ടിനി ടോമിനെതിരെ പരാതി നൽകി അൻസിബ

Wednesday 03 June 2026 11:40 PM IST

കൊച്ചി: നടൻ ടിനി ടോം തുടർച്ചയായി സൈബർ ആക്രമണം നടത്തുന്നതായും വർഗീയ പരാമർശങ്ങളിലൂടെ കുടുംബത്തെ ഉൾപ്പെടെ വേട്ടയാടുന്നതായും ആരോപിച്ച് നടി അൻസിബ ഹസൻ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. പരാതിക്ക് ഇടയാക്കിയ സ്ഥലം കണക്കിലെടുത്ത് കേസ് കടവന്ത്ര പൊലീസിന് കൈമാറിയേക്കും. നിലവിൽ കേസെടുത്തിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണറുമായി ആലോചിച്ചാകും നടപടികൾ.

'അമ്മ"യിൽ താൻ ഉന്നയിച്ച അഭിപ്രായങ്ങൾ ടിനി ടോമിന് അംഗീകരിക്കാൻ സാധിച്ചിരുന്നില്ലെന്നും ഇതിനു പിന്നാലെ വ്യക്തിപരമായി വേട്ടയാടുകയായിരുന്നെന്നും അൻസിബ ആരോപിക്കുന്നു. തന്റെ ഡ്രൈവറെ മതം മാറ്റാൻ അൻസിബ ശ്രമിച്ചെന്ന് ടിനി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ വാട്‌സാപ്പ് ഗ്രൂപ്പുകൾ കരുവാക്കിയും സിനിമയിലെ മറ്റ് സഹപ്രവർത്തകരെ കൂട്ടുപിടിച്ചും ടിനി സൈബർ ആക്രമണം തുടരുകയാണെന്ന് പരാതിയിൽ പറയുന്നു.