കിണർ പുനർനിർമ്മിക്കുന്നതിനിടെ 'നിധിപ്പെട്ടി'; ഉള്ളിൽ സ്വർണത്തകിടും രൂപങ്ങളും

Wednesday 03 June 2026 10:52 AM IST

കാസർകോട്: തൃക്കരിപ്പൂരിൽ ഒരു വീട്ടിൽ കിണർ പുനർനിർമ്മിക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള തകിടുകളും രൂപങ്ങളും കണ്ടെത്തി. ഇളമ്പച്ചി തെക്കുമ്പാട് വടക്കേപുരയിൽ തറവാട്ടിലെ പഴയ കിണർ പുതുക്കിയപ്പോഴാണ് ലോഹപ്പെട്ടി കണ്ടെത്തിയത്. കിണറിന്റെ അടിഭാഗത്തെ നെല്ലിപ്പലകയിൽ ഉറപ്പിച്ച നിലയിലായിരുന്നു പെട്ടി.

ഇതിനുള്ളിൽ ഒരു ആൾരൂപം, ആമയുടെ ആകൃതിയിലുള്ള രണ്ട് രൂപങ്ങൾ, ഒരു നേർത്ത സ്വർണത്തകിട് എന്നിവ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവയ്ക്ക് 200 വർഷത്തെ പഴക്കമുണ്ടാകുമെന്നാണ് നിഗമനം. തറവാട്ടിലെ കാരണവന്മാർ ചിലപ്പോൾ സ്ഥാപിച്ചതായിരിക്കാമെന്നും കരുതുന്നു. പണ്ട് പ്രധാന നിർമ്മിതികൾ ആരംഭിക്കുമ്പോൾ അതിൽ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും നിക്ഷേപിക്കുന്ന പതിവുണ്ട്.