ഓർമ്മിക്കാൻ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും എന്ന ഒരു വർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷിച്ചവർ ആറിന് മുമ്പ് കോഴ്സ് ഫീസ് യൂണിവേഴ്സിറ്റി ഔദ്യോഗിക പോർട്ടൽ വഴി അടയ്ക്കണം. ഡിപ്ലോമ പ്രോഗ്രാമിന്റെ ഓൺലൈൻ/സമ്പർക്ക ക്ലാസ് ഈ മാസം ഏഴിന് ആരംഭിക്കും. വിശദമായ ക്ലാസ് ഷെഡ്യൂൾ, മറ്റ് അനുബന്ധ അക്കാഡമിക പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പഠിതാക്കളെ രജിസ്റ്റർ ചെയ്ത് ഇ മെയിലിൽ അറിയിക്കും. ഫോൺ: 9188909901, 0474 2966841.
ഇഗ്നോ കോഴ്സുകളിൽ പ്രവേശനം
തിരുവനന്തപുരം: ഇഗ്നോയുടെ (ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി) ബിരുദ, ബിരുദാനന്തര ബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് ജൂലായ് 15വരെ അപേക്ഷിക്കാം. എം.ബി.എ , എം.ബി.എ (ബാങ്കിംഗ് ആൻഡ് ഫിനാൻസ് ), എം .എസ് സി ഫിസിക്സ്, കെമിസ്ട്രി, റൂറൽ ഡവലപ്മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്റപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ്സ്കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് എന്നിവയാണ് കോഴ്സുകൾ.
https://ignouadmission.samarth.edu.in/ എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് മേഖലാ കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ, തിരുവനന്തപുരം മുട്ടത്തറ, വലിയതുറ പി.ഒ പിൻ 695 008 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ:04712344113/ 9447044132.