SignIn
LIFESTYLE
Thursday, 09 April 2020 11.27 PM IST
HEALTH
LATEST NEWS
MOST READ
KAUTHUKAM
LATEST NEWS
MOST READ
വരയൻകുതിരയും  കഴുതയും   തമ്മിൽ    ഇണചേർന്നു,  ആഫ്രിക്കയിലെ    സാവോ ഈസ്റ്റ് നാഷണൽ പാർക്കിൽ  സോങ്കി  കുഞ്ഞിനെ  കാണാൻ  കാഴ്ചക്കാരുടെ  നിര
മനുഷ്യരിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് മ്യഗങ്ങളുടെ സ്വഭാവരീതി. ഇതിനാൽ തന്നെ മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ഇനിയും വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ട്. ആഫ്രിക്കയിലെ ഷെൽ‌ട്രിക് വന്യജീവി സങ്കേതത്തിലിൽ നിന്നും ചാടി പോയ വരയൻ കുതിരയാണ് ഒരു കഴുതയ്ക്ക് ജന്മം നൽകിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന ആശങ്കയിലാണ് ഇവിടെ എല്ലാവരും, ഷെൽ‌ട്രിക് വന്യജീവി സങ്കേതത്തിൽ നിന്നും ചാടി പോയ വരയൻ കുതിര സമീപത്തെ കന്നുകാലികളുമായി കൂട്ടം ചേർന്നിരുന്നു. പിന്നിട് പ്രദേശവാസികൾ ചേർന്ന് ഇതിനെ സാവോ ഈസ്റ്റ് നാഷണൽ പാർക്കിൽ എത്തിച്ചു. ആഴ്ചകൾക്ക് ശേഷമാണ് വരയൻ കുതിര ഒരു കഴുതയ്ക്ക് ജന്മം നൽകിയത്. നിറം മങ്ങിയ കുട്ടിയാകുമെന്നാണ് ആദ്യം എല്ലാവരും കരുതിയത്. പിന്നിടാണ് ഏവർക്കും മനസിലായത് ഇത് കഴുതയുമായി ഇണചേർന്ന് ഉണ്ടായ ഹൈബ്രീഡ് ഇനം കഴുതയാണെന്ന്.നിരവധി ആളുകളാണ് ഈ അൽഭുതം കാണാൻ എത്തിചേരുന്നത്. സാവോ ഈസ്റ്റ് നാഷണൽ പാർക്കിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. April 09, 2020
FINANCE
LATEST NEWS
MOST READ
കൊവിഡ് എഫക്ട് : ചൈനയിൽ അ‌ഞ്ച് ലക്ഷത്തോളം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായി റിപ്പോർട്ടുകൾ
ന്യൂഡൽഹി : കൊവിഡ് 19 എന്ന പകർച്ചവ്യാധിയെ തുടർന്ന് ചൈനയിൽ  അ‌‌ഞ്ച്  ലക്ഷത്തോളം സ്ഥാപനങ്ങൾ അടച്ചു പൂട്ടി. 460000 സ്ഥാപനങ്ങളാണ് മാർച്ച് അവസാനത്തോടെ കൊവിഡിനെ തുടർന്ന് അടച്ചു പൂട്ടിയത്. ഇതോടൊപ്പം പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്ന വേഗതയും ചൈനയിൽ വലിയ രീതിയിൽ കുറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനായി വൈറസ് പൊട്ടിപുറപ്പെട്ട വുഹാൻ നഗരം നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവരിലൂടെ രോഗം ബാധിക്കാതിരിക്കാൻ ആന്താരാഷ്‌ട്ര  വിമാന സർവീസുകളും ചൈന റദ്ദ് ചെയ്തിരുന്നു. എന്നാൽ അതിനു ശേഷവും കൊവിഡ് രോഗം ചൈനയിലെ മെയിൻ ലാൻറിൽ റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിയെ നേരിടാൻ വലിയ ഒരുക്കങ്ങളാണ് ചെെന നടത്തി വരുന്നത്. April 07, 2020
FOOD
LATEST NEWS
MOST READ
TRAVEL
LATEST NEWS
MOST READ
TECH
LATEST NEWS
MOST READ
MY HOME
LATEST NEWS
MOST READ
SHE
LATEST NEWS
MOST READ
BEAUTY
LATEST NEWS
MOST READ
AUTO
LATEST NEWS
MOST READ
AGRICULTURE
LATEST NEWS
MOST READ
തങ്കച്ചനും അപ്പച്ചനും ചേർന്ന് തരിശുപാടത്ത് കൃഷിയിറക്കി, കൊയ്ത്ത് യന്ത്രം കിട്ടാനില്ലാതെ അഞ്ച് ഏക്കറിലെ നെല്ല് നശിക്കുന്നു
കോട്ടയം: കൊയ്ത്ത് യന്ത്രങ്ങളില്ല, തരിശുഭൂമിയിൽ ലക്ഷങ്ങൾ എറിഞ്ഞ് കൃഷിയിറക്കിയ സഹോദരങ്ങൾ വെട്ടിലായി. വിളഞ്ഞ് പാകമായിട്ടും വിളവെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് കോട്ടയം കടുത്തുരുത്തി കൃഷിഭവന് കീഴിലുള്ള മാത്തങ്കിരി ബി ബ്ലോക്കിലെ കാരയ്ക്കൽ പാടശേഖരം. സഹോദരങ്ങളായ തൊട്ടിപ്പറമ്പിൽ തങ്കച്ചനും അപ്പച്ചനും ചേർന്നാണ് വർഷങ്ങളായി തരിശായി കിടന്ന പാടശേഖരത്ത് വിത്തെറിഞ്ഞത്. അഞ്ച് ഏക്കറിലെ പുല്ലും മറ്റും വെട്ടിമാറ്റി ഉഴുതുമറിച്ചാണ് നിലം സജ്ജമാക്കിയത്. ഇതിനുതന്നെ ലക്ഷങ്ങൾ ചെലവിടേണ്ടിവന്നു. പിന്നെ, വളം, വിഷം അടിക്കൽ എന്നിവയ്ക്കും ലക്ഷങ്ങൾ ചെലവായി. തരിശുനിലമായതിനാൽ നെൽചെടി നല്ല ശക്തമായി തന്നെ വളർന്നു. കതിരും തരക്കേടില്ലായിരുന്നു. നല്ല വിളവ് ലഭിച്ചെങ്കിലും സഹോദരങ്ങൾക്ക് കൊയ്തെടുക്കാൻ ഭാഗ്യം ഇതുവരെ ഉണ്ടായില്ല. April 01, 2020
KIDS CORNER
LATEST NEWS
MOST READ
കുട്ടികൾ പകർന്നു നൽകി, പക്ഷികൾക്ക് പ്രാണജലം
കാഞ്ഞങ്ങാട്: പറവകൾ അവശരാകാതിരിക്കാൻ കുരുന്നുകളുടെ കരുതൽ. മടിക്കൈ പെരളത്തെ കുട്ടികളാണ് പറവകൾക്ക് ദാഹജലമൊരുക്കി സഹജീവികൾക്ക് കരുതലേകുന്നത്. വേനൽ കനത്തതോടെ നീരുറവകളും കുളങ്ങളും ജലസ്രോതസുകളുമെല്ലാം വറ്റിവരണ്ട് തുടങ്ങിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും വീടുകളിലാണ്. ജാഗ്രതയോടെ വീട്ടിനുള്ളിൽ ഇരിക്കുമ്പോഴും തങ്ങളുടെ കളിസ്ഥലത്ത് എത്താറുണ്ടായിരുന്ന പറവകളായിരുന്നു ഇവരുടെ മനസിൽ. അവയൊക്കെ എന്ത് ചെയ്യുകയാകുമെന്നായിരുന്നു സംശയം. കഴിഞ്ഞ വർഷം വരെ വേനൽ എത്തുമ്പോൾ പറവകൾക്ക് ദാഹമകറ്റാനായി കുട്ടിക്കൂട്ടം കൊട്ടുപൊന്തകളിൽ വെള്ളം നിറച്ചു വയ്ക്കുമായിരുന്നു. പക്ഷികൾ കൂട്ടത്തോടെ പറന്നുവന്ന് ആ വെള്ളം കുടിക്കുന്നത് കാണാൻ അവർ മരത്തണലുകളിൽ ഒളിഞ്ഞ് ഇരിക്കും. ജാഗ്രതയിലാണെങ്കിലും ഇത്തവണയും കുട്ടിക്കൂട്ടം പതിവ് തെറ്റിച്ചില്ല. എല്ലാ കാലവും ചെയ്യാറുള്ളത് പോലെ ഇത്തവണയും അവർ കുറ്റിക്കാടുകളിൽ പറവകൾക്കായി ദാഹജലമൊരുക്കി. അഭിനവ്, ദേവനന്ദ, ദേവാനന്ദ്, ഫിദൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ സമീപ പ്രദേശങ്ങളിലെ കുറ്റിക്കാടുകളിൽ ജലപാത്രം ഒരുക്കിയത്. April 02, 2020
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.