ഡോ. പ്രിയ പ്രദീപ് ഇഗ്നോ റീജണൽ ഡയറക്ടർ

Thursday 04 June 2026 12:00 AM IST

തിരുവനന്തപുരം: ദേശീയ സർവകലാശാലയായ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണവേഴ്സിറ്റി (ഇഗ്നോ) യുടെ മേഖലാ മേധാവിയായി ഡോ. പ്രിയ പ്രദീപ് തിരുവനന്തപുരത്ത് ചുമതലയേറ്റു. തമിഴ്നാട്ടിലെ തിരുനൽവേലി വരെ ദക്ഷിണ മേഖലയുടെ പരിധിയിലാണ്. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥയായിരുന്ന ഡോ. പ്രിയ പ്രദീപ്, ന്യൂ ഡൽഹിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച ശേഷമാണ് ഇഗ്നോയിലെത്തിയത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജേർണലിസം ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ആദ്യ ഡോകറ്ററേറ്റ് എന്ന ബഹുമതിയും ഡോ. പ്രിയാ പ്രദീപിനാണ്. തിരുവനന്തപുരം സ്വദേശിനിയാണ്. ഭർത്താവ് ഡോ. പ്രദീപ് കുമാർ (കേന്ദ്ര സർവകലാശാല). മക്കൾ: അബനി പ്രദീപ്, ആശിഷ് പ്രദീപ് (ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ).