ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് കോട്ടാത്തല ശ്രീകുമാറിന്
Wednesday 20 May 2026 12:16 AM IST
കൊല്ലം: ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും എക്സി. ഓഫീസറുമായ സോഹൻ റോയ് രൂപം നൽകിയ 'പ്രോജക്ട് ഇൻഡിവുഡ്' പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് കേരളകൗമുദി കൊല്ലം ബ്യൂറോയിലെ റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാറിന്. 29ന് വൈകിട്ട് 3ന് തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പുരസ്കാരം നൽകും. ഗ്രാസ്റൂട്ട് ജേണലിസം വിഭാഗത്തിലാണ് പുരസ്കാരം നൽകുന്നത്.