ജി.സുധാകരനെതിരായ നിലപാട് ദോഷമായി

Wednesday 20 May 2026 12:54 AM IST

ആലപ്പുഴ : ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം​. സർക്കാരിനും പാർട്ടിക്കുമെതിരെ ശക്തമായ ജനവികാരമുണ്ടായി. ജി.സുധാകരൻ വിഷയത്തിൽ പാർട്ടിക്ക് തെറ്റു പറ്റി. പിണറായിയും എം.വി.ഗോവിന്ദനും ജില്ലയിലെ നേതാക്കളും വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ല. അഴിമതി രഹിത പ്രതിച്ഛായയും പൊതുസമൂഹത്തിൽ സുധാകരനുള്ള അംഗീകാരവും തിരിച്ചറിയുന്നതിൽ പിഴവ് സംഭവിച്ചു. പിണറായി നടത്തിയ ചെറ്റത്തരം പരാമർശം അനുചിതമായി. വികസന നായകനെന്ന ജി.സുധാകരന്റെ പ്രതിച്ഛായയെ മറികടക്കാനായില്ല. സുധാകരൻ പാർട്ടി വിടുമെന്ന് മുൻകൂട്ടി മനസ്സിലാക്കാനും പാർട്ടിക്ക് കഴിഞ്ഞില്ല. സാധാരണക്കാരെ കണ്ടാൽ ചിരിക്കാൻ മറന്ന നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് പരാജയം.