ആദ്യവട്ടം മന്ത്രി പദവിയിൽ
Monday 18 May 2026 2:50 AM IST
ടി. സിദ്ദിഖ് രണ്ടാംതവണയാണ് കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് എം.എൽ.എയാകുന്നത്. മന്ത്രിസ്ഥാനത്ത് ആദ്യം. വയസ് 52. കോഴിക്കോട് പെരുമണ്ണ പന്നീർക്കുളം തുവക്കോട് വീട്ടിൽ പരേതനായ കാസിം-നബീസ ദമ്പതികളുടെ മകൻ. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് , സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി അംഗം, കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്, എം.വി.ആർ ക്യാൻസർ സെന്റർ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബികോം, എൽ.എൽ.ബി ബിരുദധാരി. അഞ്ചുവർഷം നിയമസഭ ജലവിഭവ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഷറഫുന്നീസ, മക്കൾ: ആദിൽ, ആഷിഖ്, സിൽ യെസ്ദാൻ.