പി.ജി. ദിലീപ് കുമാറിനെ സസ്‌പെന്റ് ചെയ്തു
Wednesday 22 January 2025 3:20 AM IST
തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ പി.ജി.ദിലീപ് കുമാറിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി സസ്‌പെന്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.
നേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെ കെ.പി.സി.സിയുടെ പോഷക സംഘടനയായ ഭാരതീയ ദളിത് കോൺഗ്രസിന്റെ പേരിൽ വ്യാജ വാർത്തകൾ നൽകുകയും ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന പേരിൽ മാദ്ധ്യമ അറിയിപ്പുകൾ നൽകുകയും ചെയ്തത് കടുത്ത സംഘടനാ വിരുദ്ധ പ്രവർത്തനമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.