നന്ദി പര്യടന യാത്രയുമായി ചാണ്ടി ഉമ്മൻ
Wednesday 20 May 2026 12:38 AM IST
പുതുപ്പള്ളി : തിരഞ്ഞെടുപ്പ് വിജയത്തിന്റെ നന്ദി സൂചകമായി തിരുവനന്തപുരത്തേക്ക് യാത്രയുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. ഇന്ന് രാവിലെ 9 ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച ശേഷം കാറിൽ യാത്ര ആരംഭിക്കും. എം.എൽ.എയ്‌ക്കൊപ്പം പ്രവർത്തകരും അനുഗമിക്കും. എം.സി റോഡിലൂടെയാണ് യാത്ര. രാവിലെ 10 ന് ചെങ്ങന്നൂരും, 12 ന് അടൂരിലും, ഉച്ചകഴിഞ്ഞ് രണ്ടിന് കൊട്ടാരക്കരയിലും, മൂന്നിന് ചടയമംഗലത്തും, നാലിന് കന്യാകുളങ്ങരയിലും യാത്രയ്ക്ക് സ്വീകരണം. മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന ചാണ്ടി ഉമ്മനെ അവസാന നിമിഷം ഒഴിവാക്കിയതിൽ അമർഷം പുകയുന്നതിനിടയിലാണ് യാത്ര.