ര​ണ്ടാം​ ​ദി​നം​ ​വിശ്രമം മറന്ന് ​മു​ഖ്യ​മ​ന്ത്രി

Wednesday 20 May 2026 12:49 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിനമായ ഇന്നലെ ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു ഉച്ച വരെ വി.ഡി.സതീശൻ. മുഖ്യമന്ത്രിയാണ് ധനകാര്യ , തുറമുഖ ,നിയമകാര്യ വകുപ്പുകളും കൈകാര്യം ചെയ്യുന്നത്.

രാവിലെ എട്ടിന് വീട്ടിൽ നിന്നിറങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും സന്ദർശക തിരക്ക് കാരണം ഇറങ്ങാനായത് 8.30 ന് . ഓഫീസിൽ ആദ്യമെത്തിയത് ഫിനാൻസ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ . ധവളപത്രം തയ്യാറാക്കുന്നതിന് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായിട്ടായിരുന്നു ആദ്യ ചർച്ച. മുൻ ക്യാബിനറ്റ് സെക്രട്ടറി ഡോ.കെ.എം ചന്ദ്രശേഖരൻ ചെയർമാനായുള്ള പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള തീരുമാനമെടുത്തു.ഇതിനിടെ, മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എത്തി. വിവിധ ഫയലുകളുമായി ഉദ്യോഗസ്ഥരും മറ്റ് സ്വകാര്യ സന്ദർശകരും തുടരെ എത്തിയതോടെ നിന്നു തിരിയാനാവാത്ത വിധം തിരക്കിലായി മുഖ്യമന്ത്രി. തുടർന്ന് കിഫ്ബിയിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ദേഹം കന്റോൺമെന്റ് ഹൗസിലേക്ക് പോയത്.

അവിടെയും സന്ദർശകരുടെ നീണ്ട നിരയായിരുന്നു.എല്ലാവർക്കും കൈകൊടുത്ത് ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു.ഭാര്യ ലക്ഷിപ്രിയയ്ക്കൊപ്പം ഊണ് കഴിച്ചു. പതിവ് വിശ്രമത്തിനൊന്നും സമയം ലഭിച്ചില്ല.ഉച്ച കഴിഞ്ഞ് 3.30 ഓടെ വീണ്ടും ഓഫീസിലേക്ക്. അവിടം സന്ദർശകരെ കൊണ്ട് നിറഞ്ഞിരുന്നു.വീണ്ടും ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട് ചില മീറ്രിംഗുകൾ . രാത്രി എട്ടു മണി വരെയും ഓഫീസ് വിട്ടിറങ്ങാനായില്ല. ഇതിനിടെ, മന്ത്രിമാരുടെ വകുപ്പ് മാറ്റവുമായി ബന്ധപ്പെട്ട് ഫോണിലൂടെയും അല്ലാതെയുമുള്ള ചർച്ചകളും.

വൈ​റ​ലാ​യ​ ​ആ​ ​'​ചി​രി​ഭാ​വം' വി​ശ​ദീ​ക​രി​ച്ച് ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​ ​ഉ​യ​ർ​ന്ന​ ​ചോ​ദ്യ​ത്തി​നു​ള്ള​ ​മ​റു​പ​ടി​യി​ൽ​ ​ത​ന്റെ​ ​മു​ഖ​ഭാ​വം​ ​വൈ​റ​ലാ​യ​തി​ൽ​ ​പ്ര​തി​ക​രി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​ൻ.​ ​വാ​ഹ​ന​ ​മോ​ഡി​ഫി​ക്കേ​ഷ​ന് ​അ​നു​മ​തി​ ​ന​ൽ​കു​മോ​യെ​ന്ന് ​ചോ​ദി​ച്ച​ ​യു​വാ​വി​നെ​ ​ക​ണ്ട് ​വാ​ത്സ​ല്യം​ ​തോ​ന്നി​യാ​ണ് ​താ​ൻ​ ​അ​ങ്ങ​നെ​ ​ചി​രി​ച്ച​ത്.​ ​ചോ​ദി​ച്ച​ ​പ​യ്യ​ന്റെ​ ​ഫെ​യ്‌​സും,​ ​അ​പ്പി​യ​റ​ൻ​സും​ ​ക​ണ്ട​പ്പോ​ൾ​ ​ഉ​ള്ളി​ൽ​ ​ഒ​രു​ ​വാ​ത്സ​ല്യം​ ​തോ​ന്നി.​ ​പേ​ടി​ക്കെ​ണ്ടാ,​ ​ന​മു​ക്ക് ​ശ​രി​യാ​ക്കാം,​ ​ധൈ​ര്യ​മാ​യി​ട്ടി​രി​ക്ക് ​എ​ന്ന​ ​രൂ​പ​ത്തി​ൽ​ ​ഒ​ന്ന് ​ചി​രി​ച്ച​താ​ണ്.​ ​ചെ​റു​പ്പ​ക്കാ​രു​ടെ​ ​ആ​ഗ്ര​ഹ​മ​ല്ലേ.​ ​ആ​ ​പ​യ്യ​ൻ​റെ​ ​മു​ഖം​ ​ക​ണ്ട​പ്പോ​ൾ​ ​പി​ള്ളേ​രോ​ടും​ ​മോ​ളോ​ടും​ ​കാ​ണി​ക്കു​ന്ന​ത് ​പോ​ലെ​ ​കാ​ണി​ച്ചെ​ന്നേ​ ​ഉ​ള്ളു​'​-​ ​ചി​രി​യോ​ടെ​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ചി​രി​യും​ ​മു​ഖ​ഭാ​വ​വും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​'​പൂ​ക്കി​ ​മു​ഖ്യ​മ​ന്ത്രി​'​ ​എ​ന്ന​ ​പേ​രി​ൽ​ ​നി​ര​വ​ധി​ ​റീ​ൽ​സു​ക​ളാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ്ര​ച​രി​ക്കു​ന്ന​ത്.