അരുൺ സ്ഥിരം വഴക്കാളി

Thursday 04 June 2026 12:31 AM IST

ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ മോഹനനന്റെ മകനാണ് അരുൺ മോഹൻ. ലഹരിക്ക് അടിമയായ ഇയാൾ പണത്തിനുവേണ്ടി പിതാവുമായി നിരന്തരം വഴക്കിടാറുണ്ട്. കുറേനാളായി വീട്ടിലല്ല താമസം. ഇടയ്ക്കിടെ വീട്ടിലെത്തി വഴക്കുണ്ടാക്കി മടങ്ങും. സഹികെട്ട് വീട്ടുകാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് വീട്ടിൽ പ്രവേശിക്കുന്നത് കോടതി തടഞ്ഞത്.