ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; സ്ത്രീ പിടിയിൽ

Thursday 04 June 2026 12:27 AM IST

പാലക്കാട്: നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച 42കാരി പിടിയിൽ. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതിയെയാണ് (പ്രസന്ന) നെന്മാറ പൊലീസ് അറസ്റ്റുചെയ്തത്. കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നാണ് പതിനായിരത്തോളം രൂപ മോഷണം പോയത്. 2020 തദ്ദേശതിരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമ പഞ്ചായത്തിലേക്ക് 17-ാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു പ്രഭാവതി.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയിൽ കണ്ടത്. തുടർന്ന് നെന്മാറ പൊലീസിൽ പരാതി നൽകി. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രഭാവതിയെ തിരിച്ചറിഞ്ഞത്. ഇവർ മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.