കൂടൽമാണിക്യം ക്ഷേത്രത്തിന് ഇനിയും നേരം പുലർന്നില്ലേ ?: സ്വാമി സച്ചിദാനന്ദ

Friday 11 July 2025 10:01 PM IST

ശിവഗിരി: കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകത്തിന് ഈഴവനെ നിയമിച്ചതിൽ പ്രതിഷേധിച്ചു സമരത്തിനിറങ്ങിയ തന്ത്രിമാർക്ക് ഇനിയും നേരം പുലർന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ക്ഷേത്രത്തിലെ വൈദിക കർമ്മത്തിനല്ല, മാല കെട്ടുന്നതിന് പോലും പിന്നാക്കക്കാരനെ നിയമിക്കാൻ പാടില്ലെന്ന് ശഠിക്കുന്നവർക്ക് ബോധാനന്ദ സ്വാമികളുടെ ധർമ്മഭട സംഘത്തിന്റെ പരിഷ്കരണ ശൈലിയാണ് നടപ്പിലാക്കേണ്ടതെന്ന് തോന്നുന്നു. ക്ഷേത്ര നിയമനങ്ങളിൽ അയിത്തം ആചരിക്കുന്നത് കുറ്റകരമാണെന്ന് സുപ്രിം കോടതിയുടെ വിധിയുണ്ടായിട്ടും സ്വതന്ത്രവും അല്ലാത്തതുമായ ചില ദേവസ്വങ്ങൾ ജാതി ചിന്ത വച്ച് പുലർത്തുന്നത് സ്വയം നാശത്തിനാണെന്ന് ഇവർ അറിയുന്നില്ല . ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയുടെ തുടർച്ചയാണ് തന്ത്രിമാർ അടക്കമുള്ള സവർണ്ണരുടെയും ജീവിതമെന്ന സത്യം മറക്കരുത്. അരുവിപ്പുറം പ്രതിഷ്ഠയും മറ്റും നടന്നില്ലായിരുന്നുവെങ്കിൽ ഹിന്ദുജനത എത്ര ന്യൂനപക്ഷമായി പോകുമായിരുന്നുവെന്ന സത്യം തന്ത്രിമാരും മറ്റും ചിന്തിച്ചാൽ കൊള്ളാം. പിന്നാക്കക്കാരനെ കഴക സ്ഥാനത്തു നിന്നും മാറ്റി ശുദ്ധിക്രിയ നടത്തി . വാസ്തവത്തിൽ അത് നടത്തിയവരുടെ ഹൃദയത്തിലാണ് ശുദ്ധിക്രിയ വേണ്ടത് . കോടതിവിധിയെ പോലും മാനിക്കാത്ത ഈ മാമൂൽ വിശ്വാസികളെ ഗവണ്മെന്റ് മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ് .

ക്ഷേത്രങ്ങളിൽ പൂജയ്ക്കായും സംഭവനയായും ലഭിക്കുന്ന തുകയിൽ സിംഹഭാഗവും അധ:സ്ഥിത പിന്നോക്ക ജനവിഭാഗങ്ങളുടേതാണ്. ഇന്നും അയിത്താചരണമുള്ള ക്ഷേത്രങ്ങളെ ബഹിഷ്കരിക്കാൻ പിന്നാക്കക്കാർ തയ്യാറാകണം. ഈശ്വരൻ കുടി കൊള്ളുന്ന മറ്റ് ക്ഷേത്രങ്ങൾ , പ്രത്യേകിച്ച് ശ്രീനാരായണ പ്രസ്ഥാനങ്ങൾ നയിക്കുന്ന ക്ഷേത്രങ്ങൾ മതിയെന്ന് ചിന്തിക്കാനും പിന്നാക്ക ജനവിഭാഗങ്ങൾക്ക് സാധിക്കണം . ഇനിയും നേരം വെളുത്തിട്ടില്ലെന്ന് വിചാരിച്ച് ഇരുട്ടിൽ കഴിയുന്നവർക്ക് വെളിച്ചമുണ്ടാക്കാൻ പ്രാർത്ഥിക്കാമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ത​ന്ത്രി​മാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം​:​ ​ഈ​ഴ​വ​ ​മു​ന്നേ​റ്റ​ ​സ​മി​തി

​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​വ​ഴി​ ​ക​ഴ​ക​ ​ജോ​ലി​ക്ക് ​പ്ര​വേ​ശി​ച്ച​ ​ഈ​ഴ​വ​ന് ​ഭ്ര​ഷ്ട് ​ക​ല്പി​ച്ച​ ​കൂ​ട​ൽ​മാ​ണി​ക്യം​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ത​ന്ത്രി​മാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ഈ​ഴ​വ​ ​മു​ന്നേ​റ്റ​ ​സ​മി​തി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ 28​ ​ശ​ത​മാ​നം​ ​വ​രു​ന്ന​ ​ഈ​ഴ​വ​രെ​ ​കാ​ല​ഘ​ട്ടം​ ​മാ​റി​യ​ത​റി​യാ​തെ​ ​ഇ​ന്നും​ ​അ​ടി​മ​ക​ളാ​യി​ ​കാ​ണു​ന്ന​ ​സ​മീ​പ​നം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​പു​രോ​ഗ​മ​ന​ ​വാ​ദ​വും​ ​മ​തേ​ത​ര​ത്വം​ ​പ​റ​യു​മ്പോ​ഴും​ ​ഇ​പ്പോ​ഴും​ ​പ​ല​രു​ടെ​യും​ ​മ​ന​സ് ​നൂ​റ്റാ​ണ്ടു​ക​ൾ​ ​പി​ന്നി​ലാ​ണ്.​ ​ഇ​ത്ത​രം​ ​അ​സം​ബ​ന്ധ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്നുംഅ​സ​മ​ത്വ​ങ്ങ​ൾ​ക്കെ​തി​രേ​ ​ശ​ക്ത​മാ​യി​ ​പോ​രാ​ടു​മെ​ന്നും​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യോ​ഗം​ ​അ​റി​യി​ച്ചു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വ​ക്കം​ ​മ​നോ​ജ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പേ​ട്ട​ ​ഷാ​ജി,​ ​ക​ണി​യാ​പു​രം​ ​ജ​യ​കു​മാ​ർ,​ ​കൊ​ല്ലം​ ​സു​ദ​ർ​ശ​ന​ൻ,​ ​കൊ​ച്ചു​പാ​ലം​ ​സ​ന്തോ​ഷ്,​ ​കോ​ട്ട​യം​ ​സു​ധാ​ക​ര​ൻ,​ ​പാ​ല​ക്കാ​ട് ​ഷി​ബു​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

ത​ട​സ​പ്പെ​ടു​ത്തി​യാ​ൽ​ ​ത​ന്ത്രി​മാ​രെ

മാ​റ്റ​ണം​:​ ​കെ.​ഡി.​ആ​ർ.​ബി

ദേ​വ​സ്വം​ ​നി​യ​മി​ച്ച​ ​ക​ഴ​ക​ക്കാ​ര​നെ​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ​ ​ത​ന്ത്രി​മാ​രെ​ ​പു​റ​ത്താ​ക്കി​ ​വേ​റെ​ ​ത​ന്ത്രി​മാ​രെ​ ​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​കെ.​ബി.​ ​മോ​ഹ​ൻ​ദാ​സ് ​പ​റ​ഞ്ഞു.​ ​ത​ന്ത്രി​പ്ര​തി​നി​ധി​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ട്ട​ ​മാ​നേ​ജ്മെ​ന്റ് ​ക​മ്മി​റ്റി​യു​ടെ​ ​ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ​ക​ഴ​കം​ ​ജീ​വ​ന​ക്കാ​ര​ന് ​നി​യ​മ​നം​ ​ന​ൽ​കി​യ​ത്.​ ​ഇ​ത് ​ത​ട​യാ​ൻ​ ​ത​ന്ത്രി​ക്കെ​ന്ന​ല്ല,​ ​ഒ​രാ​ൾ​ക്കും​ ​അ​ധി​കാ​ര​മി​ല്ല.​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​ബോ​ർ​ഡ് ​ത​യ്യാ​റാ​യാ​ൽ​ ​മ​തി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.