SignIn
LOCAL
Monday, 30 November 2020 11.10 AM IST
മത്സ്യക്കുളത്തിൽ വിഷം കലക്കിയതായി പരാതി
കല്ലമ്പലം:വാണിജ്യാടിസ്ഥാനത്തിൽ വീട്ടു വളപ്പിൽ മത്സ്യ കുഞ്ഞുങ്ങളെ വളർത്തുന്ന കുളത്തിൽ വിഷം കലക്കി മത്സ്യങ്ങളെ കൊന്നതായി പരാതി.കരവാരം ഗ്രാമ പഞ്ചായത്തിലെ പറക്കുളത്ത് ഷാനവാസിന്റെ കുളത്തിലെ വിളവെടുക്കാൻ പാകമായ മത്സ്യങ്ങളാണ് വിഷം കലക്കിയതുമൂലം ചത്തുപൊങ്ങിയത്.ഷാനവാസിന്റെ ഭാര്യയും മഹിളാ കോൺഗ്രസ് പ്രവർത്തകയുമായ ഷെമീനയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്ന് നേതൃത്വം അനൗദ്യോഗികമായി ഉറപ്പു നൽകിയതിനെ തുടർന്ന് ഷെമീന വോട്ടഭ്യർത്ഥന നേരത്തെ ആരംഭിച്ചിരുന്നു.എന്നാൽ മറ്റൊരു സ്ഥാനാർത്ഥിയെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഷെമീന സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രിക നൽകുകയായിരുന്നു.അനുനയിപ്പിക്കാനെത്തിയവരുടെ വാക്ക് കേട്ട് പത്രിക പിൻവലിക്കാത്തതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് ഇവർ കല്ലമ്പലം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.
THIRUVANANTHAPURAM
LATEST NEWS
MOST READ
തിരെഞ്ഞെടുപ്പ് ചെലവിനായി നെട്ടോട്ടം
കിളിമാനൂർ:തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നണികൾ ആവേശ പ്രചാരണത്തിലേക്ക് നീങ്ങുകയാണ്.എന്നാൽ ഇതിനുള്ള ചെലവ് കാശ് കണ്ടെത്താനാകാതെ വലയുകയാണ് ഒരു വിഭാഗം സ്ഥാനാർത്ഥികളും മുന്നണികളും.കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വ്യാപാരവ്യവസായ കേന്ദ്രങ്ങളിൽനിന്ന് പഴയതുപോലെ വലിയ തുകയൊന്നും സംഭാവന ലഭിക്കുന്നില്ല.പോസ്റ്റർ,ഫ്ലക്സ്, നോട്ടീസ്,ചുവരെഴുത്ത്,കൊടി, തോരണം,മാസ്ക്,ചിഹ്നം പതിച്ച പോസ്റ്റർ,മൈക്ക് അനൗൺസ്‌മെന്റ്,പ്രചാരണ വാഹനങ്ങൾ തുടങ്ങി പ്രാഥമിക പ്രചാരണ സാമഗ്രികൾക്ക് തന്നെ വലിയ ചെലവുണ്ട്. ഒരിഞ്ച് പിന്നോട്ട് പോകാതെ ഇടിച്ച് നിന്നെങ്കിലേ വോട്ട് പെട്ടിയിൽ വീഴൂ.സ്ഥാനാർത്ഥികൾ സ്വന്തം നിലയിലും പാർട്ടി ഘടകങ്ങളും പണം കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിലാണ്. ദിവസവേതനക്കാരായ തൊഴിലാളികളിൽ പലരും പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളാണ്. November 30, 2020
വോട്ടു തേടി നാടാകെ പാരഡി മേളം
കിളിമാനൂർ :തിരഞ്ഞെടുപ്പ് കളം ചൂടു പിടിച്ചതോടെ പ്രചാരണം ഉഷാറാക്കാൻ പാരടി പാട്ടുകളും.സ്ഥാനാർഥിയെ പുകഴ്ത്തിയും എതിരാളികളെ ഇകഴ്ത്തിയുമുള്ള പാരഡി പാട്ടുകൾ എക്കാലവും ഹിറ്റാണ്.എം.ജി.ആറിന്റെ എന്നടി റാക്കമ്മ' എന്ന തമിഴ് പാട്ടും മോഹൻലാലിന്റെ ചിന്നമ്മ തുടങ്ങിയ പാട്ടുകളുമടക്കമാണ് പാരഡി വോട്ട് പാട്ടുകളായത്. നാടൻപാട്ട് കലാകാരന്മാരാണ് പാരടി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്.കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട കലാകാരന്മാർക്ക് ഇതൊരു കൈത്താങ്ങാണ്.2500മുതൽ 7000രൂപ വരെയാണ് ഒരു മുഴുനീളൻ പാരഡി പാട്ടിന് ചെലവാകുന്നത്.പുനലൂർ,തെങ്കാശി തുടങ്ങി അതിർത്തി മേഖലയിലെ തമിഴ് തോട്ടം തൊഴിലാളികൾക്കിടയിൽ പ്രചാരണം നടത്താൻ തമിഴ് പാരടി പാട്ടുകളും ഒരുക്കുന്നുണ്ട്.സിനിമാ ഗാനങ്ങൾക്ക് പുറമേ മാപ്പിള പാട്ടുകളും പൊറാട്ടു നാടക പാട്ടുകളും എല്ലാം പാരഡികളായികളം നിറയുകയാണ്. November 30, 2020
KOLLAM
LATEST NEWS
MOST READ
PATHANAMTHITTA
LATEST NEWS
MOST READ
ALAPPUZHA
LATEST NEWS
MOST READ
KOTTAYAM
LATEST NEWS
MOST READ
IDUKKI
LATEST NEWS
MOST READ
ERNAKULAM
LATEST NEWS
MOST READ
THRISSUR
LATEST NEWS
MOST READ
PALAKKAD
LATEST NEWS
MOST READ
MALAPPURAM
LATEST NEWS
MOST READ
KOZHIKODE
LATEST NEWS
MOST READ
WAYANAD
LATEST NEWS
MOST READ
KANNUR
LATEST NEWS
MOST READ
KASARGOD
LATEST NEWS
MOST READ
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.