സത്യപ്രതിജ്ഞ: പേരിനെച്ചൊല്ലി വിവാദം
Wednesday 20 May 2026 1:10 AM IST
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തന്റെ പേരിന്റെ മുഴുവൻ രൂപമായ വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന് വായിച്ചത് സോഷ്യൽ മീഡിയയിൽ വിവാദമായി. സതീശൻ പ്രതിപക്ഷ നേതാവായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ജാതി പരാമർശിക്കാതെ വി.ഡി.സതീശൻ എന്നുമാത്രമാണ് പറഞ്ഞിരുന്നതെന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.