സർവകലാശാല വാർത്തകൾ
കേരള സർവകലാശാലയിലെ കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം സെമസ്റ്ററിലേക്ക് മേജർ വിഷയം മാറാതെയുള്ള കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. കോളേജ് മാറ്റം സർക്കാർ/എയ്ഡഡ് കോളേജുകൾ തമ്മിലും (ഓട്ടോണോമസ് ഒഴികെ), സ്വാശ്രയ കോളേജുകൾ തമ്മിലും, യു.ഐ.റ്റി സെന്ററുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷ, പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ ശുപാർശയോടൊപ്പം 1,050 രൂപ ഫീസ് അടച്ച് ചേരാനുദ്ദേശിക്കുന്ന കോളേജിൽ 10 ന് മുൻപായി നൽകണം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1,575 രൂപ കൂടി അടയ്ക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർക്ക് 12ന് അകം തപാലിൽ ലഭിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നവ നിരസിക്കും. ഒന്നാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. ബിഎസ്.സി കമ്പ്യൂട്ടർ സയൻസ് മാർച്ച് പരീക്ഷകളുടെ പ്രാക്ടിക്കൽ 4ന് നടത്തും. ജൂലായിലെ പിഎച്ച്.ഡി രജിസ്ട്രേഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഗവേഷണ കേന്ദ്രങ്ങളായി അംഗീകാരം ലഭിച്ച കോളേജുകളിലെ പ്രിൻസിപ്പൽമാരും മറ്റ് ഗവേഷണ കേന്ദ്രങ്ങളുടെ തലവന്മാരും അവിടങ്ങളിൽ അനുവദിക്കപ്പെട്ട ഗൈഡുമാരുടെ പ്രൊഫൈലുകൾ 15നകം അപ്ഡേറ്റ് ചെയ്യണം.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവഴ്സിറ്റി
പരീക്ഷാ വിജ്ഞാപനം
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവഴ്സിറ്റി വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷകൾ ഈ മാസം 27 മുതൽ നടക്കും. രജിസ്ട്രേഷൻ അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. 2025 ജൂലായ് അഡ്മിഷൻ നാലുവർഷ ബിരുദം ഒന്നാം സെമസ്റ്റർ റെഗുലർ, 2024 ജൂലായ് അഡ്മിഷൻ പി.ജി നാലാം സെമസ്റ്റർ റെഗുലർ, 2024 ജൂലായ് അഡ്മിഷൻ നാലുവർഷ ബിരുദം ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, 2023 ജനുവരി അഡ്മിഷൻ പി.ജി നാലാം സെമസ്റ്റർ സപ്ലിമെന്ററി, 2022 അഡ്മിഷൻ പി.ജി നാലാം സെമസ്റ്റർ സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. ഈ മാസം 12 വരെ പിഴ കൂടാതെയും 210 രൂപ പിഴയോടെ 16 വരെയും 525 രൂപ അധിക പിഴയോടെ 18 വരെയും രജിസ്റ്റർ ചെയ്യാം. www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്നതാണ് വെബ്സൈറ്റ്. അഡ്മിറ്റ് കാർഡുകൾ 12 മുതൽ പഠിതാക്കളുടെ സ്റ്റുഡന്റ്സ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾ കൃത്യമാണെന്ന് പഠിതാക്കൾ ഉറപ്പാക്കണം. പരീക്ഷാ കേന്ദ്രങ്ങളിൽ അഡ്മിറ്റ് കാർഡിന് പുറമെ യൂണിവേഴ്സിറ്റി ഐ.ഡി കാർഡ്, വോട്ടേഴ്സ് ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ മറ്റ് അംഗീകൃത സർക്കാർ തിരിച്ചറിയൽ കാർഡുകളിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും ഹാജരാക്കണം. വിശദമായ വിജ്ഞാപനം യൂണിവേഴ്സിറ്റി വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യം. ഫോൺ: 9188920013, 9188920014.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്മെന്റ്, ഫാഷൻ ടെക്നോളജി, ഫാഷൻ ടെക്നോളജി ആൻഡ് മെർച്ചൻഡൈസിംഗ് (പുതിയ സ്കീം 2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 8 മുതൽ നടക്കും
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാം (2020 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) മേയ് 2026 പരീക്ഷകൾ ജൂലായ് 7 മുതൽ നടക്കും.