അറിവാണ് കരുത്ത്: മന്ത്രി തുളസി

Tuesday 02 June 2026 12:42 AM IST

തിരുവനന്തപുരം: പ്രായമാകുമ്പോൾ ക്ഷയിച്ചുപോകുന്ന സൗന്ദര്യമോ ആരോഗ്യമോ പോലെയല്ല വിദ്യാഭ്യാസമെന്ന് മന്ത്രി കെ.എ.തുളസി പറഞ്ഞു. കട്ടേല എം.ആർ.എച്ച്.എസ്.എസിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ സൈബർ സുരക്ഷാപ്രതിജ്ഞ ചൊല്ലി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിനികളെ ആദരിച്ചു. വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ അനുകുമാരി, പട്ടികവർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.