ഇടുക്കിയിൽ അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം
Thursday 04 June 2026 6:39 AM IST
ഇടുക്കി: പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു. പാമ്പനാർ സ്വദേശി ആഗ്നൽ എന്ന ആളുടേതാണ് കെട്ടിടം. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇത് വലിയ അപകടം ഒഴിവാക്കി. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ദേശീയപാതയ്ക്ക് സമീപത്തുള്ള കെട്ടിടം ഒരു വർഷമായി നിർമാണത്തിലിരിക്കുകയായിരുന്നു.