രക്തസമ്മർദം ഉയർന്നു; ഡീൻ കുര്യാക്കോസ് എംപി ഡൽഹിയിലെ ആശുപത്രിയിൽ

Tuesday 02 June 2026 10:19 AM IST

ന്യൂഡൽഹി: രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നെഞ്ചുവേദന വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. ഇപ്പോൾ ആരോഗ്യനില തൃപ്‌തികരമാണെന്നും 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.