'കതിര് ' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Thursday 04 June 2026 12:00 AM IST
തിരുവനന്തപുരം: വിദ്യാർത്ഥികളെ കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കും കൂടുതൽ അടുപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ 'കതിര് " ( കേരള അഗ്രികൾച്ചർ ടെക്‌നോളജി ഹെററ്റേജ് ആൻഡ് ഇന്നൊവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിംഗ്) പദ്ധതിക്ക് തുടക്കമിടുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.
സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃഷി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഫലവൃക്ഷത്തൈകൾ നടും.