നേതാക്കൾക്ക് ധാർഷ്ട്യം

Wednesday 20 May 2026 12:51 AM IST

ഇടുക്കി: കനത്ത തോൽവിക്ക് പ്രധാന കാരണം നേതാക്കളുടെ ധാർഷ്ട്യവും തലക്കനവുമാണെന്ന് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ വിമർശനം. നേതാക്കന്മാർക്ക് ജനങ്ങളുമായി ബന്ധമില്ല. വിജയം സുനിശ്ചിതമായ ഉടുമ്പൻചോലയിൽ എം.എം. മണിയെ മത്സരിപ്പിക്കാത്തത് തിരിച്ചടിയായി. അതേസമയം,​ പിണറായി വിജയനും എം.വി. ഗോവിന്ദനും ചില അംഗങ്ങൾ പിന്തുണ നൽകി. തോൽവിയുടെ ഭാരം ഇവരിൽ മാത്രം അടിച്ചേൽപ്പിക്കേണ്ടതില്ലെന്നായിരുന്നു ഇവരുടെ അഭിപ്രായം. റോഷി അഗസ്റ്റിന്റെ തോൽവിക്ക് കാരണം കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നതാണ്. ദേവികുളത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച എസ്. രാജേന്ദ്രനെ നിസാരമായി കണ്ടത് പരാജയ കാരണമായി. കേന്ദ്ര കമ്മിറ്റിയംഗം പി. രാജീവ് പങ്കെടുത്തു. യോഗം ഇന്നും തുടരും.