ശ്രീനാരായണഗുരു വേൾഡ് കൗൺസിൽ വാർഷികം സമാപിച്ചു
Tuesday 26 May 2026 1:45 AM IST
കൊളംബോ: ശ്രീനാരായണ ഗുരു വേൾഡ് കൗൺസിന്റെ ആഭിമുഖ്യത്തിൽ ശ്രീലങ്കൻ ശ്രീനാരായണഗുരു സൊസൈറ്റിയുമായി സഹകരിച്ചു കൊളംബോയിൽ നടന്ന ത്രിദിന ശതാബ്‌ദി ആഘോഷപരിപാടികൾ സമാപിച്ചു. സമാപനദിനമായ ഇന്നലെ നടന്ന ശ്രീനാരായണഗുരു വേൾഡ് കൗൺസിൽ വാർഷികസമ്മേളനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു .
കൗൺസിൽ ചെയർമാൻ എസ്.സുവർണകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ രാജൻസൗപർണ്ണിക പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. അജിതസദാനന്ദൻ, വിശ്വനാഥ് രാജിഘോട്ട്, ഷൈലജ അഹമ്മദാബാദ്, വി.എൻ.മുരളീധരൻ, ഘോഷ്.എസ്.ഈഴവർ, ബി.വത്സലകുമാരി, കൊല്ലം തങ്കമണി, ലൈലസുകുമാരൻ, തലശേരി നാണിടീച്ചർ , അയത്തിൽ രാജുലാൽ, ഏഴുകോൺ ശിവദാസൻ, ശ്രീലത മാവേലിക്കര, ജയശ്രീവിനോദിനി, എം.ബി.അനിത,അഡ്വ.കെ.ആർ.സുരേഷ് കുമാർ, കെ.രാജേന്ദ്രൻ (ഡൽഹി) തുടങ്ങിയവർ സംസാരിച്ചു.