം.​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​ക​ട​ന്ന​ ​പ​ല​ ​ആ​ളു​ക​ളു​ടെ​യും​ ​ക​രി​യ​റും​ ​കു​ടും​ബ​വും​ ​പി​ന്നീ​ട് ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കാ​ൻ​ ​സാ​ധി​ക്കാ​തെ​ ​വ​രു​ന്ന​ ​അ​വ​സ്ഥ​ ​പ​ല​പ്പോ​ഴും​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​പ​ല​രും​ ​ബ​ന്ധം​ ​നി​ല​നി​റു​ത്താ​ൻ​ ​പാ​ടു​പെ​ടു​ന്നു.​ ​അ​ത് ​കാ​ണു​മ്പോ​ൾ​ ​സിം​ഗി​ൾ​ ​ജീ​വി​ത​മാ​ണ് ​ന​ല്ല​തെ​ന്ന് ​തോ​ന്നും.​ ​ക​ഷ്ട​പ്പെ​ട്ട് ​ഈ​ ​മേ​ഖ​ല​യി​ൽ​ ​എ​ത്തി​പ്പെ​ട്ട​ ​ആ​ളാ​ണ്.​ ​അ​തി​നാ​ൽ​ ​മ​റ്റൊ​രാ​ൾ​ക്ക് ​വേ​ണ്ടി​ ​അ​ത് ​ഇ​ല്ലാ​താ​ക്കി​ല്ല.​ ​എ​ന്നും​ ​സിം​ഗി​ൾ​ ​ആ​യി​രി​ക്കാ​നാ​ണ് ​ആ​ഗ്ര​ഹം.​ ​അ​ത് ​എ​ന്റെ​ ​അ​ഭി​പ്രാ​യ​വും​ ​തീ​രു​മാ​ന​വും.