കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായിയെ നീക്കണമെന്ന്
Tuesday 26 May 2026 12:00 AM IST
തിരുവനന്തപുരം: കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലർ പദവിയിൽ നിന്ന് ഡോ. മല്ലികാ സാരാഭായിയെ നീക്കണമെന്നും മുഖ്യമന്ത്രിയെ സർവകലാശാലയുടെ ചാൻസലറായി നിയമിക്കണമെന്നും ആവശ്യം. ഗവർണറെ ചാൻസലർ പദവിയിൽ നിന്നു മാറ്റി 2022ൽ മല്ലികാ സാരാഭായിയെ നിയമിച്ചതിലൂടെ സർവകലാശാലയ്ക്ക് പ്രതിവർഷം 50 ലക്ഷം രൂപയുടെ അധിക ചെലവാണുണ്ടായത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ഗവർണറെ മാറ്റി മല്ലികാ സാരാഭായിയെ ചാൻസലറായി സർക്കാർ നിയമിക്കുകയായിരുന്നു. കൽപ്പിത സർവ്വകലാശാലയുടെ ചാൻസലറെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണ്. ചാൻസലറായി മുഖ്യമന്ത്രിയെയും പ്രോചാൻസലറായി സാംസ്കാരിക വകുപ്പ് മന്ത്രിയെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.