മിഷൻ 30: പുതിയ പ്രവർത്തന മേഖലകളിലേക്ക് കേരള വിഷൻ
കൊച്ചി: കേബിൾ ടിവി, ബ്രോഡ് ബാൻഡ് മേഖലയിൽ പ്രവർത്തിക്കുന്ന കേരളാവിഷൻ സഹകരണം, ടൂറിസം, ബിൽഡിംഗ് മാനേജ്മെന്റ്, വിദ്യാഭ്യാസം, ഐ.ടി തുടങ്ങിയ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ഗ്രൂപ്പിന്റെ 2030 ലേക്കുള്ള വികസന പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിനായി സംഘടിപ്പിച്ച "മിഷൻ 30" സമ്മിറ്റ് രാജ്യവ്യാപകമായി പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പത്മകുമാർ, ടെക്‌നിക്കൽ ഹെഡ് മനു മധുസൂദനൻ, സി.ടി.ഒ ശ്രീരഞ്ജ് എന്നിവർ പദ്ധതികൾ അവതരിപ്പിച്ചു. ചെയർമാൻ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷനുകളുടെ ഉദ്ഘാടനം സി.ഒ.എ പ്രസിഡന്റ് പ്രവീൺ മോഹൻ, ജനറൽ സെക്രട്ടറി സുരേഷ്.പി.ബി എന്നിവർ നിർവഹിച്ചു. കേരളാവിഷൻ എം.ഡി അനിൽ മംഗലത്ത്, കേരളാവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി മാനേജിംഗ് ഡയറക്ടർ ഗോവിന്ദൻ, കേരളാവിഷൻ ടൂറിസം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി.എസ്.ജ്യോതികുമാർ എന്നിവർ സംസാരിച്ചു.