ആലപ്പുഴയില്‍ ട്രെയിന്‍ അടുത്തെത്തിയിട്ടും ഗേറ്റ് അടച്ചില്ല; ഒഴിവായത് വന്‍ ദുരന്തം
ആലപ്പുഴ: ട്രെയിന്‍ അടുത്തെത്തിയിട്ടും റെയില്‍വേ ഗേറ്റ് അടക്കാതെ വന്‍ സുരക്ഷാ വീഴ്ച. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം ആയാപറമ്പ് ആലിന്‍ചുവട് റെയില്‍വേ ഗേറ്റിലാണ് സംഭവം. ഗേറ്റ് അടച്ചിട്ടില്ലെന്നും നിരവധി വാഹനങ്ങള്‍ റെയില്‍വേ ട്രാക്ക് മുറിച്ച് കടന്ന് പോകുന്നുവെന്നും ദൂരെ നിന്ന് മനസ്സിലാക്കിയ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. അതോടെയാണ് വന്‍ അപകടം ഒഴിവായത്.
രണ്ടുവശത്തുനിന്നും കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതോടെയാണ് ഗേറ്റ് കീപ്പര്‍ ട്രെയിന്‍ അടുത്തെത്തിയെന്നത് ശ്രദ്ധിക്കുന്നതും തുടര്‍ന്ന് ഗേറ്റ് അടച്ചിട്ടതും.
ഇയാള്‍ മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ സിഗ്‌നല്‍ ലഭിച്ചില്ലെന്നാണു ഗേറ്റ് കീപ്പറുടെ വിശദീകരണം.