അഗ്രിക്കൾച്ചറിൽ ഉന്നത പഠനം
കൃഷി- അനുബന്ധ മേഖലകളിൽ ഉപരിപഠനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ പി.ജി പ്രവേശനത്തിനുള്ള ICAR - AIEEA (PG), പി.എച്ച്ഡി പ്രവേശനത്തിനുള്ള ICAR AICE (JRF/SRF) പരീക്ഷകൾക്കാണ് അപേക്ഷിക്കാനവസരം.
അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, അനിമൽ സയൻസ്, കമ്യൂണിറ്റി സയൻസ്, ഡെയറി സയൻസ്, ഫിഷറീസ് തുടങ്ങിയ വിഷയങ്ങളിലാണ് ഉപരി പഠനത്തിന് അവസരം.
ICAR - AIEEA (PG)
.................................
യോഗ്യത: അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫിഷറീസ് സയൻസ്, ഫോറസ്ട്രി, ഹോം സയൻസ് വിഷയങ്ങളിലൊന്നിൽ ബി.എസ്‌സി/ ബി.ടെക്/ ബി.ഇ/ ബി.എഫ്.എസ്.സി/ ബി.വി.എസ്‌സി & എ.എച്ച് ബിരുദം.
20 മേജർ സബ്ജക്ട് ഗ്രൂപ്പുകളിലായി 81 സബ് സബ്ജക്ടുകളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. സബ്ജക്ട് ഗ്രൂപ്പുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. icar.org.in.
മൾട്ടിപ്പിൾ ചോയ്സ് ചോദ്യ രീതിയിൽ 2 മണിക്കൂർ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്.
ICAR AICE -JRF/SRF (പിഎച്ച്.ഡി)
.......................................
യോഗ്യത: 72 സ്പെഷ്യലൈസ്ഡ് വിഷയങ്ങളിലാണ് ഡോക്ടറൽ പഠനം. 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദമാണ് അടിസ്ഥാന യോഗ്യത.
മൾട്ടിപ്പിൾ ചോയ്സ് ചോദ്യ രീതിയിൽ 2 മണിക്കൂർ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. കേരളത്തിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 7.
സ്ഥാപനങ്ങൾ
............................
74 കാർഷിക സർവകലാശാലകൾ ഇന്ത്യയിലുണ്ട്. കേരളത്തിൽ കാർഷിക സർവകലാശാല, വെറ്ററിനറി & അനിമൽ സയൻസ് സർവകലാശാല, കേരള ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് സർവകലാശാല എന്നിവയുണ്ട്. സ്ഥാപനങ്ങളുടെ പൂർണ പട്ടിക വെബ്സൈറ്റിൽ.